Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ വിചാരിച്ചാൽ അഞ്ചുപൈസ കട്ടവനെയും ശിക്ഷിക്കാം; ടിക്കറ്റ് കൊടുക്കാതെപണം വാങ്ങിയ കണ്ടക്ടറെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി ശരിവച്ചത് 25 കൊല്ലം സർക്കാർ പോരാട്ടം നടത്തി

സർക്കാർ വിചാരിച്ചാൽ അഞ്ചുപൈസ കട്ടവനെയും ശിക്ഷിക്കാം; ടിക്കറ്റ് കൊടുക്കാതെപണം വാങ്ങിയ കണ്ടക്ടറെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി ശരിവച്ചത് 25 കൊല്ലം സർക്കാർ പോരാട്ടം നടത്തി

ത്രയും നിസ്സാരമായ കാര്യത്തിന് ഇത്രയും കാലം കോടതി കയറിയിറങ്ങേണ്ട കാര്യമുണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ, തെറ്റുചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് എത്ര കാലം വേണമെങ്കിലും നിയമപോരാട്ടം നടത്തുന്നതിൽ തെറ്റില്ലെന്നാണ് ഈ കേസ് തെളിയിക്കുന്നത്. 78 യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ ബസ് കണ്ടക്ടറെ പിരിച്ചുവിട്ട സംഭവത്തിൽ സർക്കാർ കേസ് നടത്തിയത് 25 വർഷം. ഒടുവിൽ സുപ്രീം കോടതി നടപടി ശരിവച്ചതോടെ കേസ് കാൽനൂറ്റാണ്ടിനുശേഷം തീർപ്പായി.

പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ അന്തസ്സോടെയും ഉത്തരവാദിത്തത്തോടെയും ജോലി ചെയ്യണെമെന്ന ശക്തമായ നിർദേശവും കേസ് തീർപ്പാക്കിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. ഉത്തർ പ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ കണ്ടക്ടറായിരുന്ന പ്രദീപ് കുമാറിനെ 1990 ഒക്ടോബർ എട്ടിനുണ്ടായ സംഭവത്തിന്റെ പേരിൽ പിരിച്ചുവിട്ട നടപടിയാണ് കോടതി ശരിവച്ചത്.

പരിശോധനാ വിഭാഗം ബസ്സിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് പ്രദീപ് കുമാർ യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെയാണ് പണം വാങ്ങിയതെന്ന് കണ്ടെത്തിയത്. രണ്ടുവർഷത്തിനുശേഷം പ്രദീപിനെ കോർപറേഷൻ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതേത്തുടർന്ന് പ്രദീപ് ലേബർ കോടതിയെ സമീപിച്ചു.

പ്രദീപിനെ ജോലിയിൽതിരിച്ചെടുക്കാനായിരുന്നു ലേബർ കോടതിയുടെ വിധി. ഉത്തരാഖണ്ഡ് ഹൈക്കോടതിയും 2008-ൽ ലേബർ കോടതിയുടെ വിധി അംഗീകരിച്ചു. ഇതേത്തുടർന്നാണ് കോർപറേഷൻ സുപ്രീം കോടതിയെ സമീപിച്ചത്. കോർപറേഷന്റെ ആദ്യ അപ്പീൽ തള്ളിയെങ്കിലും ഡിവിഷൻ ബെഞ്ചിന് മുമ്പാകെ വീണ്ടും അപ്പീലുമായെത്തി.

ജസ്റ്റിസുമാരായ എ.കെ. ഗോയൽ, എ.എം ഖൻവിൽക്കർ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ചാണ് പ്രദീപിനെ പിരിച്ചുവിട്ട കോർപറേഷന്റെ നടപടി ശരിവച്ചുകൊണ്ട് കേസ് തീർപ്പാക്കിയത്. എത്ര പണം മോഷ്ടിച്ചുവെന്നല്ല, പൊതുജനങ്ങളുടെ പണം നിരുത്തരവാദപരമായി കൈകാര്യം ചെയ്തതിനാണ് ശിക്ഷ നൽകിയതെന്നും കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP