Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതിയെയും വെല്ലുവിളിച്ച് റിലയൻസ് ഇൻഷ്വറൻസ് കമ്പനി; നഷ്ടപരിഹാരത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തി; കമ്പനിയുടെ പത്തനംതിട്ട ഓഫീസ് ട്രിബ്യൂണൽ ജപ്തി ചെയ്തു

കോടതിയെയും വെല്ലുവിളിച്ച് റിലയൻസ് ഇൻഷ്വറൻസ് കമ്പനി; നഷ്ടപരിഹാരത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തി; കമ്പനിയുടെ പത്തനംതിട്ട ഓഫീസ് ട്രിബ്യൂണൽ ജപ്തി ചെയ്തു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അംബാനിക്ക് പണ്ടേ ഒരു കൊമ്പു കൂടുതലാണ്. പണത്തിനു മീതേ പരുന്തും പറക്കില്ലെന്ന ധാർഷ്ട്യവുമുണ്ട്. ഇതൊക്കെ കൊണ്ടാകണം വാഹനാപകട നഷ്ടപരിഹാരക്കേസിലെ വിധി തുക അടയ്ക്കാതിരിക്കാൻ റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി ശ്രമിച്ചത്.

പല തവണ നോട്ടീസ് അടച്ചിട്ടും തുക കെട്ടിവയ്ക്കാതിരുന്നതിനെ തുടർന്ന് കമ്പനിയുടെ പത്തനംതിട്ട ശാഖാ ഓഫീസ് കോടതി ജപ്തി ചെയ്തു. കംപ്യൂട്ടർ, കസേരകൾ, പ്രിന്റർ എന്നിവയാണ് ജപ്തി ചെയ്ത് പത്തനംതിട്ട വാഹനാപകട നഷ്ടപരിഹാര കോടതിയിൽ ഹാജരാക്കിയത്. മാവേലിക്കര കൊഴുവല്ലൂർ കൈതപറമ്പിൽ വാസുദേവന് വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർുണ്ടായ നഷ്ടപരിഹാര കേസിലാണ് റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിക്കെതിരേ വിധിയുണ്ടായത്. 2011 നവംബർ 21ന് വാസുദേവൻ ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിൽ എതിരേ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

വാസുദേവന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിയെ പ്രതിചേർത്ത് അഭിഭാഷകരായ മാത്യു ജോർജ്, അജിതാകുമാരി എന്നിവർ മുഖേനെ വാസുദേവൻ വാഹന അപകട നഷ്ടപരിഹാര കോടതിയിൽ ഹർജി നൽകി. ഇൻഷ്വറൻസ് തുക നൽകാതിരിക്കാൻ പല വാദങ്ങളും കമ്പനി അഭിഭാഷകൻ കോടതിയിൽ നിരത്തിയെങ്കിലും വിജയിച്ചില്ല.

ഹർജി തീർപ്പാക്കിയ കോടതി 4.53 ലക്ഷം രൂപയും28,460 കോടതിചെലവും 22-12-2012 മുതൽ ഒമ്പത് ശതമാനം പലിശയും അടക്കം 6.17 ലക്ഷം രൂപ 30 ദിവസത്തിനുള്ളിൽ കെട്ടിവയ്ക്കുന്നതിന് ഉത്തരവിട്ടു. എന്നാൽ നഷ്ടപരിഹാരത്തുക കെട്ടി വയ്ക്കുന്നതിന് റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി തയാറായില്ല. തുടർന്ന് വാസുദേവൻ വിധി നടപ്പാക്കാൻ ഹർജി നൽകി. ഇതിനുള്ള നോട്ടീസ് കമ്പനി കൈപ്പറ്റിയെങ്കിലും പണം കെട്ടിവയ്ക്കാൻ തയാറായില്ല. ഇതോടെ കോടതി ജപ്തി നടപടികളിലേക്ക് തിരിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP