Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശസ്ത്രക്രിയ കഴിഞ്ഞ് വരികയാണെന്ന് അറിയിച്ചിട്ട് മാനുഷിക പരിഗണന പോലും നൽകിയില്ല; ടിക്കറ്റൈടുത്തെങ്കിലും യാത്ര ചെയ്യാനും അനുവദിച്ചില്ല; ജെറ്റ് എയർവേസിന്റെ അനീതിക്കെതിരെ പോരാടിയ മാഹി സ്വദേശിക്ക് 17,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ശസ്ത്രക്രിയ കഴിഞ്ഞ് വരികയാണെന്ന് അറിയിച്ചിട്ട് മാനുഷിക പരിഗണന പോലും നൽകിയില്ല; ടിക്കറ്റൈടുത്തെങ്കിലും യാത്ര ചെയ്യാനും അനുവദിച്ചില്ല; ജെറ്റ് എയർവേസിന്റെ അനീതിക്കെതിരെ പോരാടിയ മാഹി സ്വദേശിക്ക് 17,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

തലശ്ശേരി: ജെറ്റ് എയർവേസിന്റെ അനീതിക്കെതിരെ പോരാടിയ മാഹി സ്വദേശിക്ക് ഒടുവിൽ നീതി കിട്ടി. നാളുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ജെറ്റ് എയർവേസിനെതിരെ പോരാടിയ രാധാകൃഷ്ണന് നഷ്ടപരിഹാരം നൽകാൻ ജെറ്റ് എയർവേസിനോട് കണ്ണൂർ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.

ടിക്കറ്റെടുത്തിട്ടും യാത്ര ചെയ്യാൻ കഴിയാതിരുന്നതിനാണ് ഗൾഫിൽ ബിസിനസുകാരാനായ മാഹി പന്തക്കലിലെ കുനിയിൽ രാധാകൃഷ്ണന് 17,000 രൂപ നഷ്ടപരിഹാരം നൽകാൻ ജെറ്റ് എയർവേസിനോട് കണ്ണൂർ ഉപഭോക്തൃ തർക്ക ഫോറം ഉത്തരവിട്ടത്. രാധാകൃഷ്ണൻ മുംബൈയിൽനിന്ന് ജെറ്റ്എയർവേസിന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തത്. ടിക്കറ്റെടുത്തെങ്കിലും യാത്രചെയ്യാൻ കഴിഞ്ഞില്ലെന്നാണ് പരാതി.

പിന്നീട് എട്ടര മണിക്കൂർ വൈകി മറ്റൊരു വിമാനത്തിൽ കൊച്ചിയിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. അവിടെനിന്നു തുടർന്നുള്ള യാത്രാസൗകര്യവും ലഭിച്ചില്ല. ശസ്ത്രക്രിയ കഴിഞ്ഞു വരികയാണെന്ന് അറിയിച്ചെങ്കിലും മാനുഷികപരിഗണന പോലും നൽകാൻ ജെറ്റ് എയർവേസ് തയ്യാറായില്ലെന്നും രാധാകൃഷ്ണൻ പരാതിയിൽ പറയുന്നു.

രാധാകൃഷ്ണന്റെ വാദം അംഗീകരിച്ച കോടതി ജെറ്റ് എയർവേസിനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. അഭിഭാഷകനായ കെ.കെ.രമേഷ് മുഖേനയാണ് ഫോറത്തെ സമീപിച്ചത്. നഷ്ടപരിഹാരമായി 15,000 രൂപയും മറ്റു ചെലവുകൾക്കായി രണ്ടായിരം രൂപയുമാണ് വിധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP