Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിന് തലവേദന തീരുന്നില്ല; ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാർ ഭൂമിയിലാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി; രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം

ദിലീപിന് തലവേദന തീരുന്നില്ല; ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാർ ഭൂമിയിലാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി; രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം

കൊച്ചി: നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിൽ ഡി സിനിമാസിന്റെ മൾട്ടിപ്ലക്‌സ് സ്ഥിതി ചെയ്യുന്ന സ്ഥലം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മൾട്ടിപ്ലക്‌സ് സ്ഥിതിചെയ്യുന്ന സ്ഥലം സർക്കാർ ഭൂമിയിലാണോ എന്ന് പരിശോധിക്കണമെന്നും രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ലാൻഡ് റവന്യൂ കമ്മീഷണറോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ചാലക്കുടിയിൽ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റർ സമുച്ചയം പണിതിരിക്കുന്നത് സർക്കാർ വക പുറംപോക്ക് ഭൂമിയിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. 1964-ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സർക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങൾക്കല്ലാതെ മറ്റാർക്കും ഇത് ഉപയോഗിക്കാൻ അധികാരമില്ലെന്നും ദിലീപിനെതിരെ കോടതിയിൽ പരാതി കൊടുത്ത അഭിഭാഷകൻ കെ സി സന്തോഷ് ആരോപിക്കുകയുണ്ടായി.

എന്നാൽ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് നടൻ ദിലീപ് തന്നെ ഈ വിഷയത്തിൽ രംഗത്തെത്തിയിരുന്നു. മാത്രമല്ല ദിലീപിന്റെ കൈവശമുള്ളത് പുറമ്പോക്ക് ഭൂമിയല്ലെന്ന് കലക്ടർ ഉത്തരവിട്ടു. അതിനിടെയാണ് സ്ഥലം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ കലക്ടറുടെ കലക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ ഭൂമിസംബന്ധമായ രേഖകൾ പരിശോധിച്ചിരുന്നു. തർക്കസ്ഥലത്ത് പുറമ്പോക്ക് ഭൂമി ഉൾപ്പെടുന്നില്ലെന്നായിരുന്നു തഹസിൽദാരുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറും അനുകൂലമായ റിപ്പോർട്ട് നൽകിയത്.

ചാലക്കുടി താലൂക്കിൽപെട്ട കിഴക്കേ ചാലക്കുടി വില്ലേജിലെ 690/1 സർവേ നമ്പറിൽപ്പെട്ട പുറമ്പോക്ക് ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി കരം ഒടുക്കി നൽകിയെന്നും തെറ്റായി സർവേ പ്ലാൻ തയാറാക്കിയതു സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർ, തഹസിൽദാർ, കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് സന്തോഷ് പരാതി നൽകിയിരുന്നു.

ഡി സിനിമാ കോംപ്ലക്‌സ് നിർമ്മിച്ചത് പുറമ്പോക്കിലാണെന്ന് കാണിച്ച് വാർത്തയെഴുതിയ ടൈംസ് ഓഫ് ഇന്ത്യക്കെതിരെ ദിലീപ് വക്കീൽ നോട്ടീസ് നേരത്തെ അയച്ചിരുന്നു. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു വക്കീൽനോട്ടീസ്. നോട്ടീസിന് ശേഷം മറുപടി നൽകിയില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നായിരുന്നു താരത്തിന്റെ പക്ഷം. എന്നാൽ കൂടുതൽ നിയമകുരുക്കിലേക്ക് ദിലീപിന്റെ മൾട്ടിപ്ലക്‌സ് ഇപ്പോൾ നീങ്ങുകയാണ്. ലാൻഡ് റവന്യൂ കമ്മീഷണർ പരിശോധിച്ച ശേഷം മാത്രമേ ഇനി ഇക്കാര്യത്തിൽ അന്തിമ തീർപ്പ് ഹൈക്കോടതി പുറപ്പെടുവിക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP