Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെജ്‌രിവാളിനെതിരായ അപകീർത്തി കേസുകൾ സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെയുള്ള രണ്ട് അപകീർത്തി കേസുകൾ സുപ്രിം കോടതി സ്റ്റേ ചെയ്തു. അപകീർത്തി കേസുകളിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിയമസാധുതയെ കേജ്‌രിവാൾ ചോദ്യം ചെയ്തതോടെയാണ് കേസ് നടപടികൾ നിർത്തിവച്ചത്. കേന്ദ്രത്തിന് ഇതു സംബന്ധിച്ച് നോട്ടീസയച്ച കോടതി കേസ് ജൂലായിലേക്ക് മാറ്റി.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്ക്കരി തനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചതിന് കേജ്‌രിവാളിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എഎപി നേതാവ് കേജ്‌രിവാൾ ഒരു മാസം മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരായ രാഷ്ട്രിയക്കാരിൽ ഗഡ്കരിയും ഉൾപ്പെടുന്നതായി പ്രസ്താവിച്ചതാണ് കേസിനാസ്പദമായ സംഭവം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP