Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇര മൗനം പാലിക്കുന്നത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവല്ല; പ്രതി ഭീഷണിപ്പെടുത്തിയാലും അങ്ങനെ സംഭവിക്കാമെന്ന് ഡൽഹി ഹൈക്കോടതി; ബലാത്സംഗക്കേസുകളിൽ അതി നിർണ്ണായകമായ കോടതി നിരീക്ഷണം ഇങ്ങനെ

ഇര മൗനം പാലിക്കുന്നത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവല്ല; പ്രതി ഭീഷണിപ്പെടുത്തിയാലും അങ്ങനെ സംഭവിക്കാമെന്ന് ഡൽഹി ഹൈക്കോടതി; ബലാത്സംഗക്കേസുകളിൽ അതി നിർണ്ണായകമായ കോടതി നിരീക്ഷണം ഇങ്ങനെ

ന്യൂഡൽഹി: മാനഭംഗത്തിന് ഇരയാകുന്ന വ്യക്തിയുടെ മൗനം ഒരിക്കലും ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇര മൗനം പാലിച്ചത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവായി കണക്കാക്കണമെന്ന വാദം കോടതി തള്ളി. ഒരു ബലാത്സംഗക്കേസിലെ പ്രതിയുടെ വാദത്തിനിടെയാണ് ജസ്റ്റിസ് സംഗീത ദിങ്ര സഹ്ഗൽ ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.

പ്രതി ഭീഷണിപ്പെടുത്തിയതുകൊണ്ടാവാം ഇരയുടെ മൗനമെന്നും കോടതി നിരീക്ഷിച്ചു. 19 വയസ്സുള്ള ഗർഭിണിയെ ബലാത്സംഗം ചെയ്തതിന് 28-കാരനായ മുന്ന എന്നയാൾക്ക് വിചാരണക്കോടതി 2015-ൽ 10 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. യുവതിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് അവകാശപ്പെട്ട് ഇയാൾ നൽകിയ ഹർജി കോടതി തള്ളുകയും, ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

മുന്നയുടെ പേരിൽ ചുമത്തിയിരുന്ന തട്ടിക്കൊണ്ടുപോകൽ കുറ്റം ഒഴിവാക്കാനുള്ള വിചാരണക്കോടതി തീരുമാനവും ഹൈക്കോടതി ശരിവെച്ചു. യുവതിയുടെ മൊഴികൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതിനുപുറമേ, പ്രതികളിലൊരാളായ സുമൻ കുമാർ യുവതിയെ വേശ്യാവൃത്തിക്കായി വിൽക്കാൻ ശ്രമിച്ചതിന് ചുമത്തിയിരുന്ന കുറ്റവും ശരിവെച്ചു.

2010 ഡിസംബറിൽ ഉത്തർപ്രദേശിൽനിന്ന് ഡൽഹിയിലെത്തിയ യുവതിയെ ജോലി വാഗ്ദാനംചെയ്ത് തട്ടിക്കൊണ്ടുപോയി തുടർച്ചയായി ബലാത്സംഗം ചെയ്തെന്നാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP