Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല സ്ത്രീപ്രവേശനം: സർക്കാർ നിലപാട് തള്ളി ദേവസ്വം ബോർഡ്; എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാനാവില്ല; 41 ദിവസത്തെ വ്രതം സ്ത്രീകൾക്ക് സാധ്യമല്ല; പ്രവേശനത്തെ എതിർക്കുന്നത് വിവേചനമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമെന്നും ബോർഡ് സുപ്രീം കോടതിയിൽ

ശബരിമല സ്ത്രീപ്രവേശനം: സർക്കാർ നിലപാട് തള്ളി ദേവസ്വം ബോർഡ്; എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാനാവില്ല; 41 ദിവസത്തെ വ്രതം സ്ത്രീകൾക്ക് സാധ്യമല്ല; പ്രവേശനത്തെ എതിർക്കുന്നത് വിവേചനമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമെന്നും ബോർഡ് സുപ്രീം കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ സുപ്രീം കോടതിയിൽ വ്യക്തമാക്കി സർക്കാരും ദേവസ്വം ബോർഡും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കാൻ സമ്മതമാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പ്രായത്തിന്റെ പേരിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്നും പൊതുക്ഷേത്രത്തിൽ വിവേചനം പാടില്ലെന്നും സുപ്രീംകോടതി നരീക്ഷിച്ചതിന് പിന്നാലെയാണ് കേരളം ഇക്കാര്യം അറിയിച്ചത്. സ്ത്രീകളെ പ്രവേശിപ്പിച്ചില്ലെങ്കിൽ അത് മൗലികാവകശ ലംഘനമാവുമെന്നും കേരളം വ്യക്തമാക്കി.

അതേസമയം, ദേവസ്വം ബോർഡ് സർക്കാരിന്റെ നിലപാട് തള്ളി. എല്ലാം പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കാൻ ആവില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. അത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമാണെന്നും ദേവസ്വം ബോർഡ് പറഞ്ഞു.ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ 2007ലെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കഴിഞ്ഞ ദിവസം അറിയിച്ചപ്പോൾ സമയം മാറുന്നതിനനുസരിച്ച് സംസ്ഥാനം നിലപാടും മാറ്റുകയാണോയെന്ന് ബെഞ്ച് കേരളത്തോട് തിരിച്ചു ചോദിച്ചിരുന്നു. 2007ൽ എൽ.ഡി.എഫ് സർക്കാർ സ്ത്രീപ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, യു.ഡി.എഫ് സർക്കാർ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP