1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
30
Tuesday

ധനുഷിന്റെ മാതാപിതാക്കൾ തങ്ങളാണ് എന്ന വാദത്തിൽ ഉറച്ച് ബസ് കണ്ടക്ടറും ഭാര്യയും; സ്‌കൂൾ പഠനം പൂർത്തിയാക്കാതെ സിനിമാ മോഹം തലയ്ക്ക് പിടിച്ച് നാട് വിട്ട ധനുഷിനെ സംവിധായകൻ തട്ടിയെടുക്കുകയായിരുന്നു; ചെലവ് കാശിനുള്ള കേസ് തള്ളണമോ എന്ന് ഇന്ന് ഹൈക്കോടതി തീരുമാനിക്കും

February 09, 2017 | 03:38 PM | Permalinkസ്വന്തം ലേഖകൻ

മിഴ് സിനിമാതാരം ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി ബസ്‌കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും രംഗത്തെത്തിയത് വൻ വിവാദം ഉയർത്തിയിരുന്നുവല്ലോ. തുടർന്ന് കേസ് കോടതിയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ധനുഷിന്റെ മാതാപിതാക്കൾ തങ്ങളാണ് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണീ വയോധിക ദമ്പതികൾ ഇപ്പോഴുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്‌കൂൾ പഠനം പൂർത്തിയാക്കാതെ സിനിമാ മോഹം തലയ്ക്ക് പിടിച്ച് നാട് വിട്ട ധനുഷിനെ സംവിധായകൻ കസ്തൂരിരാജ തട്ടിയെടുത്ത് അദ്ദേഹത്തിന്റെ മകനാക്കുകയായിരുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. അതിനാൽ തങ്ങൾക്ക് മകനെന്ന നിലയിൽ ചെലവിനുള്ള കാശ് നൽകണമെന്നായിരുന്നു ഈ ദമ്പതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ ചെലവ് കാശിനുള്ള കേസ് തള്ളണമോ എന്ന് ഇന്ന് ഹൈക്കോടതി തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്.

ഈ കേസ് തള്ളിപ്പോകാൻ വേണ്ടി ധനുഷ് വ്യാജ ജനനസർട്ടിഫിക്കറ്റുമായി കോടതിയെ സമീപിച്ചുവെന്ന ആരോപണവും ഈ വയോധിക ദമ്പതികൾ ഉന്നയിക്കുന്നുണ്ട്. മേലൂരിലെ ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പിലായിരുന്നു ഇവർ ആദ്യം നീതി നേടിയെത്തിയിരുന്നത്. ഈ കേസ് തള്ളാൻ വേണ്ടി ധനുഷ് സമർപ്പിച്ച ക്വാഷ് പെറ്റീഷന് പകരമായി കതിരേശനും ഭാര്യ മീനാക്ഷിയും ഒരു അഫിഡവിറ്റ് ഫയൽ ചെയ്തിട്ടുണ്ട്. തങ്ങളുടെ അവകാശ വാദം തെളിയിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് ഇരുവരും ആവർത്തിക്കുന്നത്. ദമ്പതികൾക്ക് ഇത് തെളിയിക്കാനുള്ള അവസരം നൽകാനുള്ള മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനത്തിനെതിര ധനുഷ് കഴിഞ്ഞ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പ്രതിമാസം ധനുഷ് തങ്ങൾക്ക് ചെലവിനായി 65,000 രൂപ തരണമെന്ന ദമ്പതികളുടെ അവകാശവാദം തള്ളണമെന്നും ധനുഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ അഭ്യർത്ഥിച്ചിരുന്നു. താൻ ഇവരുടെ മകനല്ലെന്നും ഇവർ തന്നെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകായാണെന്നുമായിരുന്നു ധനുഷ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നത്. താൻ 1983 ജൂലൈ 28ന് കസ്തൂരി രാജ എന്നറിയപ്പെടുന്ന കൃഷ്ണമൂർത്തിയുടെയും കെ. വിജയലക്ഷ്മിയുടെയും മകനായി ചെന്നൈയിലെ എഗ്മൂറിലുള്ള കുട്ടികളുടെ ആശുപത്രിയിലാണ് പിറന്നതെന്ന് ധനുഷ് ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ആർ.കെ വെങ്കടേശ പ്രഭുവെന്നാണ് തന്റെ ശരിയായ പേരെന്നും താരം ബോധിപ്പിക്കുന്നു.

ആർ.കെ . വെങ്കടേശ പ്രഭുവെന്ന താൻ കെ.ധനുഷെന്നാണ് അറിയപ്പെടുന്നതെന്നും ആർ.കസ്തൂരി രാജയുടെ മകനാണെന്നും തെളിയിക്കുന്നതും 2003 ഡിസംബർ 17ന് പുറത്തിറക്കിയതുമായ ഗവൺമെന്റ് ഗസറ്റും ധനുഷ് ഹാജരാക്കിയിരിക്കുന്നു. തനിക്കെതിരെ വയോധിക ദമ്പതികൾ ഫയൽ ചെയ്തിരിക്കുന്ന മെയിന്റനൻസ് കേസ് പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ധനുഷ് ആരോപിക്കുന്നു. എന്നാൽ ധനുഷ് തങ്ങളുടെ മകനായി 1985 നവംബർ 7ന് ഗവൺമെന്റ് രാജാജി ഹോസ്പിറ്റലിലാണ് പിറന്നിരിക്കുന്നതെന്നും തങ്ങൾ അവന് പേരിട്ടത് കലൈചെൽവൻ എന്നാണെന്നും വയോധിക ദമ്പതികൾ വാദിക്കുന്നു. അവൻ എട്ടാം ക്ലാസ് വരെ മേലൂരിലെ ആർ.സി, മിഡിൽ സ്‌കൂളിലാണ് പഠിച്ചതെന്നും തുടർന്ന് 9തിലും 10ലും പഠിച്ചത് മേലൂരിലെ ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂളിലാണെന്നും കതിരേശനും ഭാര്യ മീനാക്ഷിയും ഉറപ്പിച്ച് പറയുന്നു.

തുടർന്ന് ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂരിലുള്ള അറുമുഖൻ പിള്ളൈ സീതൈ അമ്മാൾ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ധനുഷിനെ 11ാം ക്ലാസിൽ ചേർത്തതെന്നും എന്നാൽ അവിടെ നിന്നും ഒരു മാസത്തിനകം അവൻ മുങ്ങുകയും സിനിമാമോഹം തലയ്ക്ക് പിടിച്ച് ചെന്നൈയിലേക്ക് പോയെന്നും അവർ വാദിക്കുന്നു.രജനീകാന്തിന്റെ മൂത്തമകളായ ഐശ്വര്യയെയാണ് ധനുഷ് വിവാഹം ചെയ്തത്. വർഷത്തിൽ 100കോടി രൂപയ്ക്കടുത്താണ് ധനുഷിന്റെ സമ്പാദ്യമെന്നും ദമ്പതികൾ പറയുന്നു. അതിനാൽ തങ്ങൾക്ക് മാസത്തിൽ ചെലവിനായി ചുരുങ്ങിയത് 65,000 രൂപയെങ്കിലും താരം തന്നേ മതിയാകൂ എന്നും അവർ വാദിക്കുന്നു.കേസിന്റെ അന്തിമവാദം ഇന്നേക്ക് വച്ചിരിക്കുകയാണ് ജസ്റ്റിസ് ജി.ചൊക്കലിംഗം. എന്തായാലും വിവാദമായ ഈ കേസിന്റെ വിധി ഇന്നറിയാൻ വേണ്ടി ജിജ്ഞാസയോടെ കാത്തിരിക്കുകയാണ് ഏവരും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലിംഗം മുറിച്ച പെൺകുട്ടിയുടെ കാമുകൻ മനോനില തെറ്റി 45കാരിയുമായി ബന്ധം പുലർത്തിയിരുന്നയാൾ; ഗംഗേശാനന്ദയ്ക്കൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോൾ പെൺകുട്ടിയുമായി പ്രണയത്തിലായി; ബന്ധത്തെ എതിർത്തത് കമിതാക്കൾക്കു സ്വാമിയോടു വൈരാഗ്യമുണ്ടാക്കി; വയനാട്ടിലായിരുന്ന സ്വാമിയെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയത് പെൺകുട്ടി; ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദ മറുനാടനോടു നടത്തിയ വെളിപ്പെടുത്തലുകൾ
മോദി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നു; കേന്ദ്രത്തിൽ തുടർഭരണം ഉറപ്പ്; നോട്ടു പിൻവലിക്കൽ ഭരണത്തിലെ ഏറ്റവും മികച്ച തീരുമാനം; ന്യൂനപക്ഷങ്ങളും ഭരണത്തിൽ തൃപ്തർ; മൂന്ന് വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി മോദിക്കും സർക്കാറിനും ഡിസ്റ്റിങ്ഷൻ നൽകി മറുനാടൻ വായനക്കാർ: സർവേഫലം പുറത്തുവിടുന്നു
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി