Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതി പറഞ്ഞതിലും നാലു ദിവസം മുമ്പേ ഹാജരായി കുറ്റപത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി നടൻ ദിലീപ്; ഷൂട്ടിങ് തിരക്കുകൾക്കിടയിലും കേസിന്റെ നടപടികളുമായി മുന്നോട്ട്

കോടതി പറഞ്ഞതിലും നാലു ദിവസം മുമ്പേ ഹാജരായി കുറ്റപത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി നടൻ ദിലീപ്; ഷൂട്ടിങ് തിരക്കുകൾക്കിടയിലും കേസിന്റെ നടപടികളുമായി മുന്നോട്ട്

അങ്കമാലി : കമ്മാരസംഭവത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിലാണ് നടൻ ദിലീപ്. അതു കഴിഞ്ഞാൽ താടിയെടുക്കും. പിന്നെ പ്രൊഫസർ ഡിങ്കൻ. എന്നാൽ ഇതിനിടെയിലും പ്രധാനം കേസ് തന്നെ.

നടിയെ ഉപദ്രവിച്ചെന്ന കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ഇന്നലെ അങ്കമാലി കോടതിയിൽ ഹാജരായി കുറ്റപത്രത്തിന്റെ പകർപ്പ് കൈപ്പറ്റി. പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്നു കേസിൽ ജാമ്യം ലഭിച്ച പ്രതികളോട് 19നു കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ ചിത്രീകരണം നടക്കുന്നതിനാൽ 19നു ഹാജരാകാൻ അസൗകര്യം ഉള്ളതിനാലാണു ദിലീപ് ഇന്നലെ ഹാജരായത്. കേസിലെ മറ്റു പ്രതികൾ 19നു ഹാജരായി കുറ്റപത്രം ഏറ്റുവാങ്ങും.

ജനുവരിയിൽ പ്രഫസർ ഡിങ്കൻ പൂർത്തിയാക്കാനാണ് ദിലീപ് ശ്രമിക്കുക. തുടർച്ചയായ ദിനങ്ങളിൽ കേസിന്റെ വിചാരണ ഉണ്ടാകാനാണ് സാധ്യത. എല്ലാ ദിവസവും ദിലീപ് നേരിട്ട് കോടതിയിൽ ഹാജരാക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് നിയമ നടപടികൾ തുടങ്ങുന്നതിന് മുമ്പ് ഡിങ്കൻ പരമാവധി പൂർത്തിയാക്കാനുള്ള ശ്രമം. വിചാരണ പൂർത്തിയായ ശേഷം മാത്രമേ അടുത്ത സിനിമയെ കുറിച്ച് ദിലീപ് ആലോചിക്കൂവെന്നാണ് സൂചന. കേസും സിനിമയുെ ഒരുമിച്ച് കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഇത്. നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർച്ച ഹർജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഫയലിൽ സ്വീകരിക്കുന്നതിന് മുൻപ് കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ഹർജിയിലെ ആരോപണം.

കുറ്റപത്രമല്ല കരട് രേഖ മാത്രമാണ് ചോർന്നതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ വിശദീകരണം. പകർപ്പെടുക്കാൻ നൽകിയപ്പോൾ മാധ്യമങ്ങൾ ഇത് ചോർത്തുകയായിരുന്നുവെന്നും പൊലീസ് കോടതിയിൽ നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിൽ കുറ്റപത്രം വിചാരണ കോടതി റദ്ദാക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. കോടതി അപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ ദിലീപ് സമീപിക്കാനിടയുണ്ട്. ഇത്തരം നിയമ പ്രശ്‌നങ്ങൾ മാറിയ ശേഷം മാത്രമേ വിചാരണ തുടങ്ങാനാവൂവെന്ന വിലയിരുത്തലുമുണ്ട്. വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകാൻ കാരണമെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. മഞ്ജുവാര്യരാണ് കേസിലെ പ്രധാന സാക്ഷി.

ദിലീപ് ഉൾപ്പെടെ 12 പ്രതികളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരേ ചുമത്തിയ വകുപ്പുകൾ തന്നെയാണ് എട്ടാം പ്രതിയായ ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. മഞ്ജു വാര്യരെ കൂടാതെ സിനിമാ മേഖലയിൽ നിന്ന് അമ്പതോളം സാക്ഷികൾ ഉണ്ടെന്നാണ് വിവരം. അതിനിടെ അഭിഭാഷകനൊപ്പം അങ്കമാലി കോടതിയിൽ എത്തിയ ദിലീപ് കേസിലെ രേഖകളും പരിശോധിച്ചു. കേസിന്റെ രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് അപേക്ഷ നൽകിയിരുന്നു.

മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ദിലീപ് രേഖകൾ പരിശോധിച്ചത്. നടിയുടെ ദൃശ്യങ്ങൾ കാണിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP