Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് മാസമായി ജയിലിൽ കഴിയുന്നു; അതുകൊണ്ട് ജാമ്യം അനുവദിക്കണം; ദിലീപ് അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകി; മൂന്നാം തവണ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യം ഒഴിവാക്കി കീഴ്‌ക്കോടതിയെ സമീപിച്ചത് നിർണായക നീക്കം; നടിയുടെ നഗ്‌ന ചിത്രം പകർത്താൻ ആവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വാദം

രണ്ട് മാസമായി ജയിലിൽ കഴിയുന്നു; അതുകൊണ്ട് ജാമ്യം അനുവദിക്കണം; ദിലീപ് അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകി; മൂന്നാം തവണ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യം ഒഴിവാക്കി കീഴ്‌ക്കോടതിയെ സമീപിച്ചത് നിർണായക നീക്കം; നടിയുടെ നഗ്‌ന ചിത്രം പകർത്താൻ ആവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വാദം

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതിയെ സമീപിക്കാതെ കീഴ്‌ക്കോടതിയെ സമീപിക്കുന്നത് നിർണായ നീക്കമായാണ് വ്യാഖ്യാനിക്കുന്നത്. 60 ദിവസമായി താൻ ജയിലിലാണെന്നും അതു കൊണ്ട് തന്നെ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയിൽ തന്നെ വീണ്ടും ജാമ്യാപേക്ഷ നൽകിയത്.

നടിയുടെ നഗ്‌ന ചിത്രം പകർത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അപേക്ഷയിൽ പറയുന്നുണ്ട്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നില്ലെന്ന് രാവിലെ തന്നെ ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച നാദിർഷായുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹർജി സമർപ്പിക്കുന്നത് നീട്ടിവെച്ചതെന്നായിരുന്നു രാവിലത്തെ സൂചന.

നാദിർഷാ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി 18 ലേയ്ക്ക് മാറ്റിവെച്ചിരുന്നു. നാദിർഷായോട് വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചിരുന്നു. നാദിർഷയെ ചോദ്യംചെയ്ത ശേഷം 18ന് ജാമ്യഹർജി പരിഗണിക്കുമ്പോൾ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ദിലീപിന്റെ ജാമ്യാപേക്ഷയെ സ്വാധീനിക്കാനിടയുണ്ട്. ഇതിൽ കോടതിയുടെ നിലപാട് അറിഞ്ഞതിനു ശേഷം ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നൽകിയാൽ മതിയെന്നായിരുന്നു തീരുമാനം.

ഇത് നാലാം തവണയാണ് ദിലീപ് ജാമ്യ ഹർജിയുമായി കോടതിയെ സമീപിക്കുന്നത്. ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും അങ്കമാലി കോടതിയെ തന്നെ സമീപിക്കുന്നത്. ജാമ്യത്തിനായി ദിലീപിന് കോടതിയെ സമീപിക്കാനുള്ള അവസാന അവസരം കൂടിയാവും ഇത്തവണത്തേത്. അതുകൊണ്ടു തന്നെ ജാമ്യം ലഭിക്കാൻ വളരെ കരുതലോടെയാണ് ദിലീപ് നീങ്ങുന്നത്.

അതേസമയം കേസിൽ കുറ്റപത്രം വൈകില്ലെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. ദിലീപ് ജയിലിലായിട്ട് ഒക്ടോബർ 10ന് 90 ദിവസം പൂർത്തിയാവും. അതിനു മുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. അതിനിടെ നടിയെ ആക്രമിച്ച കേസ് നടത്തിപ്പിൽ അന്വേഷണസംഘത്തിന് അതൃപ്തിയെന്ന് റിപ്പോർട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിവരങ്ങൾ കോടതിയിൽ അറിയിച്ചതിലാണ് അതൃപ്തി.

ഹൈക്കോടതിയെ വിവരങ്ങൾ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നാണ് വിലയിരുത്തൽ. ഡിജിപി വിവരങ്ങൾ അറിയിച്ചത് അന്വേഷണ സംഘത്തോട് ആലോചിക്കാതെയെന്നാണ് ആക്ഷേപം. ഇന്നലെ ഹൈക്കോടതി കേസ് അന്വേഷണത്തെ പറ്റി വിമർശിച്ചത് വസ്തുകൾ അറിയാത്തതിനാലാണ്. കേസ് അന്വേഷണം രണ്ടാഴ്ചക്കുള്ളിൽ തീർക്കുമെന്ന് ഡിജിപി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത് അന്വേഷണ സംഘവുമായി ആലോചിക്കാതെയാണെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP