Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിവൈഎഫ്‌ഐ നേതാവ് ദിൽഷാദിനെ വെട്ടിക്കൊന്ന കേസിൽ എട്ട് ബിജെപി പ്രവർത്തകർക്കു ജീവപര്യന്തം; പിഴശിക്ഷയായ നാലുലക്ഷം രൂപ ദിൽഷാദിന്റെ കുടുംബത്തിനു നൽകണമെന്നും ഉത്തരവ്

ഡിവൈഎഫ്‌ഐ നേതാവ് ദിൽഷാദിനെ വെട്ടിക്കൊന്ന കേസിൽ എട്ട് ബിജെപി പ്രവർത്തകർക്കു ജീവപര്യന്തം; പിഴശിക്ഷയായ നാലുലക്ഷം രൂപ ദിൽഷാദിന്റെ കുടുംബത്തിനു നൽകണമെന്നും ഉത്തരവ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവും പാലോട് സ്വദേശിയുമായ ദിൽഷാദിനെ (23) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടു ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം. പാലോട് ജവഹർ കോളനി സ്വദേശികളായ ഗൗതംകുമാർ, ഗോപകുമാർ, സുമേഷ്, സുനിൽ കുമാർ, ഗിരീഷ്, സുധീഷ്, റിനീഷ് കുമാർ, ബിജു എന്നിവരെയാണ് ശിക്ഷിച്ചത്.

പ്രതികൾ നാലു ലക്ഷം രൂപ പിഴയും അടയ്ക്കണം. ഈ തുക ദിൽഷാദിന്റെ കുടുംബത്തിന് നൽകണമെന്നും അഡിഷണൽ സെഷൻസ് ജഡ്ജി കെ പി ഇന്ദിര ഉത്തരവിട്ടു.

ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ദിൽഷാദിനെ 2004 ജൂലായ് 18ന് രാത്രി 7.30നാണ് പ്രതികൾ ആക്രമിച്ചു കൊലപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ദിൽഷാദിനൊപ്പം ഡിവൈഎഫ്ഐ നേതാവ് ഷിബുവിനും ആക്രമണത്തിൽ മാരകമായി പരിക്കേറ്റിരുന്നു. ദിൽഷാദിന്റെ ഇടത് തുടയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. ഗുരുതരമായി പരിക്കേറ്റ ഷിബു നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്.

അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി നിരാകരിച്ചു. ഡിവൈഎഫ്‌ഐ എക്‌സ് സർവീസ്‌മെൻ കോളനി ബ്‌ളോക്ക് നമ്പർ 14ൽ പരേതനായ അബ്ദുൾ സമദിന്റെയും ഖദീജാബീവിയുടെയും മകനാണ് ദിൽഷാദ്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 36 സാക്ഷികളെയും 56 രേഖകളും 10 തൊണ്ടിവകകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ മുരുക്കുംപുഴ എസ് വിജയകുമാരൻ നായർ, അഭിഭാഷകരായ കെ എസ് സുനിൽ, സൂരജ് നായർ, അനുരൂപ് ദേവരാജൻ എന്നിവർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP