Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

16 ക്രിമിനൽ കേസുകളിൽ നിസാമിന് എങ്ങനെ ജാമ്യം ലഭിച്ചു? പ്രോസിക്യൂഷനോട് വിശദീകരണം തേടണമെന്ന് ചീഫ് ജസ്റ്റിസിന് ഹൈക്കോടതി അഭിഭാഷകന്റെ കത്ത്; ഒത്തുതീർപ്പാക്കിയതിൽ പ്രോസിക്യൂഷന് വീഴ്‌ച്ചയില്ലെന്ന് ഡിജിപി ടി ആസിഫലി

16 ക്രിമിനൽ കേസുകളിൽ നിസാമിന് എങ്ങനെ ജാമ്യം ലഭിച്ചു? പ്രോസിക്യൂഷനോട് വിശദീകരണം തേടണമെന്ന് ചീഫ് ജസ്റ്റിസിന് ഹൈക്കോടതി അഭിഭാഷകന്റെ കത്ത്; ഒത്തുതീർപ്പാക്കിയതിൽ പ്രോസിക്യൂഷന് വീഴ്‌ച്ചയില്ലെന്ന് ഡിജിപി ടി ആസിഫലി

കൊച്ചി: തൃശ്ശൂർ ശോഭാസിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുഹമ്മദ് നിസാമിന് 16 ക്രിമിനൽ കേസുകളിൽ നിന്നും ഏങ്ങനെ ജാമ്യം ലഭിച്ചുവെന്ന് പ്രോസിക്യൂഷനോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി. ഹൈക്കോടതിയിലെ മുതിർന്ന് അഭിഭാഷകനായ അഡ്വ. ജോൺസൺ മാനിയായിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും പരാതി നൽകിയത്.

16ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന നിസാം ഇപ്പോൾ കൊലക്കേസിലും പ്രതിയാണ്. മറ്റ് കേസുകളിൽ ജാമ്യത്തിലിരിക്കെയാണ് ഈ ക്രൂരമായ കൃത്യം അദ്ദേഹം നിർവഹിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രതിയായ ആൾ ഏതെങ്കിലും ക്രിമിനൽ കേസിൽ പ്രതിയാണോ എന്നാണ് കോടതി സാധാരണയായ ചോദിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങനെയാണ് 16 ക്രിമിനൽ കേസുകളിൽ നിന്നും നിസാമിന് ജാമ്യം കിട്ടിയതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ടി ആസിഫലിയോട് ആരായണമെന്നും അഡ്വ. ജോൺസൺ മാനിയാനി ആവശ്യപ്പെട്ടു. നിസാമിന്റെ കേസുകളിൽ പ്രോസിക്യൂഷൻ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് അനിവാര്യമാണ് ഇതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ വ്യവസായി നിസാം മുഹമ്മദിനെതിരായ കേസുകൾ ഒത്തുതീർപ്പാക്കിയതിൽ പ്രോസിക്യൂഷനു വീഴ്ചയുണ്ടായിട്ടില്ലെന്നു ഡിജിപി: ടി. ആസിഫലി പ്രതികരിച്ചു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേസുകൾ ഒത്തുതീർപ്പായത്. ഗുണ്ടാആക്ട് പ്രകാരം നിസാമിനെതിരെ നടപടിയെടുക്കുന്നതിന് ഈ കേസുകൾ തടസമല്ല. പരാതിയില്ലെന്ന് കാണിച്ച് വാദിയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഡിജിപി പറഞ്ഞു.

നിസാമിനെതിരെയുള്ള ഭൂരിഭാഗം കേസുകളും പ്രോസിക്യൂഷന്റെ മൗനാനുവാദത്തോടെ ഒത്തുതീർപ്പാക്കിയത് വിവാദമായിരുന്നു. ഇതിനായി പണവും ഉന്നതബന്ധങ്ങളും ഉപയോഗിച്ചെന്ന് നിസാം പൊലീസിന് മൊഴി നൽകി. അടിപിടി മുതൽ മാനഭംഗം വരെ 15 കേസുകളിലാണ് നിസാം പ്രതിയായത്. ഇതിൽ നാല് കൊലപാതകശ്രമവും ഒരു മാനഭംഗവും ഉൾപ്പെടെ 9 കേസുകൾ ഒത്തുതീർപ്പാക്കി. തൃശൂരിലെ വ്യവസായിയെയും കോളെജുടമയെയും വീടുകയറി ആക്രമിച്ചതും ബെംഗളൂരുവിലെയും കൊച്ചിയിലെയും ക്വട്ടേഷൻ ആക്രമണങ്ങളുമാണ് ഇല്ലാതാക്കിയ കൊലപാതകശ്രമങ്ങൾ. ബന്ധുവായ സ്ത്രീയുടെ നഗ്‌നചിത്രം ചമച്ച കേസും ഒതുക്കി. കോടതിയിൽ കേസ് നടക്കെ പണവും രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങളും ഉപയോഗിച്ച് പരാതിക്കാരനെ സ്വാധീനിച്ചാണ് കേസുകൾ ഇല്ലാതാക്കിയത്.കേസ് പിൻവലിക്കാനുള്ള അപേക്ഷ ഹൈക്കോടതിയിൽ പോലും പ്രോസിക്യൂഷൻ എതിർത്തുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP