Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നീട്ടി; കേസ് തീർപ്പാക്കാൻ സമയം മെയ് 12 വരെ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നീട്ടി; കേസ് തീർപ്പാക്കാൻ സമയം മെയ് 12 വരെ

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നീട്ടി. മെയ് 12വരെയാണ് ജാമ്യം നീട്ടിയത്.

നേരത്തെ അനുവദിച്ച ജാമ്യ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് ജയലളിത അപേക്ഷ നൽകിയിരുന്നു. ഇതിന്മേലാണ് സുപ്രീം കോടതി വിധി.

ജയലളിതക്ക് ആശ്വാസം പകരുന്നതാണ് ജാമ്യം നീട്ടിലഭിച്ച ഉത്തരവ്. ആദ്യതവണ മുഖ്യമന്ത്രിയായിരുന്ന 1991 മുതൽ 96 വരെയുള്ള കാലത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത ശിക്ഷിക്കപ്പെട്ടത്.

നാലുവർഷം തടവും 100 കോടി പിഴയുമാണ് ബംഗളൂരുവിലെ പ്രത്യേക കോടതി ജയക്ക് വിധിച്ചത്. മൂന്നാഴ്ച പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞ ജയക്ക് ഒക്ടോബർ 17നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP