Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹത്തിന് ശേഷം ഭാര്യയോട് സ്വത്ത് ചോദിക്കലും സ്ത്രീധനമായി കണക്കാക്കി ശിക്ഷിക്കാം; സുപ്രീം കോടതിയുടെ നിർണ്ണായക വിധി പുറത്ത്

വിവാഹത്തിന് ശേഷം ഭാര്യയോട് സ്വത്ത് ചോദിക്കലും സ്ത്രീധനമായി കണക്കാക്കി ശിക്ഷിക്കാം; സുപ്രീം കോടതിയുടെ നിർണ്ണായക വിധി പുറത്ത്

ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് കച്ചവടം പറഞ്ഞുറപ്പിക്കുന്നതാണ് പലപ്പോഴും കല്ല്യാണം. ഈ തുക കിട്ടിയില്ലെങ്കിൽ ഭാര്യമാരെ പീഡിപ്പിക്കുന്നത് ഉറപ്പ്. എന്നാൽ ഒന്നും വേണ്ടെന്ന് പറഞ്ഞ് കല്ല്യാണം. അതു കഴിഞ്ഞ് സ്വത്ത് ചോദിക്കൽ. അതുമുണ്ട് സമൂഹത്തിൽ. ഇങ്ങനെ കല്ല്യാണ ശേഷമുള്ള സ്വത്ത് ചോദിക്കലും പീഡനവും നടത്തുന്നവരും ഇന്ന് സ്ത്രീധന നിരോധന നിയമത്തിന് കീഴിൽ വരും. ഇതു സംബന്ധിച്ച നിർണ്ണായക ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചു.

സ്ത്രീധനം ചോദിക്കാതെ വിവാഹശേഷം ഭാര്യയുടെ പണമോ സ്വത്ത് വകകളോ ആവശ്യപ്പെട്ടാൽ അതും സ്ത്രീധനമായി തന്നെ കാണാമെന്ന് സുപ്രീംകോടതി വിധിച്ചു. 1997ൽ ഭാര്യയെ വിഷം നൽകിയ ശേഷം കത്തിച്ച കേസിൽ ഉത്തരാഖണ്ഡ് സ്വദേശി ഭീം സിംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് ശരിവച്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എം.വൈ.ഇഖ്ബാൽ, പിനാകി ചന്ദ്ര ഘോസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

വിവാഹശേഷം ഭാര്യയോട് സ്വത്തോ പണമോ ആവശ്യപ്പെട്ടാൽ അതും സ്ത്രീധനത്തിന്റെ പരിധിയിൽ വരുമെന്നും സ്ത്രീധനമെന്ന സാമൂഹിക വിപത്ത് രാജ്യത്ത് നിലനിൽക്കുന്നതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തങ്ങൾ വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന ഭീം സിംഗിന്റെ കുടുംബത്തിന്റെ വാദം കോടതി അപ്പാടെ തള്ളി. സാഹചര്യത്തെളിവുകളെല്ലാം ഭീം സിംഗിനെതിരാണെന്നും ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശരിവയ്ക്കുന്നതായും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

1997 മേയിലാണ് ഭീം സിംഗും പ്രേമാദേവിയും വിവാഹിതരായത്. സെപ്റ്റംബർ 26ന് അവർ പൊള്ളലേറ്റു മരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നതായും കണ്ടെത്തി. സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഭീം സിഗിനെയും സഹോദരനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP