Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായാൽ ആകാശം ഇടിഞ്ഞുവീഴുമോ? പ്രതിയുടെ അഭിഭാഷകന് ഇവിടെ എന്തുകാര്യം? ബാർ കോഴക്കേസിൽ സർക്കാർ അഭിഭാഷകർ തമ്മിലുള്ള തർക്കം കടുത്തതോടെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോടതി; തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്ക് പിന്നാലെ കെ.പി.സതീശനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കി സർക്കാർ നടപടി

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായാൽ ആകാശം ഇടിഞ്ഞുവീഴുമോ? പ്രതിയുടെ അഭിഭാഷകന് ഇവിടെ എന്തുകാര്യം?  ബാർ കോഴക്കേസിൽ സർക്കാർ അഭിഭാഷകർ തമ്മിലുള്ള തർക്കം കടുത്തതോടെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോടതി;  തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്ക് പിന്നാലെ കെ.പി.സതീശനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കി സർക്കാർ നടപടി

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ബാർ കോഴക്കേസ് പരിഗണിക്കുന്നതിനിടെ വിജിലൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് പരിഗണിക്കാനിരിക്കെയാണ് സർക്കാർ അഭിഭാഷകർ തമ്മിൽ തർക്കം ഉടലെടുത്തത്. വിജിലൻസിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ ചൊല്ലിയായിരുന്നു തർക്കം.സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. സതീശൻ വിജിലൻസിന് വേണ്ടി ഹാജരായതിനെയാണ് വിജിലൻസ് നിയമോപദേശകൻ എതിർത്തത്.കോടതിയിലെ തർക്കത്തെ തുടർന്ന് കെ.പി.സതീശനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കി

മാണിക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തന്റെ അറിവോടെയല്ലെന്ന നിലപാടെടുത്ത കെ.പി സതീശൻ ഹാജരാകുന്നത് വിജിലൻസ് നിയമോപദേശകൻ പി.സി.അഗസ്റ്റിൻ ചോദ്യം ചെയ്തു. മാണിയുടെ അഭിഭാഷകനും ഇക്കാര്യം ആവർത്തിച്ചു.താൻ ഇപ്പോഴും പബ്ലിക്ക് പ്രോസിക്യൂട്ടറാണെന്നും കേസിൽ ഹാജരാവാനുള്ള അധികാരം തനിക്ക് തന്നെയാണെന്നും കെ.പി സതീശനും വ്യക്തമാക്കി. മാത്രമല്ല വിജിലൻസ് നിയമോപദേശകന് നിയമം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും കെ.പി സതീശൻ ചൂണ്ടിക്കാട്ടി.

തുടർന്ന് പി.സി അഗസ്റ്റിനെ കോടതി രൂക്ഷമായി വിമർശിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി കെ.പി സതീശൻ നിയമിതനായതിന്റെ രേഖകൾ കോടതിക്ക് മുന്നിലുണ്ടെന്നും, അദ്ദേഹം ഹാജരായാൽ ആകാശം ഇടിഞ്ഞ് വീഴുമോയെന്നും കോടതി ചോദിച്ചു. പ്രതിയുടെ അഭിഭാഷകന് ഇവിടെ എന്ത് കാര്യമെന്നും കോടതി ചോദിച്ചു.അഭിഭാഷകരുടെ കാര്യത്തിൽ സർക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ബാർ കോഴക്കേസിൽ മാണിക്ക് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ്. അച്യുതാനന്ദൻ, ബിജെപി എംപി വി. മുരളീധരൻ, ബാറുടമ ബിജു രമേശ് എന്നിവരുൾപ്പെടെ ആറ് പേർ ഹർജി സമർപ്പിച്ചു.

മാണിക്ക് ക്ലീൻചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് വി എസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആറാഴ്ച സമയം നൽകണമെന്നും വിഎസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഇപ്പോൾ കെഎം മാണി യുഡിഎഫിൽ നിന്ന് വിട്ടു നിൽക്കുകയാണ്. യുഡിഎഫിന് പുറത്തുള്ള മാണി എൽഡിഎഫിലേക്ക് അടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിന് എൽഡിഎഫിലെ പ്രബല കക്ഷിയായ സിപിഎം ഒരു പരിധിവരെ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സിപിഐ ആണ് മാണിയുടെ എൽഡിഎഫ് പ്രവേശത്തെ എതിർത്തുനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് വി.എസിന്റെ ഹർജി പ്രസക്തമാകുന്നത്.

. കേസിൽ ജൂൺ ആറിന് വീണ്ടും വാദം കേൾക്കും. ബാർ കോഴയുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ഹർജിയായിരുന്നു ഇന്ന് വിജിലൻസ് കോടതി പരിഗണിക്കാനിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP