Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മല്യയ്ക്ക് സ്വത്തുകൾ വല്ലതും ബാക്കിയുണ്ടെങ്കിൽ കണ്ടു കെട്ടാൻ ഇനി ബാങ്കുകൾക്ക് തടസ്സമില്ല; വായ്പയും പിഴയുമായി 9000 കോടി കണ്ടുകെട്ടാൻ 17 ബാങ്കുകളെ അനുവദിച്ച് ട്രിബ്യൂണൽ; കിങ്ഫിഷർ സാമ്രാജ്യത്തിന്റെ അവശേഷിപ്പിക്കുകൾ ലേലത്തിലേക്ക്

മല്യയ്ക്ക് സ്വത്തുകൾ വല്ലതും ബാക്കിയുണ്ടെങ്കിൽ കണ്ടു കെട്ടാൻ ഇനി ബാങ്കുകൾക്ക് തടസ്സമില്ല; വായ്പയും പിഴയുമായി 9000 കോടി കണ്ടുകെട്ടാൻ 17 ബാങ്കുകളെ അനുവദിച്ച് ട്രിബ്യൂണൽ; കിങ്ഫിഷർ സാമ്രാജ്യത്തിന്റെ അവശേഷിപ്പിക്കുകൾ ലേലത്തിലേക്ക്

ബംഗളൂരു : യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ് ലിമിറ്റഡ് (യുബിഎച്ച്എൽ) ചെയർമാൻ വിജയ് മല്യയ്ക്കു തിരിച്ചടിയായി ഡെറ്റ് റിക്കവറി ട്രിബ്യൂണൽ (ഡിആർടി) വിധി. കിങ്ഫിഷർ എയർലൈൻസിനായി വായ്പയെടുത്ത വകയിൽ കുടിശിക വരുത്തിയ തുക മല്യയുടെ സ്ഥാപനങ്ങളിൽനിന്നു കണ്ടുകെട്ടാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) നേതൃത്വത്തിലുള്ള 17 അംഗ ബാങ്കിങ് കൺസോർഷ്യത്തിന് ട്രിബ്യൂണൽ ബംഗളൂരു ബെഞ്ച് അനുമതി നൽകി.

മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്. മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോർട്ട് കണ്ടു കെട്ടണമെന്നും കൺസോർഷ്യം ഇടക്കാല ഹർജികളിൽ ആവശ്യപ്പെട്ടിരുന്നു. മല്യയുടെ സ്ഥാപനങ്ങളും കൺസോർഷ്യവും സമർപ്പിച്ച 20 ഇടക്കാല ഹർജികളിലാണ് ഇതോടെ തീർപ്പായത്. പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ മല്യയുടെ ഇന്ത്യയിലുള്ള എല്ലാ വസ്തുക്കളും ജപ്തി ചെയ്ത് ലേലത്തിന് വയ്ക്കും.

6203.35 കോടി രൂപ 11.5% പലിശയുൾപ്പെടെ തിരിച്ചു പിടിക്കാനുള്ള നടപടികൾ ആരംഭിക്കാനാണു നിർദ്ദേശം. കിങ്ഫിഷറിനു വേണ്ടി മല്യ എടുത്ത വായ്പയിൽ 9000 കോടി രൂപയുടെ കുടിശികയുണ്ടെന്നു കാട്ടി ബാങ്കിങ് കൺസോർഷ്യം നൽകിയ ഹർജികളിലാണ് ട്രിബ്യൂണൽ നടപടി. കിങ്ഫിഷർ എയർലൈൻസ്, യുബിഎച്ച്എൽ, കിങ്ഫിഷർ ഫിൻവെസ്റ്റ്, മല്യയുടെ സ്വകാര്യ സ്വത്തുക്കൾ തുടങ്ങിയവയിൽ നിന്നായിരിക്കും ഹർജി സമർപ്പിച്ച 2013 മുതലുള്ള പലിശ സഹിതം കൺസോർഷ്യം തുക തിരിച്ചുപിടിക്കുന്നത്.

ഈ സ്ഥാപനങ്ങളിൽനിന്നു തുക പൂർണമായി തിരിച്ചുപിടിക്കാനായില്ലെങ്കിൽ മല്യയുടെ മറ്റു സ്ഥാവര ജംഗമ സ്വത്തുക്കൾ വിറ്റഴിച്ച് തുക ഈടാക്കാം. പലിശയുൾപ്പെടെയുള്ള യഥാർഥ കുടിശിക കണക്കാക്കി രേഖാമൂലം അറിക്കണമെന്നും ട്രിബ്യൂണൽ നിർദ്ദേശിച്ചു. കിങ്ഫിഷർ ഫിൻവെസ്റ്റ് മല്യയുടെ ബിസിനസിന്റെ ഭാഗമാണെന്നു ട്രിബ്യൂണൽ വിലയിരുത്തിയിട്ടുണ്ട്.

സാമ്പത്തിക തിരിമറികൾക്ക് നിയമനടപടി കടുത്തതോടെ മല്യ രാജ്യം വിട്ടു. ലണ്ടനിലാണ് മല്യ ഉള്ളത്. സാമ്പത്തിക ക്രമക്കേട് കേസുകളിൽ മല്യയ്ക്ക് എതിരെ കേസുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ എത്തിയാൽ ഉടൻ അറസ്റ്റിലാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ലണ്ടനിൽ തന്നെ തങ്ങുന്നത്. 2016 മാർച്ച് രണ്ടിനു ബ്രിട്ടനിലേക്ക് കടന്നതിനെ ത്തുടർന്ന് ബാങ്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നൽകിയ പരാതിയിൽ, മുംബൈയിലെ പ്രത്യേക കോടതി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP