Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനാറുകാരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ റോബിനച്ചന് ജാമ്യമില്ല; കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കാഞ്ചേരിയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

പതിനാറുകാരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ റോബിനച്ചന് ജാമ്യമില്ല; കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കാഞ്ചേരിയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൊട്ടിയൂർ പീഡന കേസിലെ പ്രതി ഫാ. റോബിൻ വടക്കാഞ്ചേരിയുടെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി തള്ളി. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിൻ പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വികാരി ആയി ഇരിക്കുമ്പോൾ റോബിൻ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുട്ടിയെ ഇയാൾ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീർക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതർക്കും നേരെ ആരോപണമുണ്ടായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു.

പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്സിങ് പഠനത്തിന് അയച്ചിരുന്ന ഇയാൾ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വലംകൈ ആയിരുന്ന റോബിനായിരുന്നു സഭയുടെ ഭൂമി ഇടപാടുകളിൽ ദല്ലാളായി പ്രവർത്തിച്ചിരുന്നത്.

ജീവൻ ടിവിയുടേയും ദീപിക ദിനപ്പത്രത്തിന്റെയും മാനേജിങ് ഡയറക്ടറായിരുന്നു ഇയാൾ. ടിപി വധക്കേസ് പ്രതികളായ കിർമാണി മനോജ്, ടികെ രജീഷ് തുടങ്ങിയവരാണ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP