Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൈവെട്ടു കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്ക് നിയമം അറിയില്ലായിരുന്നോ? സ്‌ഫോടക വസ്തു കേസിൽ മാത്രം കൊടുക്കേണ്ടിയിരുന്ന കുറഞ്ഞ ശിക്ഷ പത്തു വർഷം

കൈവെട്ടു കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്ക് നിയമം അറിയില്ലായിരുന്നോ? സ്‌ഫോടക വസ്തു കേസിൽ മാത്രം കൊടുക്കേണ്ടിയിരുന്ന കുറഞ്ഞ ശിക്ഷ പത്തു വർഷം

കൊച്ചി: കേരളത്തിലേക്ക് പ്രവേശനം ചെയ്ത താലിബാൻ മോഡൽ കണ്ട് മലയാളികൽ അമ്പരന്നു പോയ സംഭവമായിരുന്നു തൊടുപുഴ ന്യൂമാൻ കേളേജ് അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്. മതതീവ്രവാദം കേരളത്തിൽ പടരുന്നതിന്റെ ആദ്യസൂചനയായിരുന്നു പ്രവാചകന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവം. എന്നാൽ നീണ്ടകാലത്തെ വിചാരണക്കും നടപടിക്രമങ്ങൾക്കും ശേഷം വിധി പ്രഖ്യാപിച്ചപ്പോൾ പലരും നെറ്റിചുളിക്കുകയാണ് ഉണ്ടായത്. കേസിലെ പത്ത് പ്രതികൾക്ക് എട്ട് വര്ഷം തടവ് മാത്രാണ് ലഭിച്ചത്. മറ്റ് മൂന്ന് പേർക്ക് രണ്ട് വർഷം തടവും പ്രഖ്യാപിച്ചു. ഈ വിധിപ്രസ്താവം കേട്ട് പ്രതികൾ ചിരിച്ചുകൊണ്ട് ഇറങ്ങിവന്നത് മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. എന്നാൽ, കേരളത്തെ നടുക്കിയ സംഭവത്തിലെ വിധി പ്രഖ്യാപനത്തിൽ വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചോദ്യപേപ്പർ വിവാദത്തെ തുടർന്നു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ കോടതിവിധിയിൽ സാങ്കേതിക പിഴവു സംഭവിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്കു നിയമോപദേശം ലഭിച്ചിരുക്കുന്നത്. പ്രതികൾക്ക് വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് എൻഐഎയും വ്യക്തമാക്കുകയുണ്ടായി. അദ്ധ്യാപകന്റെ കൈവെട്ടും മുമ്പ് പ്രതികൾ സ്ഥലത്ത് സ്‌ഫോടകവസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

ഇങ്ങനെ സ്്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കുറഞ്ഞ ശിക്ഷയായ പത്തു വർഷം തടവ് പ്രതികൾക്കു നൽകിയിട്ടില്ല എന്നാണു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കേസിലെ 13 പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയ വിധിന്യായത്തിൽ 10 പ്രതികൾക്കാണ് ഏറ്റവും കൂടിയ ശിക്ഷയായ എട്ടുവർഷം കഠിനതടവ് ലഭിച്ചത്. ഇവർ സ്‌ഫോടകവസ്തു നിരോധന നിയമം സെക്ഷൻ മൂന്നു പ്രകാരം കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.

ഈ വകുപ്പനുസരിച്ചു കുറ്റക്കാരാണെന്നു കണ്ടെത്തുന്നവർക്കുള്ള കൂടിയ ശിക്ഷ ജീവപര്യന്തം തടവും കുറഞ്ഞതു 10 വർഷം തടവും പിഴയുമാണ്. ഒരാളുടെ ജീവനോ സ്വത്തിനോ ഭീഷണിയുണ്ടാക്കുന്നവിധം സ്‌ഫോടക വസ്തുക്കൾ ദുരുപയോഗം ചെയ്യുമ്പോഴാണ് ഈ വകുപ്പു പ്രകാരം കുറ്റം ചുമത്തുന്നത്. ഈ നിയമത്തിൽ 2001ൽ വരുത്തിയ ഭേദഗതിയോടെയാണ് കുറഞ്ഞ ശിക്ഷ 10 വർഷമായത്. കൈവെട്ടു കേസിൽ സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരം കുറ്റക്കാരെന്നു കണ്ടെത്തിയവർക്കു കോടതി വിധിച്ചതു മൂന്നു വർഷം തടവാണ്. ഈ കേസിൽ 10 പ്രതികൾക്കുമെതിരെ കോടതി സ്‌ഫോടക വസ്തു നിരോധന നിയമത്തിലെ മൂന്നാം വകുപ്പു ചുമത്തിയിരുന്നെങ്കിലും നിയമഭേദഗതിക്കു മുൻപു വ്യവസ്ഥ ചെയ്ത ശിക്ഷയാണു നൽകിയതെന്ന് എൻഐഎയ്ക്കു ലഭിച്ച നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

ഈ പൊരുത്തക്കേടു ചൂണ്ടിക്കാട്ടി അന്വേഷണസംഘം മേൽകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസി ഡയറക്ടറേറ്റിന്റെ അനുമതി ലഭിക്കണം. ശിക്ഷ കൂടിപ്പോയതായി ചൂണ്ടിക്കാട്ടി പ്രതിഭാഗം അപ്പീൽ സമർപ്പിച്ചു. എന്നാൽ എൻഐഎക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിയമോപദേശം അപ്പീൽ കോടതിയിൽ പ്രതികൾക്ക് കൂടുതൽ ശിക്ഷ വാങ്ങി നൽകുമെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP