Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഹൈക്കോടതിയുടെ അനുമതി പ്രകാരം മാത്രം; പുരസ്‌കാരം നാളെ വിതരണം ചെയ്യാനിരിക്കെ കോടതി ഉത്തരവ് സലിംകുമാറിന്റെ ഹർജി പരിഗണിച്ച്

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഹൈക്കോടതിയുടെ അനുമതി പ്രകാരം മാത്രം; പുരസ്‌കാരം നാളെ വിതരണം ചെയ്യാനിരിക്കെ കോടതി ഉത്തരവ് സലിംകുമാറിന്റെ ഹർജി പരിഗണിച്ച്

കൊച്ചി: കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യുന്നതിൽ കോടതിയുടെ ഇടപെടൽ. ഹൈക്കോടതിയുടെ അനുമതി നേടിയശേഷമേ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നൽകാവു എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നടൻ സലിംകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.

എന്നാൽ, നാളെ നടക്കാനിരിക്കുന്ന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വിതരണം തടയണമെന്ന ആവശ്യം സലിംകുമാറിന്റെ വാദങ്ങൾ പരിഗണിച്ച് കോടതി അംഗീകരിക്കുകയായിരുന്നു.

സി ആർ 89 എന്ന സിനിമയാണ് കഴിഞ്ഞ വർഷം മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. എന്നാൽ പരിഗണനയ്ക്കയച്ച മുഴുവൻ സിനിമകളും ജൂറി ചെയർമാൻ അടക്കമുള്ളവർ കണ്ടില്ലെന്ന് സലിം കുമാർ ആരോപിച്ചു. താൻ നിർമ്മിച്ച ചിത്രങ്ങൾ അടക്കമുള്ളവ പരിഗണിച്ചില്ലെന്നും സലിം കുമാർ കോടതിയെ അറിയിച്ചിരുന്നു. സലിം കുമാർ നിർമ്മിച്ച മൂന്നാംനാൾ ഞായറാഴ്ച എന്ന സിനിമ അവാർഡിന് പരിഗണിച്ച 155 ചിത്രങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, ചിത്രം വേണ്ട രീതിയിൽ വിലയിരുത്തിയില്ലെന്നാണ് സലിംകുമാറിന്റെ പരാതി. ജൂറി അധ്യക്ഷൻ ഭാരതിരാജ തന്റെ ചിത്രം കണ്ടിട്ടില്ലെന്ന് ആശങ്കയുണ്ടെന്ന് സലിം കുമാർ പരാതിയിൽ പറഞ്ഞിരുന്നു.

മറ്റ് അവാർഡുകൾ നൽകുന്നതിനാൽ പുരസ്‌കാരദാനച്ചടങ്ങ് സ്റ്റേ ചെയ്യുന്നതിനോട് കോടതി വിമുഖത കാട്ടുകയായിരുന്നു. മികച്ച ചിത്രത്തിനുള്ള അവാർഡ് ചടങ്ങിൽ വിതരണം ചെയ്താലും കോടതി വിധി മറിച്ചായാൽ പുരസ്‌കാരം തിരികെ കൊടുക്കേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP