Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും പരിധിയുണ്ട്; ഭരണഘടന അനുസരിച്ചു മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാനാകൂ; ഗാന്ധിജിയെ പോലുള്ള ചരിത്ര വ്യക്തികളെ അപമാനിക്കുന്നതു അനുവദിക്കില്ല: അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ എന്തെന്ന് വിശദീകരിച്ച് സുപ്രീംകോടതി

വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും പരിധിയുണ്ട്; ഭരണഘടന അനുസരിച്ചു മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാനാകൂ; ഗാന്ധിജിയെ പോലുള്ള ചരിത്ര വ്യക്തികളെ അപമാനിക്കുന്നതു അനുവദിക്കില്ല: അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ എന്തെന്ന് വിശദീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ എന്താണെന്ന് വിശദീകരിച്ചുകൊണ്ട് സുപ്രീംകോടതി. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും അത് ഭരണഘടനക്ക് അനുസൃതമാണെന്നുമാണ് ഇന്ത്യയുടെ പരമോന്നത കോടതി വിശദീകരിച്ചത്. ഭരണഘടന അനുസരിച്ചു മാത്രമേ ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാൻ കഴിയൂകയുള്ളൂ. ഗാന്ധിജിയെപ്പോലുള്ള ചരിത്ര വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിന് അഭിപ്രായ സ്വാതന്ത്ര്യമായി കാണാൻ സാധിക്കില്ല. ഈ വിഷയങ്ങളിൽ സമൂഹം എങ്ങനെ ചിന്തിക്കുന്നുവെന്നു പരിഗണിക്കണം. അഭിപ്രായം സംബന്ധിച്ച് പല അഭിപ്രായങ്ങളുമുണ്ടാകാാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മഹാത്മാ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ കവിത എഴുതിയ കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി വ്യക്തികളുടെ അഭിപ്രായ സ്വതന്ത്ര്യത്തെ കുറിച്ച് വിശദീകരിച്ചത്. കുറിച്ച് അശ്ലീല പദ്യമെഴുതിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്കകത്തു വരില്ലെന്നു സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, മറാത്തി കവി വസന്ത് ദത്താത്രയ ഗുർജർ എഴുതിയ കവിത പ്രസിദ്ധീകരിച്ച ദേവീദാസ് രാമചന്ദ്ര തുൾജപുർകർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി അഭിപ്രായപ്പെട്ടത്.

ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം മഹാന്മാരെയും മറ്റു ചരിത്രനായകന്മാരെയും നിന്ദിക്കാൻ ഉപയോഗിക്കരുതെന്നും കോടതി വാദം കേൾക്കവെ ചൂണ്ടിക്കാട്ടി. ആശയസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അധിക്ഷേപവും അസഭ്യപ്രയോഗങ്ങളുമല്ല അഭിപ്രായ സ്വാതന്ത്യമെന്നും മനപ്പൂർവമുള്ള നിന്ദയും അസഭ്യപ്രയോഗവും ഐപിസി 292 പ്രകാരം ശിക്ഷാർഹമാണെന്നും കോടതി ഓർമിപ്പിച്ചു. മാന്യമായ രീതിയിൽ ഏതുവിമർശനവും സ്വീകാര്യമാണ്. പക്ഷേ, അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്നും ദീപക്ക് മിശ്ര, പ്രഫുൽ സി.പാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

'ഗാന്ധിജി ഒരു പ്രതീകമല്ല. ഐതിഹ്യകഥകളിലെ കഥാപാത്രവുമല്ല. കാവ്യാത്മക സ്വാതന്ത്ര്യത്തിന്റെ പേരിൽ അദ്ദേഹത്തെ അപമാനിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത്. കെട്ടുകഥകളിലെ ആളുകൾക്കെതിരെ ഇത്തരം പദപ്രയോഗമാകാം. എന്നാൽ ഗാന്ധിക്കെതിരെ പാടില്ല' ദീപക് മിശ്ര, പ്രഫുള്ള സി പാന്ത് എന്നിവരടങ്ങിയ ബഞ്ച് അന്ന് പറഞ്ഞു. മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യവും ഫാലി എസ് നരിമാനുമാണ് തുൾജാപുർകറിനു വേണ്ടി ഹാജരായത്.

1994ൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എംപ്ലോയീസ് യൂണിയന്റെ ഇൻ ഹൗസ് മാസികയിലാണ് ഗാന്ധിജിക്കെതിരായ കവിത അച്ചടിച്ചുവന്നിരുന്നത്. ബാങ്ക് യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്ന തുൾജപുർകറായിരുന്നു മാസികയുടെ എഡിറ്റർ. 1994ൽ പതിത് പവൻ സംഗതാന എന്ന സംഘടന നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. രാഷ്ട്രപിതാവിന്റെ പ്രതിച്ഛായ ഇടിച്ചുകാണിക്കുന്നതാണ് പദ്യമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി.

മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യമാണ് തുൾജാപുർകറിനു വേണ്ടി ഹാജരായത്. 1984ൽ ഗുർജർ എഴുതിയ ഗാന്ധി മാല ഭേത്‌ല ഹോട്ട എന്ന പദ്യം ആക്ഷേപഹാസ്യഗണത്തിൽ പെടുന്നതാണെന്ന് സുബ്രഹ്മണ്യം വാദിച്ചു. എന്നാൽ കോടതി അതു ചെവിക്കൊണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP