Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരോപണങ്ങളിൽ മാർച്ച് 30ന് തെളിവ് നൽകണമെന്ന് ലോകായുക്ത; സമ്മതിച്ച് ഗണേശ് കുമാറും; പൊതുമരാമത്ത് മന്ത്രിക്ക് എതിരെയും തെളിവുണ്ട്; ദേശീയ ഗെയിംസിലും റോഡ് അഴിമതിയെന്ന് പത്തനാപുരം എംഎൽഎ

ആരോപണങ്ങളിൽ മാർച്ച് 30ന് തെളിവ് നൽകണമെന്ന് ലോകായുക്ത; സമ്മതിച്ച് ഗണേശ് കുമാറും; പൊതുമരാമത്ത് മന്ത്രിക്ക് എതിരെയും തെളിവുണ്ട്; ദേശീയ ഗെയിംസിലും റോഡ് അഴിമതിയെന്ന് പത്തനാപുരം എംഎൽഎ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ അഴിമതി നടക്കുന്നുവെന്ന ആരോപണത്തിൽ ഉറച്ച് ഗണേശ്‌കുമാർ എംഎൽഎ. ലോകായുക്ത നടത്തിയ തെളിവെടുപ്പിലാണ് തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഗണേശ്‌കുമാർ അറിയിച്ചത്. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളത്തിന്റെ പരാതിയിലാണ് ലോകായുക്ത ഇടപെട്ടത്.

ലോകയുക്തക്കുമുന്നിലാണ് ഗണേശ്‌കുമാർ ആരോപണം ആവർത്തിച്ചത്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അഴിമതി നടക്കുന്നത്. അഴിമതി നടക്കുന്നുവെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. രണ്ട് മാസത്തിനുള്ളിൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും ഗണേശ്‌കുമാർ ലോകയുക്തയെ അറിയിച്ചു. മാർച്ച് 31 നുള്ളിൽ തെളിവുകൾ ഹാജരാക്കാൻ ലോകായുക്ത ഗണേശ്‌കുമാറിനോട് നിർദ്ദേശിച്ചു.ഗണേശിന്റെ അഭ്യർത്ഥന പ്രകാരമാണ് സമയം നീട്ടി നൽകിയത്.

വിവരാവകാശ പ്രകാരം തെളിവുകൾ സംഘടിപ്പിച്ച് ലോകായുക്തയ്ക്ക് നൽകുമെന്ന് ഗണേശ് പറഞ്ഞു. പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ തന്റെ പക്കൽ തെളിവുണ്ടെന്നും ഗണേശ് കുമാർ വ്യക്തമാക്കി. കോടതി ചോദിച്ച കാര്യങ്ങൾക്ക് വ്യക്തമായി മറുപടി നൽകിയെന്നും ഗണേശ് പറഞ്ഞു. ദേശീയ ഗെയിംസിലെ റോഡ് പണിയിലും പൊതുമരാമത്ത് മന്ത്രി അഴിമതികാട്ടുന്നുണ്ട്. 30 കോടി രൂപയുടെ അഴിമതി നടന്നെന്ന് ഗണേശ് ആരോപിച്ചു.

പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജിനെതിരെ നടന്ന വിജിലൻസ് നടപടികളെ തുടർന്നാണ് കൂടുതൽ അഴിമതിക്കാരെ കുറിച്ചുള്ള വിവരം പുറത്തുവിടുമെന്ന് ഗണേശ്‌കുമാർ പ്രഖ്യാപിച്ചത്. തുടർന്ന് നിയമസഭയിൽ മന്ത്രി വി.കെ. ഇബ്രാംഹിംകുഞ്ഞിന്റെ ഓഫിസിനെതിരെ ഗണേശ് ആരോപണം ഉന്നയിച്ചു. എന്നാൽ തെളിവുകൾ പുറത്തുവിട്ടിരുന്നില്ല. മന്ത്രിയുടെ ഓഫീസിലെ മൂന്ന് പേർ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നുവെന്ന് ഗണേശ് നിയമസഭയിൽ പറഞ്ഞത്.

അബ്ദുൾ റാഷിദ്, നസിമുദ്ദീൻ, അബ്ദുൾ റഹിം എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് ഗണേശ് ആരോപണം ഉന്നയിച്ചത്. ടിഒസൂരജ് മാത്രമല്ല കുറ്റക്കാരൻ. അഞ്ചു പേർ കുറ്റം ചെയ്താൽ ഒരാൾക്കെതിരെ മാത്രം എങ്ങനെ നടപടി എടുക്കാനാകും. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പലപ്പോഴും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ പോയിട്ടുണ്ട്. എന്നാൽ അവഹേളനപരമായിരുന്നു പ്രതികരണം. മറ്റൊരു മന്ത്രിയും അഴിമതിക്കാരനാണെന്നും ഇതിനെല്ലാം തന്റെ പക്കൽ തെളിവുണ്ടെന്നും ഗണേശ് പറഞ്ഞിരുന്നു.

നിയമസഭയിൽ ഒരു ഫയൽ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. മൂന്ന് മന്ത്രിമാരാണ് അഴിമതിക്ക് ചുക്കാൻ പിടിക്കുന്നതെന്ന് ഗണേശ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് താൻ രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനൊരു യു.ഡി.എഫുകാരനാണെന്നും കയ്യാലപ്പുറത്തല്ലെന്നും ഗണേശ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP