Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ കോടതിയും പറഞ്ഞു ദേശീയ അവധി ദിവസങ്ങളിൽ ജീവനക്കാർ ഓഫീസിലെത്തണം; സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ഇനി സർക്കാർ ഉദ്യോഗസ്ഥർ ആഘോഷങ്ങൾക്ക് പദ്ധതിയിടേണ്ട

ഒടുവിൽ കോടതിയും പറഞ്ഞു ദേശീയ അവധി ദിവസങ്ങളിൽ ജീവനക്കാർ ഓഫീസിലെത്തണം; സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ഇനി സർക്കാർ ഉദ്യോഗസ്ഥർ ആഘോഷങ്ങൾക്ക് പദ്ധതിയിടേണ്ട

കൊച്ചി: സ്വാതന്ത്ര്യദിനും റിപ്പബ്ലിക് ദിനവും പോലുള്ള അവധി ദിവസങ്ങളിൽ ഇനി സർക്കാർ ജീവനക്കാർക്ക് കുടുംബത്തോടൊപ്പം കറങ്ങിയടിക്കാം എന്ന് ധരിച്ചാൽ അത് എളുപ്പത്തിൽ നടന്നേക്കില്ല. ദേശീയ അവധി ദിനസങ്ങലിൽ സംസ്ഥാന ജീവനക്കാർ നിർബന്ധമായും ഓഫീസിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ജീവനക്കാർ വീട്ടിൽ അലസമായിരുന്നു സമയം കളയുകയല്ല വേണ്ടതെന്നു കോടതി വ്യക്തമാക്കി. രാജ്യസ്‌നേഹവും ദേശീയതയും പ്രകടിപ്പിക്കേണ്ട ദിനങ്ങളാണ് ഇവയെന്നും സ്വാതന്ത്ര്യസമരത്തെ ബഹുമാനിക്കാനായാണ് ഈ ദിനങ്ങൾ ആഘോഷിക്കുന്നതെന്നും കോടതി പറഞ്ഞു.

മുൻകൂർ അറിയിച്ച അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജീവനക്കാർ ഹാജരാകാതിരിക്കരുത്. മുഴുവൻ ജീവനക്കാരും ആഘോഷ പരിപാടികളിൽ പങ്കെടുക്കണം. ജീവനക്കാരുടെ ഹാജർ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കോടതി വിലയിരുത്തി. ജില്ലാ കലക്ടർമാരും വകുപ്പ് തലവന്മാരും ജീവനക്കാരുടെ ഹാജർ ഉറപ്പുവരുത്തണം. പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്‌കൂളുകൾ, സർക്കാർ ശമ്പളം പറ്റുന്ന അദ്ധ്യാപകർ എന്നിവർക്ക് ഈ വിധി ബാധകമാണ്.

ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനു സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സർക്കുലർ കർശനമായി നടപ്പാക്കണമെന്നു കോടതി നിർദേശിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം പോലെ ദേശീയദിനാഘോഷ വേളകളിൽ സർക്കാർ ഓഫിസുകളിലും വിദ്യാലയങ്ങളിലും ജീവനക്കാർ നിർബന്ധമായും എത്തണമെന്ന് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലൊക്കെ നിർദ്ദേശം നിർബന്ധമായും നടപ്പാക്കാൻ വകുപ്പു മേധാവികൾക്കും സർവകലാശാലകൾക്കും പ്രത്യേക സർക്കുലറിലൂടെ നിർദ്ദേശം നൽകി.

എല്ലാ ദേശീയ ദിനാഘോഷങ്ങളിലും ഓഫിസുകളിലെ ചടങ്ങുകളിൽ നിർബന്ധമായും എല്ലാ ജീവനക്കാരെയും പങ്കെടുപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതേ രീതിയിൽ കേന്ദ്ര സർക്കാരും നേരത്തെ തീരുമാനം എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവും. ദേശീയ അവധി ദിനങ്ങൾ സർക്കാർ സമുചിതമായി ആഘോഷിക്കണമെന്നാണ് ചട്ടം. എന്നാൽ ജീവനക്കാർ ആരും വരാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം സർക്കാർ കൊണ്ടുവന്നത്.

ദേശീയ അവധി ദിവസങ്ങളിൽ ജീവനക്കാരുടെ ഹാജർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി നിമിഷ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP