Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ആൾദൈവ'ത്തിനെതിരായ വിധി പറയാൻ ഹെലികോപ്ടറിൽ പറന്നെത്തി ജഡ്ജി; താൽക്കാലിക കോടതിയായി ജയിലിലെ വായനാമുറി; കോടതിയിൽ കരഞ്ഞു കൊണ്ട് മാപ്പു ചോദിച്ച് ബലാത്സംഗ വീരനായ ഗുർമീത് സിങ്; പ്രമേഹ രോഗത്തിന്റെ കാരണം ചൂണ്ടി ശിക്ഷാ ഇളവ് നേടാൻ ശ്രമം; മാപ്പർഹിക്കാത്ത തെറ്റെന്ന് ആവർത്തിച്ച് സിബിഐ നീക്കം പൊളിച്ചു

'ആൾദൈവ'ത്തിനെതിരായ വിധി പറയാൻ ഹെലികോപ്ടറിൽ പറന്നെത്തി ജഡ്ജി; താൽക്കാലിക കോടതിയായി ജയിലിലെ വായനാമുറി; കോടതിയിൽ കരഞ്ഞു കൊണ്ട് മാപ്പു ചോദിച്ച് ബലാത്സംഗ വീരനായ ഗുർമീത് സിങ്; പ്രമേഹ രോഗത്തിന്റെ കാരണം ചൂണ്ടി ശിക്ഷാ ഇളവ് നേടാൻ ശ്രമം; മാപ്പർഹിക്കാത്ത തെറ്റെന്ന് ആവർത്തിച്ച് സിബിഐ നീക്കം പൊളിച്ചു

റോത്തക്: ബലാത്സംഗ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം സിങിന്റെ ശിക്ഷ വിധിച്ച നടപടികൾ നീതിന്യാ വ്യവസ്ഥയിൽ അപൂർവ്വമായ കീഴ്‌വഴക്കങ്ങൾക്ക് ഇടയാക്കി. ആൾദൈവത്തിനെതിരെ വിധി പറയാൻ ജഡ്ജി ജയിലിൽ നേരിട്ടെത്തിയത് മുതൽ ഈ വ്യത്യസ്തത കാണാം. വധി പറയാൻ വേണ്ടി ജഡ്ജി റോത്തക് ജയിലിൽ എത്തിയത് ഹെലികോപ്ടറിലാണ്. സർക്കാരിന്റെ ഹെലികോപ്ടറിലാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗദീപ് സിങ് രോഹ്താക് ജയിലിലെത്തിയത്. രോഹ്തക് ജയിലിലെ വായനാമുറിയാണ് താൽക്കാലിക കോടതി നടപടിക്കുള്ള മുറിയാക്കിയത്. സുരക്ഷ കണക്കിലെടുത്ത് ജയിലിനുള്ളിൽ കോടതി നടപടികൾ കൈക്കൊള്ളാൻ ഹരിയാന ഹൈക്കോടതിയാണ് നിർദ്ദേശം നൽകിയത്.

കോടതി നടപടി തുടങ്ങിയപ്പോൾ ഇരുപക്ഷത്തിനും അവസാനവാദത്തിനായി പത്തു മിനിറ്റു വീതം അനുവദിച്ചു. ഗുർമീതിനു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ, പ്രായം ആരോഗ്യം, സാമൂഹിക പ്രവർത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. അതേസമയം പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പു ചോദിക്കുകയാണ് ഗുർമീത് ചെയ്തത്. എന്നാൽ മാപ്പർഹിക്കാത്ത പ്രവർത്തിയാണ് ആൾദൈവെ ചെയ്തതെന്നാണ് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടത്.

പ്രമേഹ രോഗിയായ ഗുർമീത് റാം റഹിം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് സിവിൽ സർജൻ ഡോ. ദീപ ആംബുലൻസുമായി റോത്തക് ജയിലിലെത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടി വിധിയിൽ ഇളവു നേടാനാണ് ശ്രമം നടന്നെങ്കിലും അതും പാളി. ജീവപര്യന്തം ശിക്ഷ ഒഴിവാക്കാൻ നടത്തിയ ശ്രമം ഒരു പരിധി വരെ വിജയിച്ചു.

അതേസമയം, പഞ്ചാബിലെ സംഗ്രൂരിൽനിന്ന് ഇതുവരെ ദേര സച്ചാ സൗദയുടെ 23 പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. റോത്തക്കിലെ ജയിലിനു സമീപത്തേക്ക് കൂട്ടമായി ആളുകൾ എത്തുന്നതുകണ്ടാൽ വെടിവച്ചുവീഴ്‌ത്തുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. റോത്തക്കിലേക്കെത്തുന്നവർ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് നേരത്തേതന്നെ അറിയിച്ചിരുന്നു.

വിധി പറയുന്നത് കനത്ത സുരക്ഷയിലായിരുന്നു. രണ്ട് വനിത അനുയായികളെ ബലാൽസംഗം ചെയ്ത കേസിൽ ഗുർമീത് കുറ്റക്കാരനെന്ന് പഞ്ച്കുല സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് വിധിച്ചത്. അദ്ദേഹം തന്നെ വിധിപറയാൻ ജയിലിലേക്ക് പറന്നെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP