Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹാദിയ കേസിന്റെ പിന്നാലെ പോയി പുലിവാല് പിടിച്ച് പോപ്പുലർ ഫ്രണ്ട്! കോടതി നിർദേശത്തിലെ എൻഐഎ അന്വേഷണം സംഘടനയ്ക്ക് തന്നെ വിനയാകുന്നു; മതംമാറ്റൽ വിവാഹ കേസിലെ ദേശീയ ഏജൻസിയുടെ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി ഷെഫിൻ ജഹാൻ സുപ്രീംകോടതിയിൽ; നിയമ പോരാട്ടത്തിന് പണപ്പിരിവുമായി സംഘടന

ഹാദിയ കേസിന്റെ പിന്നാലെ പോയി പുലിവാല് പിടിച്ച് പോപ്പുലർ ഫ്രണ്ട്! കോടതി നിർദേശത്തിലെ എൻഐഎ അന്വേഷണം സംഘടനയ്ക്ക് തന്നെ വിനയാകുന്നു; മതംമാറ്റൽ വിവാഹ കേസിലെ ദേശീയ ഏജൻസിയുടെ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി ഷെഫിൻ ജഹാൻ സുപ്രീംകോടതിയിൽ; നിയമ പോരാട്ടത്തിന് പണപ്പിരിവുമായി സംഘടന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹാദിയ കേസിന്റെ പിന്നാലെ പോയ പോപ്പുലർ ഫ്രണ്ട് ശരിക്കും പുലിവാല് പിടിക്കുന്നു. ദേശീയ ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് എതിരെ ഷെഫിൻ ജഹാൻ കോടതിയെ സമീപിച്ചു. ഹാദിയ (അഖില) കേസിൽ എൻഐഎ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീച്ചത്. ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്ന ആവശ്യവും ഷെഫിൻ ജഹാൻ ഉന്നയിച്ചിട്ടുണ്ട്.

സംസ്ഥാന പൊലീസിന്റെ അന്വേഷണം കേസിൽ നടക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ എൻഐഎ അന്വേഷണത്തിന്റെ ആവശ്യമില്ല. അതിനാൽ എൻഐഎ അന്വേഷണം വേണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും പൊലീസ് അന്വേഷണം തുടരാൻ അനുവദിക്കണമെന്നുമാണ് ഷെഫിൻ ജഹാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ചീഫ് ജസ്റ്റിസ് ഖേഹാർ അധ്യക്ഷനായ ബെഞ്ചാണ് എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. ഖേഹാർ വിരമിച്ചതിനെ തുടർന്ന് പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതിനാൽ ഈ സാഹചര്യം പ്രയോജനപ്പെടുത്തി അനുകൂലമായ വിധി ലഭിക്കുമോ എന്നാണ് ഷെഫിൻ ജഹാൻ നോക്കുന്നത്.

എൻഐഎ അന്വേഷണം ഉത്തരവിട്ട ബെഞ്ചിന് മുമ്പാകെ ഇതേ വാദങ്ങൾ തന്നെയാണ് ഷെഫിൻ അവതരിപ്പിച്ചിരുന്നത്. അന്ന് ആ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞതിന് ശേഷമാണ് കേസിൽ എൻഐഎ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം കേസിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എൻഐഎ വ്യക്തമാക്കിയിരുന്നു. അതേസമയം ഹാദിയ കേസിന്റെ അന്വഷണത്തിന് വേണ്ടി പണപ്പിരിവുമായി സംഘടന രംഗത്തെത്തുന്നുണ്ട്.

ദേശീയ തലത്തിൽ ഹാദിയ കേസ് വിവാദമാകുകയും എൻഐഎ അന്വേഷണത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഐസിസ് ബന്ധങ്ങൾ അടക്കം പുറത്തു കൊണ്ടുവരുന്ന വിധത്തിലായിരുന്നു. പത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐസിസിൽ ചേർന്നു എന്നാണ് പുറത്തുവന്ന വിവരം. പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായ യുവാവ് ഏതാനും ദിവസം മുമ്പ് കൊല്ലപ്പെടുകയുമുണ്ടായി. നേരത്ത രോഗിക്ക് ചികിൽസ നിഷേധിച്ചുവെന്ന് ആരോപിച്ച് മെഡിട്രീനാ ആശുപത്രിയിൽ എസ് ഡി പി ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ഷെഫിൻ ജെഹാനായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ നേരത്തെ മറുനാടൻ പുറത്തുവന്നിരുന്നു.

ഇതിനിടെയാണ് ആശുപത്രിയിൽ ഷെഫിൻ ജഹാൻ അതിക്രമം കാട്ടുന്നത്. ആശുപത്രിയുടെ വാതിൽ തല്ലി പൊളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇയാൾക്കെതിരെയുണ്ടെന്നാണ് സൂചന. ആശുപത്രി ആക്രമണമെന്നത് ഗുരുതര കുറ്റമാണ്. എസ് ഡി പി ഐ പ്രവർത്തകനെന്ന നിലയിലാണ് ഇതിൽ ഷെഫിൻ ജഹാൻ പങ്കെടുത്തതെന്നും വ്യക്തമാണ്. എന്നാൽ ഇതൊക്കെ മറച്ചുവെച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രചാരണം നടത്തുകയാണെന്നും കേരള പൊലീസിനെയും സിപിഐയേയും വിനേഷിനെ വ്യക്തിപരമായും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

എഐവൈഎഫ് കൊല്ലം സിറ്റി സെക്രട്ടറി വിനേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുഢാലോചനകുറ്റത്തിന് അന്വേഷണത്തിലിരിക്കുന്ന വ്യക്തികളാണ് ഷെഫിൻ മുഹമ്മദും സഹോദരങ്ങളും. ആ കോസോടുകൂടി ഗൾഫിലേക്ക് പോയ വ്യക്തികളാണ് ഇവർ. എന്നാൽ ഇപ്പോൾ ഈ കേസിനെയും ഹാദിയ കേസിനെയും ഒരുമിച്ചാക്കി പൊലീസിനെയും ഭരണകൂടത്തെയും വിമർശിക്കാനാണ് എസ്.ഡി.പി.ഐയുടെ ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP