Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന അശോകന്റെ വാദം തള്ളി; തുറന്ന കോടതിയിൽ ഹാദിയയെ കേൾക്കും; സ്ത്രീക്ക് അവളുടെ ജീവിതം നിർണയിക്കാൻ അവകാശമുണ്ടെന്ന് കപിൽ സിബൽ; ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് അശോകന്റെ അഭിഭാഷകൻ; ഐഎസ് റിക്രൂട്ടർ മൻസിയോട് ഷെഫിൻ സംസാരിക്കുന്ന ശബ്ദസന്ദേശവും കോടതിക്ക് കൈമാറി; അശോകന്റെ നിലപാടിനെ പിന്തുണച്ച് എൻഐഎയും

അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന അശോകന്റെ വാദം തള്ളി; തുറന്ന കോടതിയിൽ ഹാദിയയെ കേൾക്കും; സ്ത്രീക്ക് അവളുടെ ജീവിതം നിർണയിക്കാൻ അവകാശമുണ്ടെന്ന് കപിൽ സിബൽ; ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് അശോകന്റെ അഭിഭാഷകൻ; ഐഎസ് റിക്രൂട്ടർ മൻസിയോട് ഷെഫിൻ സംസാരിക്കുന്ന ശബ്ദസന്ദേശവും കോടതിക്ക് കൈമാറി; അശോകന്റെ നിലപാടിനെ പിന്തുണച്ച് എൻഐഎയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹാദിയ കേസിൽ വിശദമായ വാദം കേൾക്കാൻ ഒരുങ്ങി സുപ്രീം കോടതി. കോടതി നിർദ്ദേശ പ്രകാരം ഹാജരായ ഹാദിയുടെ മൊഴിയെടുക്കുകയാണ് കോടതി ഇപ്പോൾ. കേസിൽ തുടർവാദം കേൾക്കുന്നതിനായി നാളത്തേക്ക് മാറ്റുമെന്ന് കരുതിയെങ്കിലും ഇന്നു തന്നെ ഹാദിയയെ കേൾക്കൻ കോടതി തീരുമാനിക്കുകയായിരുന്നു. ഷെഫിന്റെ അഭിഭാഷകൻ കപിൽ സിബലിന്റെ നിലപാടാണ് ഇപ്പോഴത്തെ നിലപാടിന് പിന്നിൽ.

ഹാദിയയെ വിവാഹം കഴിച്ച ഭർത്താവ് ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന കാര്യമാണ് നേരത്തെ വാദത്തിൽ അശോകന്റെ അഭിഭാഷകൻ ശ്യാം ദിവാൻ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയത്. ഇതിന്റെ തെളിവുകളും കോടതിയിൽ ഹാജരാക്കിയതോടെ വ്യക്തിസ്വാതന്ത്ര്യത്തിൽ തുടങ്ങിയ കേസ് തീവ്രവാദ അന്വേഷണത്തിലേക്ക് പോകുന്ന വിധത്തിലേക്ക് മാറുകയായിരുന്നു. കേസ് തുറന്നകോടതിയിൽ കേൾക്കരുതെന്ന ഹാദിയയുടെ പിതാവിന്റെ ആവശ്യം കോടതി തള്ളി.

കോടതി നടപടി തുടങ്ങിയ വേളയിൽ തന്നെ കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം പുനപരിശോധിക്കണമെന്ന് അശോകന്റെ അഭിഭാഷകൻ പറഞ്ഞു. ഈ കേസ് ഏറെ വർഗീയ പരിവേഷം കേസിനുണ്ടെന്നും സുരക്ഷാ പ്രശ്‌നങ്ങളുള്ള കേസാണെന്നും ചൂണ്ടിക്കാട്ടിയാണ് ്അശോകന്റെ അഭിഭാഷകൻ കേസ് വാദിച്ചത്. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശങ്ങൾ അടങ്ങിയ വീഡിയോയും കോടതിക്ക് കൈമാറി. ഹാജരാക്കിയത് ഐഎസ് റിക്രൂട്ടർ മൻസിയോട് ഷെഫിൻ സംസാരിക്കുന്ന ശബ്ദസന്ദേശമാണ് കോടതിയിൽ നൽകിയത്.

ഒരാളെ ഐഎസിൽ ചേർത്താൽ എത്ര രൂപ കിട്ടമെന്ന് ഷെഫിൻ ചോദിച്ചെന്നാണ് അശോകന്റെ അഭിഭാഷകൻ പറഞ്ഞത്. ഹാദിയയുടെ നിലപാട് എല്ലാവർക്കും അറിയാമെന്നും അഭിഭാഷകൻ പറഞ്ഞു. ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നിൽ തീവ്രസംഘടനകളുടെ സാന്നിധ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ജഡ്ജിമാരും ഹാദിയയും തമ്മിൽ സംസാരിക്കണമെന്നും അഭിഭാഷകൻ ശ്യാം ദിവാൻ ആവശ്യപ്പെട്ടു. ഹാദിയയുടെ അഭിഭാഷകന്റെ നിലപാടിനെ ശരിവെച്ചു കൊണ്ടാണ് എൻഐഎ അഭിഭാഷകനും നിലപാടറിയിച്ചത്.

ശഫിൻ ജഹാന് തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ അഭിഭാഷകൻ വാദിച്ചു. സത്യസരണി കേന്ദ്രീകരിച്ച് വ്യാപകമായി മതപരിവർത്തനം നടക്കുന്നു. ഐ.എസ് പ്രവർത്തകനുമായി ശഫിൻ ജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടു. ഹാദിയക്ക് ഇസ് ലാമിക ആശയങ്ങൾ അടിച്ചേൽപിച്ചത് സൈനബയാണ്. സത്യസരണി മതം മാറ്റ കേന്ദ്രമാണ്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ട്. നിലവിൽ ഏഴ് കേസുകൾ അന്വേഷണത്തിലാണ്. മതപരിവർത്തനത്തിനായി വലിയ ശൃംഖലയുണ്ട്. ഈ സംഘടനകളുടെ സ്വാധീനത്തിലാണ് ഹാദിയയുടെ ഇപ്പോഴത്തെ നിലപാട്. ശഫിൻ ജഹാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നും എൻ.ഐ.എ കോടതിയിൽ ബോധിപ്പിച്ചു.

അതേസമയം അശോകന്റെയും എൻഐഎയുടെയും വാദങ്ങൾ തള്ളിക്കൊണ്ടാണ് ഷെഫിന്റെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. കോടതി ആദ്യം ഹാദിയക്ക് പറയാനുള്ള കാര്യം കേൾക്കണമെന്ന് സിബൽ വാദിച്ചു. പ്രായപൂർത്തിയായ പെൺകുട്ടിയാണ് ഹാദിയ എന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിർണയിക്കാൻ അവകാശമുണ്ടെന്നും ആധികാരികതയില്ലാത്ത കാര്യങ്ങളാണ് എതിർവിഭാഗം കോടതിയിൽ ഹാജരാക്കിയതെന്നും ഷെഫിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആധികാരികത ഇല്ലാത്ത വീഡിയോ കോടതി ചർച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ മേൽനോട്ടം വഹിക്കാനായി ഹൈക്കോടതി നിയോഗിച്ച ജഡ്ജി പിന്മാറിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ശേഷം നടന്ന എൻഐഎ അന്വേഷണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഹാദിയയും കോടതി മുറിയിലുണ്ട്. ഹാദിയ കേരളാ ഹൗസിൽ നിന്നും സുപ്രീംകോടതിയിലേക്ക് എത്തിച്ചത് കനത്ത സുരക്ഷയിലാണ്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ഹാദിയയെ കോടതിയിൽ എത്തിച്ചത്. ജസ്റ്റിസ് ദീപക് മിസ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഷഫീൻ ജഹാന് വേണ്ടി കപിൽ സിബലും അശോകന് വേണ്ടി ശ്യാം ദിവാനുമാണ് കോടതിയിൽ ഹാജരായിരിക്കുന്നത്.

ഹാദിയയുടെ നിലപാടാണ് സുപ്രീംകോടതി അറിയേണ്ടതെന്ന് ശഫിൻ ജഹാനു വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ. ഹാദിയയെ കേൾക്കുന്നതിന് പകരം വാർത്താ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്ന വിഷമാണ് നാം ചർച്ച ചെയ്യുന്നതെന്നും കപിൽ സിബൽ പറഞ്ഞു. ഒരു സ്ത്രീക്ക് അവളുടെ ജീവിതം നിർണയിക്കാൻ അവകാശമുണ്ട്. തെറ്റാണെങ്കിലും അത് അവളുടെ തീരുമാനമാണ്. അതിന്റെ അനന്തരഫലം അവൾ അനുഭവിക്കും. വ്യക്തി സ്വാതന്ത്ര്യ പ്രശ്‌നത്തിന് വർഗീയ നിറം നൽകരുത്. എൻ.ഐ.എ അന്വേഷണം കോടതിയലക്ഷ്യമാണെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP