Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേസിനെ കുറിച്ച് എല്ലാമറിയുന്ന എം കെ ദാമോദരന്റെ അനാരോഗ്യം പിണറായി വിജയനെ പ്രതിസന്ധിയിലാക്കുന്നു; ലാവ്‌ലിൻ കേസിൽ പിണറായിക്കായി വാദിക്കാൻ സിറ്റിംഗിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകൻ ഹരീഷ് സാൽവേ; സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ രംഗത്തിറക്കിയത് സിബിഐ നിലപാട് കടുപ്പിച്ചതോടെ

കേസിനെ കുറിച്ച് എല്ലാമറിയുന്ന എം കെ ദാമോദരന്റെ അനാരോഗ്യം പിണറായി വിജയനെ പ്രതിസന്ധിയിലാക്കുന്നു; ലാവ്‌ലിൻ കേസിൽ പിണറായിക്കായി വാദിക്കാൻ സിറ്റിംഗിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകൻ ഹരീഷ് സാൽവേ; സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ രംഗത്തിറക്കിയത് സിബിഐ നിലപാട് കടുപ്പിച്ചതോടെ

കൊച്ചി: ലാവലിൻ കേസിനെ കുറിച്ച് എല്ലാം അറിയാവുന്ന തലമുതിർന്ന അഭിഭാഷകൻ എം കെ ദാമോദരന്റെ അനാരോഗ്യം മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിസന്ധിയിലാക്കുന്നു. എം കെ ദാമോദരന്റെ അസൗകര്യത്തെ തുടർന്ന് മുമ്പ് പലതവണ കേസ് മാറ്റിവെക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ആഴ്‌ച്ചയാണ് കേസിൽ വാദം കേൾക്കാൻ ഒരുങ്ങിയത്. എം കെ ദാമോദരന്റെ അനാരോഗ്യം കണക്കിലെടുത്തും കേസിൽ സിബിഐ നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ സംപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസ് ഏൽപ്പിച്ചു. പിണറായിക്ക് വേണ്ടി ഹരീഷ് സാർവേ ഹൈക്കോടതിയിൽ ഹാജരാകും.

നിലവിൽ എം.കെ. ദാമോദരനാണ് പിണറായിയുടെ അഭിഭാഷകൻ. സിബിഐ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ഹരീഷ് സാൽവേയെ കേസ് ഏൽപ്പിക്കാൻ തീരുമാനിച്ചത്. കേസ് ഇനി എന്നു വാദം കേൾക്കണമെന്ന കാര്യം കോടതി ഇന്നു പരിഗണിക്കും. മാർച്ച് 17നാണ് ഹരീഷ് സാൽവ ഹൈക്കോടതിയിൽ ഹാജരാകുന്നത്. കേസിൽ പിണറായി വിജയന്റെ വാദം മാർച്ച് 17ന് ആരംഭിക്കവേ ഹരീഷ് സാൽവ ഹാജരാവും. എസ്എൻസി ലാവ്ലിൻ കമ്പനിയുമായി നടത്തിയ ഇടപാടിന്റെ വിവരങ്ങൾ അന്ന് വൈദ്യൂതി മന്ത്രിയായിരുന്ന പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് മറച്ചുവെച്ചുവെന്നും ലാവ്ലിന് കരാർ നൽകാൻ പിണറായി അമിത താൽപര്യം കാണിച്ചുവെന്നുമാണ് സിബിഐ വാദം.

നേരത്തെ, ലാവ്ലിൻ കേസിൽ അന്വേഷണ ഏജൻസിയായ സിബിഐയോടും പ്രതിഭാഗത്തോടും ഹൈക്കോടതി ഒൻപത് ചോദ്യങ്ങളുന്നയിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രതിചേർത്തവർക്കെതിരെ തെളിവ് വേണമെന്നാണ് പ്രധാനമായും ഹൈക്കോടതി ആവശ്യപ്പെട്ടത്. യഥാർഥ കരാറിന്റെ ഭാഗമായവർ ആരൊക്കെയാണ്, ക്യാൻസർ സെന്ററിന് പണം നൽകേണ്ടത് കരാറിന്റെ ഭാഗമാണോ, കേസിലെ ഗൂഢാലോചയുടെ സ്വഭാവം വ്യക്തമാക്കണം എന്നിങ്ങനെയാണ് ഹൈക്കോടതിയുടെ മറ്റ് ചോദ്യങ്ങൾ. ഇതിൽ സിബിഐ അവരുടെ നിലപാടുകൾ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇന്നു രാവിലെ പരിഗണിച്ചപ്പോൾ വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റിവയ്ക്കാൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ, പിണറായി വിജയന്റെ അഭിഭാഷകർ, അടുത്ത തവണ ഹാജരാകുന്നത് ഹരീഷ് സാൽവേയാണ് എന്ന് അറിയിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഇരുകക്ഷികളുടെയും സമയം കൂടി അറിയുന്നതിന് കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.

ഇന്ന് രാവിലെ കേസിൽ നിലപാട് കുടുപ്പിച്ചാണ് സിബിഐ രംഗത്തെത്തിയത്. എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി നടത്തിയ ഇടപാടിന്റെ വിവരങ്ങൾ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ അതീവ രഹസ്യമായാണ് കൈകാര്യം ചെയ്തതെന്നാണ് സിബിഐയുടെ വാദം. മന്ത്രിസഭയിൽ നിന്ന് മറച്ചുവെച്ചുവെന്നും ലാവ്‌ലിന് കരാർ നൽകാൻ പിണറായി അമിത താൽപര്യം കാണിച്ചുവെന്നും സിബിഐ വാദിച്ചു. നേരത്തെ പിണറായി അടക്കമുള്ള ഒൻപത് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജി പരിഗണിക്കവേയാണ് കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സിബിഐ ഹൈക്കോടതി മുമ്പാകെ നൽകിയത്.

കരാറിനെതിരെ വൈദ്യൂതി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ എതിർത്തിരുന്നു. ഈ എതിർപ്പുകൾ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കി. നിയമപരമായി നിലനിൽക്കാത്ത കരാറാണ് ലാവ്‌ലിനുമായി ഉണ്ടാക്കിയത്. കമ്പനി പ്രതിനിധികൾക്ക് പ്രത്യേക പരിഗണന നൽകിയെന്നും സിബിഐ കോടതിയിൽ അവതരിപ്പിച്ചു. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന വിനോദ് റായി അടക്കമുള്ളവർ കേസിൽ സാക്ഷികളായിട്ടുണ്ട്. പിണറായിക്കും മറ്റ് പ്രതികൾക്കും എതിരെയുള്ള കുറ്റങ്ങളും തെളിവുകളും സാക്ഷിപട്ടികയും കോടതിയിൽ സിബിഐ സമർപ്പിച്ചിരുന്നു.

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയർന്നത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാർ മൂലം വൈദ്യുതി ബോർഡിനും സർക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്.സിബിഐ അന്വേഷണം നടത്തുകയും 2013 നവംബറിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP