Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാറും തോട്ടം ഉടമകളും തമ്മിലുള്ള ഒത്തുകളി ഒടുവിൽ പൂർത്തിയായി; ഹൈക്കോടതിയിൽ വാദം ദുർബലമാക്കി ഹാരിസണ് വേണ്ടി സർക്കാർ അഭിഭാഷകൻ വാദം ഉന്നയിച്ചപ്പോൾ തോട്ടം പിടിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; ബിഷപ്പ് കെ പി യോഹന്നാനിൽ നിന്നും ഇനി വിലകൊടുത്തു വിമാനത്താവളം പണിയാൻ സർക്കാറിന് ഭൂമി വാങ്ങാം

സർക്കാറും തോട്ടം ഉടമകളും തമ്മിലുള്ള ഒത്തുകളി ഒടുവിൽ പൂർത്തിയായി; ഹൈക്കോടതിയിൽ വാദം ദുർബലമാക്കി ഹാരിസണ് വേണ്ടി സർക്കാർ അഭിഭാഷകൻ വാദം ഉന്നയിച്ചപ്പോൾ തോട്ടം പിടിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; ബിഷപ്പ് കെ പി യോഹന്നാനിൽ നിന്നും ഇനി വിലകൊടുത്തു വിമാനത്താവളം പണിയാൻ സർക്കാറിന് ഭൂമി വാങ്ങാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹാരിസൺ മലയാളം കേസിൽ ഒടുവിൽ സർക്കാറിന്റെ കള്ളക്കളി തന്നെ വിജയം കണ്ടു. ഹാരിസൺ മലയാളത്തിന് അനുകൂലമായ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. ഹാരിസൺ മലയാളത്തിന്റെ ഭൂമി ഏറ്റെടുത്ത സർക്കാർ നടപടി ഹൈക്കോടതി റദ്ദു ചെയ്തു. സിംഗിൾ ബെഞ്ച് വിധി റദ്ദു ചെയ്തു കൊണ്ടാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 38,000 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീർപ്പ് കൽപ്പിച്ചിരിക്കുന്നത്.

സ്പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ നടപടികൾ ഹൈക്കോടതി റദ്ദാക്കിയ കോടതി കേസുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹർജികൾ തള്ളുകയും ചെയ്തു. മുൻ കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവർ ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കക്ഷി ചേർന്നിരുന്നു. ഇവർ ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ കോടതി നിരാകരിച്ചു.
300 പേജുകൾ വരുന്ന വിധിന്യായമാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ സമ്മർദ്ദമോ സമരങ്ങളോ കാരണം സർക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റായ നടപടികൾ ഉണ്ടാകരുതെന്ന പരാമർശവും കോടതി നടത്തിയിട്ടുണ്ട്.

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ളതും അവർ വിറ്റതുമായ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലുള്ള തീർപ്പാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ജില്ലകളിലായി കമ്പനിയുടെ കൈവശമുള്ള 38,171 ഏക്കർ ഭൂമി തിരിച്ചെടുക്കണമെന്നായിരുന്നു സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ഇതിൽ ബിഷപ്പ് കെ പി യോഹന്നാന് വിറ്റ ഭൂമിയും ഉണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കണന്ന രാജമാണിക്യത്തിന്റെ റിപ്പോർട്ട ശരിയല്ലെന്നാണ് ഹാരിസൺ ഉടമകൾ വാദിച്ചത്.

ഇതിനെ ചോദ്യം ചെയ്ത് കൈവശക്കാരായ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതി സിഗിംൾ ബഞ്ചിനെ സമീപിച്ചെങ്കിലും നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് കോടതി അനുമതി നൽകി. ഇതോടെ കൈവശക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. വാദത്തിനിടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സുശീല ഭട്ടിനെ നീക്കിയത് വിവാദമായിരുന്നു. പിന്നീട് അഡീഷണൽ എ.ജി രഞ്ജിത് തമ്പാനെ കേസ് ഏൽപ്പിക്കാനുള്ള നീക്കം നടന്നു. തമ്പാൻ മുമ്പ് ഹാരിസൺ കേസിൽ സർക്കാരിനെതിരെ ഹാജരായത് പുറത്ത് വന്നതോടെ പ്രേമചന്ദ്ര പ്രഭുവിനെ പ്രത്യേക അഭിഭാഷകനായി നിയമിച്ചു.

നടപടികൾ വിവാദമായതോടെ കോൺഗ്രസ് നേതാവ് വി എം സുധീരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരും കേസിൽ കക്ഷി ചേർന്നിരുന്നു. ഹാരിസണിൽ നിന്ന് ഭൂമി വാങ്ങിയ ചെറുവള്ളി, ബോയ്സ്, ടി.ആർ.ആൻഡ് ടി തുടങ്ങിയവരും കേസിൽ കക്ഷിയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് വിദേശ കമ്പനികൾ കൈവശം വച്ചതടക്കം സംസ്ഥാനത്തെ അഞ്ച് ലക്ഷം ഏക്കറിലധികം സർക്കാർ ഭൂമിയാണ് വൻകിടക്കാരുടെ കൈയിലുള്ളത്. സ്വാതന്ത്യാനന്തരം ഭൂപരിഷ്‌കരണ നിയമം നടപ്പിലായതോടെ ഈ ഭൂമിയെല്ലാം പൊതുസ്വത്തായെന്നാണ് സർക്കാർ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP