Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തീയ്യതി മാറ്റിക്കളിച്ച് 16ന് ഹർത്താൽ പ്രഖ്യാപിച്ച യുഡിഎഫുകാർ കുടുങ്ങി! ഇന്ധന വിലവർദ്ധനവിനെതിരായ ജനദ്രോഹ ഹർത്താലിനെതിരെ വടിയെടുത്ത് ഹൈക്കോടതി; രമേശ് ചെന്നിത്തല ഹാജരായി വിശദീകരണം നൽകണം; ജനങ്ങൾക്ക് ഹർത്താലിനെക്കുറിച്ച് ഭയമുണ്ടെന്നും ഭയം അകറ്റേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കോടതി

തീയ്യതി മാറ്റിക്കളിച്ച് 16ന് ഹർത്താൽ പ്രഖ്യാപിച്ച യുഡിഎഫുകാർ കുടുങ്ങി! ഇന്ധന വിലവർദ്ധനവിനെതിരായ ജനദ്രോഹ ഹർത്താലിനെതിരെ വടിയെടുത്ത് ഹൈക്കോടതി; രമേശ് ചെന്നിത്തല ഹാജരായി വിശദീകരണം നൽകണം; ജനങ്ങൾക്ക് ഹർത്താലിനെക്കുറിച്ച് ഭയമുണ്ടെന്നും ഭയം അകറ്റേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കോടതി

കൊച്ചി: തീയ്യതി മാറ്റിക്കളിച്ച് ഒടുവിൽ ഈ മാസം 16ന് ഹർത്താൽ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഹർത്താൽ പ്രഖ്യാപിച്ച യുഡിഎഫ് കുടുങ്ങി. പ്രതിപക്ഷ ഹർത്താലിനെതിരെ കോടതി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്ന് നോട്ടിസ് നൽകി. ജനങ്ങൾക്ക് ഹർത്താലിനെ കുറിച്ച് ഭയുണ്ടെന്ന് ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ഹർത്താലിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം . ജനങ്ങൾക്ക് ഹർത്താലിനെക്കുറിച്ച് ഭയമുണ്ടെന്നും ഭയം അകറ്റേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കോടതി വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങൾക്ക് സുരക്ഷ നൽകണം. ഹർത്താലിനെതിരായ സുപ്രീംകോടതി നിർദ്ദേശങ്ങൾ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്താനിരുന്നത്. 13ാം തീയതി ഹർത്താൽ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ, അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് നടക്കുന്നതിനാൽ തീയ്യതി മാറ്റഇ. പിന്നീട് ഹർത്താൽ 12നാണെന്ന് അറിയിച്ച് മിനിട്ടുകൾക്കം തീയതി വീണ്ടും മാറ്റുകയായിരുന്നു.

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഹർത്താൽ പ്രഖ്യാപിച്ചത്. ലോകകപ്പ് നടക്കുന്ന ദിവസം ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. യുഡിഎഫ് എന്നൊരു കക്ഷിയുണ്ടെന്നു രാജ്യാന്തരതലത്തിൽ അറിയിക്കാനാണ് അണ്ടർ 17 ലോകകപ്പിനിടെ കേരളത്തിൽ ഹർത്താൽ നടത്തുന്നതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം. 13ന് വൈകിട്ട് അഞ്ച് മണിക്ക് ഗിനിയയും ജർമനിയും തമ്മിലും എട്ടു മണിക്ക് സ്‌പെയ്‌നും നോർത്തുകൊറിയയും തമ്മിലാണ് കൊച്ചിയിലെ മൽസരങ്ങൾ.

ജിഎസ്ടി നടപ്പാക്കിയതോടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ഇന്ധനവില വർധന നിയന്ത്രിക്കാനും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP