Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോഷ്യൽ മീഡിയയിലെ പുലഭ്യം വിളിയുടെ പേരിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട വീട്ടമ്മയുടെ അപേക്ഷ തള്ളി കോടതി; ഫിജോ ജോസഫിന് പാരയായത് വിവിധ ഇടങ്ങളിലായി 14 ക്രിമിനൽ കേസുകളുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; മാധ്യമ പ്രവർത്തക എന്ന പേരുപയോഗിച്ചും സ്ത്രീത്വത്തിന്റെ പേരിലും അനേകം ചെറുപ്പക്കാരെ അകത്താക്കിയ ഫിജോ ജോസഫിന് എതിരെയുള്ള പോരാട്ടം ഒടുവിൽ വിജയംകണ്ട ആശ്വാസത്തിൽ അനേകം പേർ

സോഷ്യൽ മീഡിയയിലെ പുലഭ്യം വിളിയുടെ പേരിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട വീട്ടമ്മയുടെ അപേക്ഷ തള്ളി കോടതി; ഫിജോ ജോസഫിന് പാരയായത് വിവിധ ഇടങ്ങളിലായി 14 ക്രിമിനൽ കേസുകളുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; മാധ്യമ പ്രവർത്തക എന്ന പേരുപയോഗിച്ചും സ്ത്രീത്വത്തിന്റെ പേരിലും അനേകം ചെറുപ്പക്കാരെ അകത്താക്കിയ ഫിജോ ജോസഫിന് എതിരെയുള്ള പോരാട്ടം ഒടുവിൽ വിജയംകണ്ട ആശ്വാസത്തിൽ അനേകം പേർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോഷ്യൽ മീഡിയയിൽ പരസ്പരം തെറിവിളി. അതിന് ശേഷം വൈരാഗ്യമുള്ളവരെ കള്ളക്കേസിൽ കുടുക്കും. പലവിധ പരാതികൾ പല സ്റ്റേഷനുകളിൽ. ഓൺലൈൻ പത്ര നടത്തിപ്പിനിടെയുണ്ടാകുന്ന ഭീഷണിയെന്ന് ഒടുവിൽ വ്യാഖ്യാനവും. ഈ കള്ളക്കളികളാണ് ഹൈക്കോടതി പൊളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഗൂഢ നീക്കങ്ങളിലൂടെ വിവാദത്തിൽപ്പെട്ട ഫിജോ ടി ജോസഫിന്റെ പൊലീസ് സംരക്ഷണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ പൊളിയുകയാണ്. സോഷ്യൽ മീഡിയയിലെ പുലഭ്യം വിളിയുടെ പേരിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട വീട്ടമ്മയുടെ അപേക്ഷ കോടതി തള്ളി. ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചാണ് ഈ സുപ്രധാന ഉത്തരവിട്ടത്.

പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന വീട്ടമ്മയ്ക്ക് 14 ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. തനിക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന ഹർജിയിൽ പൊലീസിനോട് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് 14 ക്രിമിനൽ കേസുകൾ ഫിജോ ജോസഫിനെതിരെയുണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്യും. ഐജി ശ്രീജിത്തുമായി തനിക്ക് അടുപ്പമുണ്ടെന്ന് പറഞ്ഞ് പൊലീസുകാരെ സ്വാധീനിച്ച് കാര്യം നേടുകയായിരുന്നു ഫിജോയുടെ പതിവ്. എന്നാൽ തനിക്ക് ഈ സ്ത്രീയുമായി ബന്ധമില്ലെന്ന് ഐജി ശ്രീജിത്ത് തന്നെ മിക്ക പൊലീസ് സ്റ്റേഷനുകളേയും അറിയിച്ചു. ഇതോടെ പൊലീസിന്റെ സഹായം കിട്ടാതെയുമായി. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലെ ചിലരെ വിരട്ടാൻ പൊലീസ് സംരക്ഷണത്തിനായി കോടതിയെ സമീപിച്ചതെന്നാണ് സൂചന.

മാധ്യമ പ്രവർത്തകയെന്ന് പറഞ്ഞും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടി നിരവധി പേർക്കെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പലതും വ്യാജമാണെന്ന വിലയിരുത്തലിൽ പൊലീസ് എത്തിക്കഴിഞ്ഞു. ഇതിനിടെയാണ് ഹൈക്കോടതിയിൽ തനിക്ക് സുരക്ഷാ പ്രശ്നമുണ്ടെന്ന വാദവുമായി ഫിജി എത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ തെറിവിളിക്കുന്നത് എങ്ങനെ ജീവന് ഭീഷണിയാകുമെന്ന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്. അതുകൊണ്ട് തന്നെ ഹർജി നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി. ഫിജിക്കെതിരെ 14 കേസുകൾ ഉള്ളകാര്യം കോടതിയെ പൊലീസ് അറിയിച്ചതും നിർണ്ണായകമായി. ഇതോടെ പൊലീസിൽ ഫിജിക്ക് ഉന്നത സ്വാധീനമില്ലെന്നും വ്യക്തമാക്കി. ഫിജിയുടെ കള്ളക്കേസുകളിലും മറ്റും ഭയന്ന് കഴിയുന്ന നിരവധി പേർക്ക് ഇത് ആശ്വാസവുമായി.

എഫ്.ബി.അക്കൗണ്ട് ഉപയോഗിച്ച് തനിക്കെതിരെ പ്രതികരിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പരാതികൾ ഏറ്റുമാനൂർ സ്വദേശിനി ഫിജോ ടി ജോസഫിനെതിരെ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിരവധി പരാതികളും കിട്ടി. ഫിജോയ്‌ക്കെതിരായ പരാതികളിൽ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്ന ആരോപണവും ഉണ്ട്. അതിനിടെ ഫിജോയ്ക്കെതിരെ ഇതിനു മുമ്പ് നൽകിയ പരാതികളിൽ കാലതാമസം നേരിടുന്നതിനെക്കുറിച്ച് അന്വേഷിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശം നൽകി. കുവൈറ്റ് പ്രവാസി കാര്യ മന്ത്രാലയം വഴി പ്രവാസി മലയാളിയും തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയുമായ അനു മാത്യുവുമാണ് ഫിജോയ്‌ക്കെതിരെ വീണ്ടും പരാതി നൽകിയത്.

പ്രവാസി കാര്യ മന്ത്രാലയം വഴി പ്രവാസി മലയാളിയും തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയുമായ അനു മാത്യു വീണ്ടും പരാതി നൽകി. 30-05-2017 ൽ കേരളാ ബ്രേക്കിങ് ന്യൂസ് എന്ന ദിനപത്രത്തിൽ അടിസ്ഥാനരഹിതവും അപകീർത്തിപരവുമായ വാർത്ത പ്രസിദ്ധീകരിച്ച് മാനഹാനി വരുത്തി എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. കേരളാ ബ്രേക്കിങ് ന്യൂസിൽ സാമൂഹ്യ വിപത്തായി മാറുന്ന സൈബർ കുറ്റവാളികൾ എന്ന തലക്കെട്ടിലാണ് പരാതിക്കാരിയടക്കം 5 പേരുടെ ചിത്രങ്ങൾ സഹിതം വെച്ച് വാർത്ത പ്രസിദ്ധീകരിച്ചത്. ഫിജോയ്ക്കെതിരെ സർക്കാർ തലത്തിൽ വിവിധ വകുപ്പുകളിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് വ്യാജ വാർത്ത എഴുതുവാൻ കാരണമായി പരാതിയിൽ പറയുന്നത്. വർഷങ്ങളായി വിദേശത്ത് താമസിക്കുന്ന പരാതിക്കാരിയും കുടുംബവും മണ്ണന്തല പൊലീസ് സ്റ്റേഷനിലും മറ്റും നൽകിയ പരാതി പിൻവലിപ്പിക്കുവാനോ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനുള്ള ശ്രമമായിട്ടാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വ്യാജ വാർത്ത നൽകിയ പത്ര ഉടമകൾക്കെതിരെയും അച്ചടിച്ച പ്രസ്സിനെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിജോയ്‌ക്കെതിരെ എഫ്.ബിയിൽ ഭിന്നഭിപ്രായം പറയുന്നവരെല്ലാം ഫിജോയുടെ ശത്രുക്കളും ഫിജോയെ പീഡിപ്പിക്കുന്നവരുമാണെന്നുള്ള പ്രചരണമാണ് ഫിജോ കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. പൊലീസ് അന്വേഷിക്കുന്ന കേസിനെ സഹായകരമാകുന്ന പല വെളിപ്പെടുത്തലുകളും തെളിവുകളും ഫിജോ തന്നെ തന്റെ എഫ്.ബി. തത്സമയ പരിപാടിയിലൂടെ പുറത്ത് വിട്ടിട്ടും പൊലീസ് നിയമനടപടികൾ സ്വീകരിക്കാത്തത് പലപ്പോഴും വിവാദമായി. പൊലീസിന്റെ കൃത്യനിർവ്വഹണം പോലും തടസ്സപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഇതെല്ലാം കേരളാ പൊലീസ് അസോസിയേഷന്റെയും, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും പ്രവർത്തകർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിയായി പറഞ്ഞിട്ടും ഫീജോയുടെ പൊലീസിന്റെ മേലുള്ള കുതിരകയറ്റം അവസാനിച്ചിട്ടുമില്ല.

താൻ മാത്രം പറയുന്നത് പ്രചരിപ്പിക്കുന്നതും പറയുന്നതും മാത്രമാണ് ശരിയെന്ന് പറയുന്ന ഫിജോയ്‌ക്കെതിരെ പ്രതികരിച്ചതിന് തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല നാലാംചിറയിൽ ചെമ്പകപുന്നയിൽ തോമാ തോമസിന്റെ വീടിനുനേരെ 4-05-2017 ൽ രാത്രിയിൽ നടത്തിയ വീട് ആക്രമണമാണ്. ഇത് സംബന്ധിച്ച് തോമ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ക്രൈം നമ്പർ 685/2017 ആയി 09-05-2017 ൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തോമാ തോമസിന്റെ വീടിന് നേരെ ആക്രമണം നടത്തുവാൻ ഫിജോയ്ക്ക് പ്രേരണയായത് ഡോ. ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട് ഫിജോയുടെയും സംഘത്തിന്റെയും എഫ്.ബി. പ്രചരണത്തിന് തന്റെതായ അഭിപ്രായം രേഖപ്പെടുത്തിയ പ്രവാസി മലയാളിയും കൂടിയായ അനു തോമസിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

വീട് അക്രമിക്കുന്നതിനു മുമ്പ് ഫിജോയും സംഘവും വ്യാജ എഫ്.ബി. അക്കൗണ്ടുകൾ സൃഷ്ടിച്ച് അനുവിന്റെയും ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫോട്ടോകൾ മോശമായ രീതിയിൽ പ്രചരിപ്പിച്ചുള്ള പീഡനമാണ് ആദ്യം ആരംഭിച്ചത്. പിന്നീട് ഇത് പലതവണയായി വളരെ ക്രൂരമായ രീതിയിൽ തന്നെ ആവർത്തിക്കപ്പെട്ടു. ഇതിനെല്ലാം ഫിജോ താനല്ല എന്ന രീതിയിലുള്ള കള്ളപ്രചരണമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. എന്നാൽ ഫിജോ തന്നെ ഏറുകൊണ്ട വീടിന്റെ ചിത്രങ്ങളും പിന്നീട് താൻതന്നെയാണ് വീട് അക്രമണത്തിന്റെ പിന്നിലെന്ന് ആരുടെയും പ്രരണയോ നിർദ്ദേശവും ഇല്ലാതെ വെളിപ്പെടുത്തുകയുണ്ടായി. ഇതെല്ലാം കാണിച്ച് അനു തോമസ് മണ്ണന്തല പൊലീസ് സ്റ്റേഷനിൽ 5 പേജുള്ള മൊഴി നൽകിയതിൽ ഫിജോയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തുട്ടുണ്ട്. നിരവധി തവണ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് അിറയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഫിജോ തയ്യാറായിട്ടില്ല. ഇതിനിടെയാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തനിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പൊലീസ് സുരക്ഷയ്ക്ക് ശ്രമിച്ചത്.

സോഷ്യൽ മീഡിയായിൽ ചേരി തിരിഞ്ഞു നടത്തുന്ന വഴക്കുകളിലൂടേയും തെറി വിളികളിലൂടേയും ആണ് ഫിജോ ചർച്ചയാകുന്നത്. ഫിജോ ജോസഫ് ഒരു സായാഹ്ന ആഴ്ച പത്രവുമായാണ് എത്തുന്നത്. പിന്നീട് രണ്ട് ഓൺലൈൻ സൈറ്റുകളുമെത്തി. മഹാ വൃത്തികെട്ട ഭാഷയിൽ ഇവർ പലരെയും ഫോണിൽ വിളിച്ചു തെറി വിളിക്കുന്നതും അസഭ്യം പറയുന്നതും ഒക്കെയായ ഓഡിയോകൾ ഓൺലൈനിൽ സജീവമായി. ബ്ലാക്ക്‌മെലിങ്, ഗുണ്ടാ നേതാവ് തുടങ്ങിയ ഒട്ടേറെ ആരോപണങ്ങൾ ആണ് ഇവർക്കെതിരെ ഉയർന്നിരുന്നു. കോഴഞ്ചേരിയിൽ ഉള്ള ശ്രീവിജി എന്നൊരു യുവതി ഫേസ്‌ബുക്കിൽ അപമാനിക്കുന്നവർക്കെതിരെ പൊലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് ഏറെ ചർച്ചയായിരുന്നു. പിന്നീട് ഇതിന് പിന്നിലും ഫിജോയാണെന്ന് വ്യക്തമായി. ഷൈജു സുകുമാരൻ നാടാർ എന്ന വ്യക്തിക്കെതിരെ നടത്തിയ നീക്കവും ചർച്ചയായിരുന്നു.

നരസിംഹ മന്നടിയാർ എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടെന്നും അത് ഷൈജു സുകുമാരൻ നാടാർ എന്ന സൗദിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്നും ആരോപിച്ചായിരുന്നു ഇവരുടെ അപ്പോഴത്തെ യുദ്ധം. ഫിജോയുടെയും കുട്ടികളുടെയും മോശം ചിത്രങ്ങൾ മന്നടിയാർ ഫോസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നു പറഞ്ഞു അവർ നിരവധി പരാതികൾ നൽകുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിജിയുടെ ആത്മഹത്യ പ്രഖ്യാപനം. എന്നാൽ ആ അക്കൗണ്ടുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും താൻ ഒരിക്കൽ പോലും അങ്ങനെ ചെയ്തില്ലെന്നും ഷൈജു പറയുന്നുണ്ടായിരുന്നു. പിന്നീട് അതാണ് സത്യമെന്നും വ്യക്തമായി. അജോ കുറ്റിക്കൻ, അടൂരുള്ള അമ്ജിത്, ഉഴവൂരുള്ള ബെയ്‌ലോൺ തുടങ്ങിയ നിരവധി പേർ വ്യാജ പരാതികളിലൂടെ പീഡിപ്പിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP