Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈക്കോടതി ഉത്തരവു മുതലെടുത്ത് മദ്യശാലകൾ തുറക്കാൻ ശ്രമിച്ചവർക്കും കൂട്ടുനിന്നവർക്കും തിരിച്ചടി; ഹൈക്കോടതിയുടെ ചുമലിൽച്ചാരി ആരും മദ്യശാലകൾ തുറക്കേണ്ടെന്നു ഹൈക്കോടതി; കോടതിയുടെ ചെലവിൽ വെടിവച്ചാൽ വെടിയുണ്ട പിടിച്ചെടുത്തു തിരിച്ചു വെടിവയ്ക്കും; സുധീരനും വിമർശനം

ഹൈക്കോടതി ഉത്തരവു മുതലെടുത്ത് മദ്യശാലകൾ തുറക്കാൻ ശ്രമിച്ചവർക്കും കൂട്ടുനിന്നവർക്കും തിരിച്ചടി; ഹൈക്കോടതിയുടെ ചുമലിൽച്ചാരി ആരും മദ്യശാലകൾ തുറക്കേണ്ടെന്നു ഹൈക്കോടതി; കോടതിയുടെ ചെലവിൽ വെടിവച്ചാൽ വെടിയുണ്ട പിടിച്ചെടുത്തു തിരിച്ചു വെടിവയ്ക്കും; സുധീരനും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർക്കാരിനു ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കണമെങ്കിൽ അതു കോടതിയുടെ ചെലവിൽ വേണ്ടെന്നു ഹൈക്കോടതി. നേരത്തേ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ചുവടുപിടിച്ച് ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽനിന്ന് കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്. കോടതിയുടെ ചുമലിൽ ചാരി വെടിവെയ്ക്കാൻ നേക്കേണ്ടെന്ന് പറഞ്ഞ ഹൈക്കോടതി അങ്ങനെയെങ്കിൽ തിരിച്ചു വെടിവെക്കാൻ അറിയാമെന്നും പറഞ്ഞു. നേരത്തേ ഹൈക്കോടതിയിൽനിന്ന് ഉണ്ടായ ഉത്തരവിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച മുതിർന്ന കോൺഗ്രസ് നേതാവ് വി എം. സുധീരനെയും കോടതി രൂക്ഷമായി വിമർശിച്ചു.

കണ്ണൂർ -വെങ്ങളം-കുറ്റിപ്പുറം ഭാഗവും ചേർത്തല -ഓച്ചിറ- തിരുവനന്തപുരം ഭാഗം വരെയുള്ള മദ്യശാലകൾ തുറക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടതായി വാർത്തകളുണ്ടായി. ഈ മേഖലയെ ദേശീയപാതയിൽനിന്ന് ഒഴിവാക്കി 2014ൽ വിജ്ഞാപനം നിലവിലുള്ള സാഹചര്യത്തിൽ ലൈസൻസുള്ള മദ്യഷോപ്പുകൾക്കു പ്രവർത്തനത്തിനു തടസ്സമില്ലെന്നാണു ഹൈക്കോടതി മുമ്പു വ്യക്തമാക്കിയത്.

സുപ്രീംകോടതി വിധിക്കു വിരുദ്ധമായി ബാറുകൾ തുറന്നുകൊടുക്കാൻ സഹായിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. മദ്യവിരുദ്ധ സമിതികൾ കനത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടൊപ്പം ഹൈക്കോടി വിധിയിൽ പരാമർശിക്കുന്ന പാതയോരങ്ങളിലെ ബാറുകൾ തുറക്കാനുള്ള നടപടികളും സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് മുമ്പു പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന രീതിയിലുള്ള പരാമർശം ഇപ്പോൾ ഹൈക്കോടതി നടത്തിയിരിക്കുന്നത്.

2014ൽ ദേശീയ പാതാ അഥോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുകൾ തുറക്കാൻ ഹൈക്കോടതി നേരത്തേ അനുമതി നൽകിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹൈക്കോടതി വിധിയുടെ ബലത്തിൽ ബാറുടമകൾ ബാർ ലൈസൻസിനായി എക്‌സൈസ് വകുപ്പിനെ സമീപിച്ചപ്പോൾ മാത്രമാണ് ഇങ്ങനെയൊരു വിജ്ഞാപനം വന്ന കാര്യം സർക്കാർ വൃത്തങ്ങൾ അറിയുന്നത്.

ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചാണ് ബാറുടമകൾ അനുകൂല ഉത്തരവ് നേടിയെടുത്തതെന്ന് കാണിച്ചാണ് കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ ഇബ്രാഹിം കുട്ടി നല്കിയ ഹർജിയിലാണ് ഇന്ന ഹൈക്കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിരിക്കുന്നത്. മദ്യശാല തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ ഹർജികളിലും നാളെ ഉച്ചയ്ക്ക് വിശദമായ വാദം കേട്ട് അന്തിമ വിധി പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

ദേശീയ പാതയരോത്തെ മദ്യശാല വിഷയത്തിൽ സർക്കിരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഇന്ന് പരാമർശങ്ങൾ നടത്തിയത്. നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാൻ മടിക്കില്ലെന്നു കോടതി മുന്നറിയിപ്പു നല്കി. കോടിതിയുടെ ചുമലിൽ ചാരി മദ്യശാലകൾ തുറക്കാൻ ശ്രമക്കേണ്ട. ദേശീയ പാതയോരത്തല്ലെങ്കിൽ അപേക്ഷകൾ പരിഗണിക്കണമെന്നാണ് കോടതി നിർദ്ദേശം നല്കിയത്. മദ്യശാലകൾ മുഴുവൻ തുറക്കാൻ ആരും പറഞ്ഞിട്ടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

ദേശീയ പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്നു തന്നെയാണ് ഇന്നു ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ദേശീയപാതയാണെന്ന് മന്ത്രിക്കറിയാമെങ്കിൽ ഉദ്യോഗസ്ഥർക്കെന്തുകൊണ്ട് അറിയില്ലെന്നും കോടതി ചോദിച്ചു. ദേശീയ, സംസ്ഥാന പാതകളല്ലെങ്കിൽ മാത്രമെ മദ്യശാല തുറക്കാൻ അനുമതി നൽകാവു എന്ന് വിധിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

സംസ്ഥാന സർക്കാർ മദ്യശാലകൾ തുറന്നുകൊടുത്തിട്ടുണ്ടെങ്കിൽ വിധിക്ക് വിരുദ്ധമായാണ് ചെയ്തിരിക്കുന്നത്. കോടതിയുടെ ചുമലിൽ ചാരി നിന്ന് വെടിയുതിർക്കുകയാണെങ്കിൽ ആ വെടിയുണ്ട പിടിച്ചെടുത്ത് തിരിച്ച് വെടിവെക്കാൻ കോടതിക്കു നന്നായി അറിയാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനെ ഓർമപ്പെടുത്തി.

കോടതി പറയാത്ത കാര്യങ്ങളാണ് വിധി വ്യാഖ്യാനിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പും എക്സൈസ് വകുപ്പും നടത്തിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോടതി വിധിയിൽ അവ്യക്തത ഉണ്ടായിരുന്നുവെങ്കിൽ വിധി നടപ്പാക്കാൻ പാടില്ലായിരുന്നു. വിധി നടപ്പാക്കുന്നതിന് മുമ്പ് സർക്കാരിന് കോടതിയെ സമീപിക്കാമായിരുന്നു.

ഹർജി പരിഗണിക്കവെ കോടതി വിധിന്യായം വായിച്ചുനോക്കാൻ സർക്കാർ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. വിധിന്യായത്തിൽ എവിടെയാണ് മദ്യശാലകൾ തുറന്നുകൊടുക്കാൻ പറഞ്ഞിട്ടുള്ളത് എന്ന് കോടതി ചോദിച്ചു. വിധിന്യായത്തിലെ ആറാമത്തെ ഖണ്ഡികയിൽ അവ്യക്തത ഉണ്ടെന്നു സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഇതോടെയാണ് രൂക്ഷ വിമർശനങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

ഇബ്രാഹിം കുട്ടി നൽകിയ ഹർജിയിൽ വിധിവരുന്നതു വരെ ദേശിയപാതയോരത്തെ മദ്യശാലകൾ ഉടൻ തുറക്കരുതെന്ന് കോടതി ഉത്തരവിട്ടു. കണ്ണൂർ വെങ്ങളം-കുറ്റിപ്പുറം ഭാഗവും ചേർത്തല ഓച്ചിറ തിരുവനന്തപുരം ഭാഗം വരെയുള്ള മദ്യശാലകൾ തുറക്കുന്നതിനാണ് നിയന്ത്രണം.

കേസിൽ വാദം തുടരുന്നതിനിടെയാണ് മുൻ കെപിസിസി അധ്യക്ഷൻ വി എം. സുധീരനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. വിധിക്കെതിരെ സുധീരന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് കോടതിയുടെ വിമർശനത്തിന് കാരണം. വിധി ദുരുഹമെന്നാണ് സൂധീരൻ വിശേഷിപ്പിച്ചിരുന്നത്. ദുരൂഹമെന്നത് സൂക്ഷിച്ചുപയോഗിക്കേണ്ട പദമാണെന്നും ഇക്കാര്യം സുധീരനെ ഓർമിപ്പിക്കണമെന്നും കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP