Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിമാരുടെ പുലഭ്യം വിളിയും മുഖ്യമന്ത്രിയുടെ വിരട്ടലും ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ അടുത്ത് നടക്കില്ല; എജീസ് ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്ജി വീണ്ടും; കേസ് നടത്തിപ്പിലെ ക്രിമിനൽ കെടുകാര്യസ്ഥത ചീഫ് സെക്രട്ടറി അന്വേഷിക്കണം; വിഷയത്തിൽ ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ

മന്ത്രിമാരുടെ പുലഭ്യം വിളിയും മുഖ്യമന്ത്രിയുടെ വിരട്ടലും ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ അടുത്ത് നടക്കില്ല; എജീസ് ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്ജി വീണ്ടും; കേസ് നടത്തിപ്പിലെ ക്രിമിനൽ കെടുകാര്യസ്ഥത ചീഫ് സെക്രട്ടറി അന്വേഷിക്കണം; വിഷയത്തിൽ ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മന്ത്രിമാരും മുഖ്യമന്ത്രിയും ഒരുമിച്ച് നിന്ന് ഭീഷണിപ്പെടുത്തുന്ന വിധത്തിൽ അധിക്ഷേപം ചൊരിഞ്ഞിട്ടും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന് കുലുക്കമില്ല. അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ ഓഫീസ് കേസുകൾ നടത്തുന്നതിൽ വീഴ്‌ച്ച വരുത്തുന്നു എന്ന് കണിശമായി രീതിയിൽ പറഞ്ഞു കൊണ്ട് അദ്ദേഹം വീണ്ടുമെത്തി. നേരത്തെ എ.ജി ഓഫീസ് അടച്ചുപൂട്ടണമെന്ന പരാമർശത്തിന്റെ പേരിൽ മന്ത്രി കെ സി ജോസഫ് അടക്കമുള്ളവരിൽ നിന്നും മോശം പ്രതികരണമാണ് ഹൈക്കോടത് ജസ്റ്റിസിന് നേരിടേണ്ടി വന്നത്.

ഇത് സംബന്ധിച്ച വിവാദം തുടങ്ങുന്നതിനിടെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെതിരെ വീണ്ടും രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കേസ് നടത്താൻ സർക്കാരിന് താൽപ്പര്യമില്ലെന്ന് കോടതി വാക്കാൽ വിമർശനം നടത്തി. നാല് കേസുകളിലെ നടത്തിപ്പിൽ എ.ജി ഓഫീസിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിർദ്ദേശിച്ചു. മേലുദ്യോഗസ്ഥരോട് അഭിപ്രായം ചോദിക്കാതെ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് തയാറാക്കി രജിസ്ട്രാർ മുമ്പാകെ അറിയിക്കണമെന്നാണ് നിർദ്ദേശം. പല കേസുകളിലും ആവർത്തിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പോലും എജിയുടെ ഓഫീസ് പാലിക്കുന്നില്ലെന്നും എജി ഓഫീസ് പുനഃസംഘടിപ്പിക്കണമെന്നും കോടതി പറഞ്ഞു.

കേസ് നടത്തിപ്പിൽ ക്രിമിനൽ കെടുകാര്യസ്ഥതയാണ് ഉണ്ടാകുന്നത്. നാല് തവണ വസ്തതുകൾ പരിശോധിച്ച് നൽകാൻ നിർദ്ദേശിച്ചിട്ടും എ.ജി ഓഫീസ് അത് നൽകിയിട്ടില്ല. കോടതിയലക്ഷ്യ നടപടികളാണുണ്ടാകുന്നത്. ഇങ്ങനെ മുന്നോട്ട് പോയാൽ ശരിയാകില്ല. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ചില കേസുകളിൽ എ.ജിക്ക് പ്രത്യേക താത്പര്യാണ്. ഈ രീതിയിലാണെങ്കിൽ എ.ജി ഓഫീസ് പുനഃസംഘടിപ്പിക്കേണ്ടി വരും. കോടതിയുടെ ഉത്തരവുകൾ ഒന്നും പാലിക്കുന്നില്ല. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിയെ അമിക്കസ്‌ക്യൂറിയായി നിയമിച്ച് പരിശോധിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നൽകി.

വിജിലൻസുമായി അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള ഒരു കേസിലെ വാദത്തിനിടെയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വീണ്ടും എ.ജിയുടെ ഓഫീസിനെ വിമർശിച്ചത്. നേരത്തെ അബ്കാരികളുടെ നോമിനികളാണ് പല സർക്കാർ അഭിഭാഷകരെന്നായിരുന്നു ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വിമർശനം ഉന്നയിച്ചിരുന്നു. 120 സർക്കാർ അഭിഭാഷകർ ഉണ്ടായിരുന്നിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ല. കോടതി ആവശ്യപ്പെടുന്ന വിവരങ്ങൾ യഥാസമയം ലഭിക്കുന്നില്ല. തമിഴ്‌നാട് അഡ്വക്കറ്റ് ജനറൽ ഓഫീസിന്റെ പ്രവർത്തനം കേരളം കണ്ടുപഠിക്കണമെന്നും കോടതി പറയുകയും ചെയ്തു.

മുഖ്യമന്ത്രിയെയും അന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ബാർ കേസിൽ സുപ്രീംകോടതിയിൽ അറ്റോണി ജനറൽ ഹാജരായതിനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. അറ്റോണി ജനറലിനെ വിമർശിക്കാൻ എന്ത് അവകാശമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും സംസ്ഥാനത്തെ എജി ഓഫീസ് കാര്യക്ഷമമാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും കോടതി വിമർശിച്ചിരുന്നു.

തുടർന്ന് ജഡ്ജിക്കെതിരെ മുഖ്യമന്ത്രിയും കെസി ജോസഫും പരസ്യമായി രംഗത്തെത്തി. അഡ്വക്കേറ്റ് ജനറലിൽ പൂർണ വിശ്വാസമാണുള്ളതെന്നും കോടതി പരാമർശത്തോട് യോജിപ്പില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എജിയുടെ ഓഫീസിനെ വിമർശിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കുന്ന മുഖ്യമന്ത്രിയല്ല താനെന്നും നിയമ സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇത് പ്രതിപക്ഷ പ്രതിഷേധനത്തിന് വരെ ഇടയാക്കി. ഹൈക്കോടതി ജഡ്ജി ചായത്തൊട്ടിയിൽ വീണ കുറുക്കനെ പോലെയാണെന്നായിരുന്നു കെസി ജോസഫിന്റെ വിമർശനം. ഈ പരാമർശത്തിൽ മന്ത്രിക്കെതിരെ കോടതീയലക്ഷ്യ നടപടിയാവശ്യപ്പെട്ട് അഡ്വ. ജയശങ്കറും വി ശിവൻ കുട്ടി എംഎൽഎയും കോടതിയെ സമീപിച്ചിരിക്കയാണ്. ഇതിനിടെയാണ് അഡ്വക്കേറ്റ് ഓഫീസിനെ വിമർശിച്ച് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് രംഗത്തെത്തിയത്.

എജിക്കെതിരായ വിമർശനത്തിൽ ചീഫ് ജസ്റ്റിസ് ഇടപെടുന്നു

കൊച്ചി: അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെതിരെ വീണ്ടും ഹൈക്കോടതി രൂക്ഷ വിമർശം നടത്തിയ സാഹചര്യത്തിൽ വിഷയത്തിൽ ചീഫ് ജസ്റ്റിസ് ഇടപെടുന്നു. പരാമർശത്തിനിരയായ കേസ് ഫയലുകൾ ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് ഹൈക്കോടതി രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ഇന്നും എ.ജി ഓഫീസിനെതിരെ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വിമർശം നടത്തിയതിനെത്തുടർന്ന് സംഭവം വിവാദമായിരുന്നു. ഇത് രണ്ടാം തവണയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് എ.ജി ഓഫീസിനെ രൂക്ഷമായി വിമർശിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP