Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ് ടു കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; മന്ത്രിസഭാ ഉപസമിതി അനാവശ്യമെന്ന് കോടതി; ഡിവിഷൻ ബെഞ്ച് ഉത്തരവിൽ സർക്കാർ വെള്ളം ചേർത്തുവെന്നും നിരീക്ഷണം

പ്ലസ് ടു കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; മന്ത്രിസഭാ ഉപസമിതി അനാവശ്യമെന്ന് കോടതി; ഡിവിഷൻ ബെഞ്ച് ഉത്തരവിൽ സർക്കാർ വെള്ളം ചേർത്തുവെന്നും നിരീക്ഷണം

കൊച്ചി: +2 കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. മന്ത്രിസഭാ ഉപസമിതി അനാവശ്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ സർക്കാർ വെള്ളം ചേർത്തെന്നും ഹൈക്കോടതി.

+2 കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകിയത് പരിശോധിച്ചാണ് സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ രൂക്ഷവിമർശനം. സർക്കാരിന്റെ പല നടപടി ക്രമങ്ങളും അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതി ശുപാർശ സർക്കാർ മറികടന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരുന്നു.

അധികമായി അനുവദിച്ച ബാച്ചുകൾ സ്റ്റേ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് വിധി എൺപതിനായിരത്തോളം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. അതേസമയം സിംഗിൾ ബെഞ്ചിന്റെ വിധിയെ അഡ്വക്കറ്റ് ജനറൽ ശക്തമായി എതിർത്തു. ഇടക്കാല സ്റ്റേ അനുവദിക്കാൻ സിംഗിൾ ബെഞ്ച് അനാവശ്യ തിടുക്കം കാട്ടി. സ്റ്റേ അനുവദിച്ചതോടെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര ക്രമക്കേട് ഉണ്ടായെന്നുള്ള പ്രതീതിക്ക് ഇടയാക്കിയെന്നും എജി പറഞ്ഞു.

ഏതു തരത്തിലായിരിക്കണം +2 അനുവദിക്കേണ്ടതെന്ന് മുമ്പു തന്നെ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് സർക്കാർ നീങ്ങിയത്. കോടതിയുടെ രൂക്ഷ വിമർശനങ്ങളാണ് +2 കേസിൽ സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP