Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെ ജസ്റ്റിസ് കമാൽ പാഷക്ക് സ്ഥാനചലനം; ക്രിമിനൽ കേസ് പരിഗണിക്കുന്നതിൽ നിന്നും കമാൽ പാഷയെ മാറ്റി; ഒപ്പം 23 ജഡ്ജിമാരുടെയും പരിഗണനാ വിഷയങ്ങൾ മാറ്റി; വേനൽ അവധിക്ക് മുന്നോടിയായുള്ള ഹൈക്കോടതി ബെഞ്ച് മാറ്റത്തിന് ഉത്തരവിറക്കി ചീഫ് ജസ്റ്റിസ്; അസ്വാഭാവികത ഇല്ലെന്നും വിശദീകരണം

ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെ ജസ്റ്റിസ് കമാൽ പാഷക്ക് സ്ഥാനചലനം; ക്രിമിനൽ കേസ് പരിഗണിക്കുന്നതിൽ നിന്നും കമാൽ പാഷയെ മാറ്റി; ഒപ്പം 23 ജഡ്ജിമാരുടെയും പരിഗണനാ വിഷയങ്ങൾ മാറ്റി; വേനൽ അവധിക്ക് മുന്നോടിയായുള്ള ഹൈക്കോടതി ബെഞ്ച് മാറ്റത്തിന് ഉത്തരവിറക്കി ചീഫ് ജസ്റ്റിസ്; അസ്വാഭാവികത ഇല്ലെന്നും വിശദീകരണം

കൊച്ചി: ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടതിന് പിന്നാലെ ജസ്റ്റിസ് കമാൽ പാഷക്ക് സ്ഥാനചലനം. കമാൽ പാഷയുടെത് അടക്കം 23 ജഡ്ജിമാരുടെ പരിഗണനാ വിഷയം മാറ്റി. കമാൽ പാഷയെ ക്രിമിനൽ കേസുകൾ പരിഗണിക്കുന്നതിൽ നിന്നുമാണ് മാറ്റിയത്. വേനൽ അവധിക്കായി കോടതി അടക്കുന്നതിന് മുന്നോടിയായാണ് ഈ തീരുമാനം വന്നിരിക്കുന്നത്. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒപ്പുവെച്ചു. തിങ്കളാഴ്‌ച്ച മുതൽ ജസ്റ്റിസ് കമാൽ പാഷയുടെ ബെഞ്ചിൽ അപ്പീൽ കേസുകൾ മാത്രമാണ് വരിക.

നേരത്തെ ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടതും ഭൂമി വിവാദ കേസിൽ കർദിനാളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും ജസ്റ്റിസ് കമാൽ പാഷയായിരുന്നു. വിവാദമായ ഈ രണ്ട് ഉത്തരവുകൾക്ക് പിന്നാലെ വന്ന തീരുമാനം ചില സന്ദേഹങ്ങൾക്ക് ഇട നൽകിയെങ്കിലും സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം. നേരത്തെ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് സർക്കാർ അറ്റോർണി വാദിച്ചിരുന്നു. എന്നാൽ, ഈ വാദം തള്ളിയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഈ വിധിപ്രസ്താവനത്തിനെതിരെ അപ്പീൽ നല്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഈ തീരുമാനത്തിന് പിന്നാലെയാണ് ബെഞ്ച് മാറ്റവും ഉണ്ടായിരിക്കുന്നത്.

നേരത്തെ ഷുഹൈബ് കേസ് കമാൽ പാഷ വിഷയം പരിഗണിച്ച വേളയിൽ കേസ് പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ചട്ടവിരുദ്ധമാണെന്നും സ്റ്റേറ്റ് അറ്റോർണി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ നിലപാടിനെതിരെയും കമാൽ പാഷ നിലപാടെടുത്തിരുന്നു. ഈ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ യഥാർത്ഥ കുറ്റവാളികൾ പിടിയിലാവില്ലെന്നും സിപിഎമ്മിലെ ഉന്നതർക്ക് ഈ യുവാവിനെ കൊലപ്പെടുത്തിയതിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കാട്ടി ഷുഹൈബിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കമൽപാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കണമെന്ന് നിർദ്ദേശിച്ച കോടതി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഉടൻ സിബിഐക്ക് കൈമാറാനും സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കാനും നിർദ്ദേശിച്ചിരുന്നു. സർക്കാരിനെതിരെ നിശിത വിമർശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ഹർജിയുടെ വിചാരണ വേളയിൽ കോടതി ഉയർത്തിയത്. ഹർജിയുടെ വാദം ദിവസങ്ങളായി തുടരുന്നതിനിടെ പല ഘട്ടത്തിലും കോടതി ശക്തമായ വിമർശനം സർക്കാരിനെതിരെയും അന്വേഷണത്തിന് എതിരെയും ഉയർത്തിയിരുന്നു.

പ്രതിയും സിപിഎം നേതാക്കളുമായി ചേർന്നുള്ള സെൽഫിയുൾപ്പെടെ ഉയർത്തിക്കാട്ടിയും ആയുധങ്ങൾ പിടിച്ചെടുക്കാത്തതിനെ വിമർശിച്ചുമാണ് കോടതി ഓരോ ഘട്ടത്തിലും സർക്കാർ വാദങ്ങളെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് കോടതിയിൽ വിചിത്രമായ വാദം കെമാൽ പാഷയ്‌ക്കെതിരെ സർക്കാർ അഭിഭാഷകൻ ഉന്നയിക്കുകയും ചെയ്തു. സിംഗിൾ ബെഞ്ചിന് സിബിഐ അന്വേഷണം ഏർപ്പെടുത്താൻ അധികാരമുണ്ടോ എന്ന ചോദ്യമാണ് സർക്കാർ ഉയർത്തിയത്. ഇതും വിമർശനത്തിന് വഴിവച്ചു.

ഉച്ചവരെ വിചാരണ നടന്ന ശേഷമായിരുന്നു ഉച്ചയ്ക്കുശേഷം ജസ്റ്റിസ് കമാൽ പാഷയുടെ നിർണായക വിധി. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നുൾപ്പെടെ നിരീക്ഷിച്ചാണ് കോടതി ഷുഹൈബ് വധക്കേസ് സിബിഐക്ക് കൈമാറുന്നത്. കേസ്് കേരളപൊലീസ് ഫലപ്രദമായി അന്വേഷിക്കുന്നു എന്ന വാദം തള്ളിയാണ് കോടതിയുടെ വിധി. കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ അഭിഭാഷകൻ  കോടതിയെ അറിയിച്ചിരുന്നു. 

വിചാരണ വേളയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് എതിരെ രൂക്ഷ വിമർശനം കോടതി ഉന്നയിച്ചു. ഇത്തരം കൊലപാതകങ്ങൾ എല്ലാ പാർട്ടികളും ഒഴിവാക്കണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവർക്കും അറിയാം. പലരും ഇക്കാര്യത്തിൽ കൈകഴുകി പോകുകയാണ്. ഇത്തരം സംഭവങ്ങളിൽ ഗൂഢാലോചന പുറത്തുവരാറില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP