Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മറ്റുള്ളവരുടെ മുൻപിൽ ഭർത്താവിനെ അധിക്ഷേപിക്കുന്നതും അന്തസ് ചോദ്യം ചെയ്യുന്നതും വിവാഹ മോചനത്തിന് മതിയായ കാരണം'; ; അന്തസിനെ ചോദ്യം ചെയ്യുന്നത് പൊറുക്കാനാകാത്ത മുറിവായി ഭർത്താവിന്റെ മനസിൽ കിടക്കുമെന്നും ഹർജിയിൽ ഹൈക്കോടതി വിധി; ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498എ പ്രകാരം ഇത്തരം പരാതികളിൽ വിവാഹമോചനം അനുവദിക്കുമെന്നും കോടതി

'മറ്റുള്ളവരുടെ മുൻപിൽ ഭർത്താവിനെ അധിക്ഷേപിക്കുന്നതും അന്തസ് ചോദ്യം ചെയ്യുന്നതും വിവാഹ മോചനത്തിന് മതിയായ കാരണം'; ; അന്തസിനെ ചോദ്യം ചെയ്യുന്നത് പൊറുക്കാനാകാത്ത മുറിവായി ഭർത്താവിന്റെ മനസിൽ കിടക്കുമെന്നും ഹർജിയിൽ ഹൈക്കോടതി വിധി; ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498എ പ്രകാരം ഇത്തരം പരാതികളിൽ വിവാഹമോചനം അനുവദിക്കുമെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഭർത്താവിനെ മറ്റുള്ളവരുടെ മുൻപിൽ അധിക്ഷേപിക്കുന്ന ഭാര്യമാർക്കുള്ള മുന്നറിയിപ്പാണ് ഹൈക്കോടതി അടുത്തിടെ പ്രസ്താവിച്ച വിധി. മറ്റുള്ളവരുടെ മുൻപിൽ വച്ച് ഭർത്താവിനെ തുടർച്ചയായി അധിക്ഷേപിക്കുന്നതും അന്തസ് ചോദ്യം ചെയ്യുന്നതും വിവാഹ മോചനം നൽകാൻ മതിയായ കാരണമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഭാര്യ തന്നോട് ക്രൂരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച വിവാഹ മോചന ഹർജി കണ്ണൂർ കോടതി തള്ളിയതിനെ തുടർന്ന് വി.വി പ്രഭാകരനെന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. 70 വയസ്സുള്ള ഹർജിക്കാരനെ 60കാരിയായ ഭാര്യ അധിക്ഷേപിക്കുന്നതും അന്തസ്സിനെ ചോദ്യം ചെയ്യുന്നതും പൊറുക്കാനാവാത്ത മുറിവായി ഹർജിക്കാരന്റെ മനസ്സിൽ കിടക്കുമെന്നും ഇത്തരം നടപടികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ പ്രകാരമുള്ള ക്രൂരതയായി വിലയിരുത്തി വിവാഹമോചനം അനുവദിക്കാമെന്നും വിധിയിൽ പറയുന്നു.

1973ൽ വിവാഹിതരായ ഇവർ 1995 മുതൽ വേർപിരിഞ്ഞാണ് കഴിയുന്നത്. 2003ൽ ഭാര്യ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവ് ക്രൂരമായി പെരുമാറുന്നെന്നാരോപിച്ചാണ് ഇവർ കണ്ണപുരം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് ഒത്തുതീർപ്പുണ്ടായതിനാൽ പരാതിക്കാരിയും മക്കളും കേസിനെതിരായ നിലപാട് സ്വീകരിച്ചു. ഇതോടെ ഹർജിക്കാരനെ കോടതി വെറുതേ വിട്ടു. 70 വയസ്സുള്ള ഹർജിക്കാരനെതിരെ കേസ് നൽകിയത് മാനസികമായി തകർക്കാനാണെന്ന് കോടതി വിലയിരുത്തി. മാത്രമല്ല, മകളുടെ വിവാഹം ഹർജിക്കാരനെ ഇവർ അറിയിച്ചതുമില്ല. ഇത്തരം നടപടികൾ ക്രൂരതയാണെന്ന് വിലയിരുത്തിയാണ് കോടതി വിവാഹമോചനം നൽകാൻ നിർദ്ദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP