Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല; ജഡ്ജിമാരുടെ ചേംബറിൽ എത്തി റിപ്പോർട്ട് എടുക്കുന്നതിൽ തീരുമാനം ജഡ്ജിമാർക്ക് എടുക്കാമെന്നും രജിസ്ട്രാർ; മാദ്ധ്യമ-അഭിഭാഷക തർക്കം തീരുന്നു

ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല; ജഡ്ജിമാരുടെ ചേംബറിൽ എത്തി റിപ്പോർട്ട് എടുക്കുന്നതിൽ തീരുമാനം ജഡ്ജിമാർക്ക് എടുക്കാമെന്നും രജിസ്ട്രാർ; മാദ്ധ്യമ-അഭിഭാഷക തർക്കം തീരുന്നു

കൊച്ചി: ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് രജിസ്ട്രാർ ജനറൽ അറിയിച്ചു. ജഡ്ജിമാരുടെ ചേംബറിൽ എത്തി റിപ്പോർട്ട് എടുക്കുന്നത് സംബന്ധിച്ച് അതാതു ജഡ്ജിമാർക്ക് തീരുമാനിക്കാമെന്നും രജിസ്ട്രാർ ജനറൽ അറിയിച്ചു.

ചേംബറിലും സ്റ്റെനോ പൂളിലോ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഉണ്ടാവില്ല. ജഡ്ജിമാർക്ക് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാം. കോടതിമുറിയിൽ കയറുന്നതിനോ റിപ്പോർട്ട് എടുക്കുന്നതിനോ തടസമില്ല. റിപ്പോർട്ടിങ് സുഗമമാക്കാൻ മാർഗനിർദ്ദേശം തയ്യാറാക്കുമെന്നും രജിസ്ട്രാർ ജനറൽ അറിയിച്ചു. വാർത്ത കുറിപ്പിലൂടെയാണ് രജിസ്ട്രാർ ജനറൽ ഇക്കാര്യമറിയിച്ചത്.ആക്ടിങ് ചീഫ് ജസ്റ്റീസും മാദ്ധ്യമ- അഭിഭാഷക കമ്മിഷനും ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ കൊച്ചിയിലെ മാദ്ധ്യമ-അഭിഭാഷക തർക്കം തീരുമെന്നും ഉറപ്പായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP