Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതി ഒന്നു പറയും; ചാനലുകൾ മറ്റൊന്ന് റിപ്പോർട്ട് ചെയ്യും; സഹികെട്ട് ഹൈക്കോടതി കടുത്ത ദേഷ്യത്തിൽ; ചോദ്യങ്ങൾ പരാമർശങ്ങളെന്ന് റിപ്പോർട്ട് ചെയ്ത് നാറ്റിക്കരുതെന്ന് അപേക്ഷ

കോടതി ഒന്നു പറയും; ചാനലുകൾ മറ്റൊന്ന് റിപ്പോർട്ട് ചെയ്യും; സഹികെട്ട് ഹൈക്കോടതി കടുത്ത ദേഷ്യത്തിൽ; ചോദ്യങ്ങൾ പരാമർശങ്ങളെന്ന് റിപ്പോർട്ട് ചെയ്ത് നാറ്റിക്കരുതെന്ന് അപേക്ഷ

തിരുവനന്തപുരം: കോടതി പരാമർശങ്ങൾ ബ്രേക്കിങ് ന്യൂസുകളായി മാറുന്നത് ഇന്ന് പതിവ് സംഭവങ്ങളാണ്. എന്നാൽ, പലപ്പോഴും ഇങ്ങനെ ചാനലുകളിൽ ബ്രേക്കിങ് ന്യൂസുകൾ വരുമ്പോൾ കോടതി ഇതിൽ കോപിക്കാറുണ്ട്. ചാനലുകൾ പറയുന്നത് വസ്തുകകൾ അല്ലെന്നായിരുന്നു ഇവരുടെ വിമർശനം. എന്നാൽ, വാർത്താകൾ സൃഷ്ടിക്കാൻവേണ്ടി പരാമർശങ്ങൾ നടത്തുന്ന ന്യായാധിപരും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. ഏറ്റവും ഒടുവിൽ കോടതി പരാമർശത്തിന്റെ പേരിൽ കോടതി മാദ്ധ്യമങ്ങളെ വിമർശിച്ചിരിക്കുന്നത് പാഠപുസ്തക വിഷയത്തിലാണ്.

പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും സർക്കാരി നോടു വിശദീകരണം തേടുകയും ചെയ്തതായി മാദ്ധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ വാർത്തകൾ പ്രത്യക്ഷപ്പെട്ടതിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അതൃപ്തി രേഖപ്പെടുത്തി. ഇങ്ങനെയൊരു പരാമർശം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കിയത്. മാദ്ധ്യമവാർത്തകൾ അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്നതാണെന്ന് ഇത് സംബന്ധിച്ചു പുറപ്പെടുവിച്ച ഉത്തരവിൽ അദ്ദേഹം വ്യക്തമാക്കി.

പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച കേസ് കഴിഞ്ഞ മാസം 30ന് പരിഗണിക്കവേ ഇത്തരത്തിൽ അതൃപ്തി രേഖപ്പെടുത്തുകയോ സർക്കാരിനോടു വിശദീകരണം തേടുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കാൻ കോടതി ആഗ്രഹിക്കുന്നതായി ഉത്തരവിൽ പറയുന്നു.
കോടതിയുടെ പരിഗണനക്ക് വന്ന ഹർജി സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് ജൂലായ് 8ലേക്ക് മാറ്റിയതല്ലാതെ വിചാരണ നടത്തുകയോ കോടതിയുടെ അഭിപ്രായം രേഖപ്പെടുത്തുകയോ ഉത്തരവു പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല.

കോടതി എന്തെങ്കിലും പരാമർശം നടത്തുകയോ ഉത്തരവു പുറപ്പെടുവിക്കുകയോ ചെയ്തതായി തങ്ങൾ മാദ്ധ്യമങ്ങളെ യൊന്നും അറിയിച്ചിട്ടില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകനും സർക്കാരിന്റെ അഭിഭാഷകനും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അജ്ഞാതരായ ഏതോ കേന്ദ്രങ്ങൾ മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാർത്ത പ്രചരിപ്പിച്ചതാണെന്നും ജസ്റ്റിസ് വിനോദ്ചന്ദ്രന്റെ ഉത്തരവിൽ പറയുന്നു.

ജനാധിപത്യവ്യവസ്ഥയിലെ ശക്തമായ ഒരു സാന്നിദ്ധ്യമായ ഫോർത്ത് എസ്‌റ്റേറ്റ് ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതും കോടതിയെ പ്രകോപിപ്പിച്ച് പ്രതികൂല പരാമർശങ്ങളും ശാസനയും ക്ഷണിച്ചു വരുത്തുന്നതും ഒട്ടും ശരിയല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP