Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചാനൽ ചർച്ചകൾ അതിര് വിടുന്നു; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾ പക്വത കാട്ടണമെന്നും ഹൈക്കോടതി

ചാനൽ ചർച്ചകൾ അതിര് വിടുന്നു; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾ പക്വത കാട്ടണമെന്നും ഹൈക്കോടതി

കൊച്ചി: ചർച്ചകൾക്ക് പകരം പലപ്പോഴും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളായിട്ടാണ് ചാനൽ ചർച്ചകൾ അവസാനിക്കുക. പറഞ്ഞു തുടങ്ങിയിടത്തായിരിക്കില്ല പലപ്പോഴും അവസാനിക്കുക, വിഷയം വരെ മാറിപ്പോകും. എന്തായാലും ഇങ്ങനെ പോയാൽ വേണുവും നികേഷ് കുമാറുമൊക്കെ ഇനി ചാനൽ ചർച്ചകൾ നിറുത്തേണ്ടി വരുമോ ആവോ? ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷ വിമർശനുമായി ഹൈക്കോടതി കൂടി രംഗത്ത് എത്തിയിരിക്കുകയാണ്. ബാർ ലൈസൻസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണു മാദ്ധ്യമങ്ങൾ കോടതി വാർത്തകൾ കൈകാര്യം ചെയ്യുന്നതിനെ ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് പി.ഡി. രാജനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

പലപ്പോഴും കോടതിയിൽ പറഞ്ഞ രീതിയിൽ അല്ല മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നത്. കഴിഞ്ഞ ദിവസം സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ അഭിഭാഷകനോടു സംശയനിവാരണത്തിനു ചോദിച്ച ചോദ്യങ്ങൾപോലും പരാമർശങ്ങളായി മാദ്ധ്യമങ്ങളിൽ വന്നു.ചാനൽ ചർച്ചകളിൽനിന്നു കോടതിയെ രക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

ടെലിവിഷൻ ചാനൽ ചർച്ചകൾ അതിരുകൾ ലംഘിക്കുകയാണ്. വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾ പക്വത കാട്ടണമെന്നും കോടതി അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP