Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18 കാരനും 19 കാരിക്കും ഒന്നിച്ചുജീവിക്കാം; സൂപ്പർ രക്ഷകർത്താവാകാനില്ലെന്ന് ഹൈക്കോടതി

18 കാരനും 19 കാരിക്കും ഒന്നിച്ചുജീവിക്കാം; സൂപ്പർ രക്ഷകർത്താവാകാനില്ലെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മകളെ വിട്ടുകിട്ടാൻ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളി. 18 കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാൻ കോടതി അനുമതി നൽകി.

പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാം.
.നിയമപരിരക്ഷ ഉള്ളപ്പോൾ കോടതി സൂപ്പർ രക്ഷകർത്താവാകാനില്ലെന്നും നിർണായക ഉത്തരവിൽ ഡിവിഷൻ ബഞ്ച് പറഞ്ഞു.

തന്റെ മകളെ കാണാനില്ലെന്ന് കാട്ടി ആലപ്പുഴ സ്വദേശി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട കോടതി നിർണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും പ്രായപൂർത്തിയായവരുടെ തീരുമാനങ്ങളിൽ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ചിദംബരേഷ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിയമ പരിരക്ഷയുള്ളപ്പോൾ കോടതിക്ക് സൂപ്പർ ഗാർഡിയൻ ആകാനാവില്ല. ഉഭയ സമ്മത പ്രകാരം നിരവധി പേർ ഒരുമിച്ച് ജീവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഇവരെ ഒരുമിച്ച് ജീവിക്കുന്നതിൽ നിന്നും തടയുന്നതെന്ന് കോടതി ചോദിച്ചു. യുവാവിന് വിവാഹ പ്രായമെത്തുമ്പോൾ നിയമപ്രകാരം വിവാഹം കഴിക്കാവുന്നതാണെന്നും കോടതി നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP