Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒപ്പം താമസിക്കാൻ വനിതാ ജഡ്ജിയെ സ്വകാര്യ റിസോർട്ടിലേക്ക് ക്ഷണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു സസ്‌പെൻഷൻ; കോൺഫറൻസിനിടെ അപമാനിക്കാൻ ശ്രമിച്ചത് ഹിമാചൽ പ്രദേശിലെ ന്യായാധിപൻ

ഒപ്പം താമസിക്കാൻ വനിതാ ജഡ്ജിയെ സ്വകാര്യ റിസോർട്ടിലേക്ക് ക്ഷണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു സസ്‌പെൻഷൻ; കോൺഫറൻസിനിടെ അപമാനിക്കാൻ ശ്രമിച്ചത് ഹിമാചൽ പ്രദേശിലെ ന്യായാധിപൻ

ഷിംല: നീതിയും ന്യായവും മറക്കുന്ന ന്യായാധിപന്മാരാണോ നമ്മുടെ രാജ്യത്തുള്ളത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടവർ തന്നെ അതിന് തടസം നിൽക്കുന്ന വാർത്തയാണ് ഹിമാചൽ പ്രദേശിൽ നിന്ന് പുറത്തുവരുന്നത്.

കോൺഫറൻസിനിടെ വനിതാ ജഡ്ജിയെ അപമാനിച്ച സഹപ്രവർത്തകനെ സസ്‌പെൻഡു ചെയ്ത സംഭവം നിയമവൃത്തങ്ങൾക്കാകെ നാണക്കേടായിരിക്കുകയാണ്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന ഹിമാചൽ പ്രദേശിലെ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയാണ് നടപടിക്കു വിധേയനായത്.

വനിതാ ജഡ്ജിയുടെ പരാതിയെത്തുടർന്ന് ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസ് മൻസൂർ അഹമ്മദ് മിറാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ഒപ്പം താമസിക്കാനായി തന്നെ സ്വകാര്യ റിസോർട്ടിലേക്കു ക്ഷണിച്ചെന്നാണ് വനിതാ ജഡ്ജിയുടെ പരാതി.

കഴിഞ്ഞ മാസം പതിനൊന്നു മുതൽ മണാലിയിൽ നടന്ന കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അപമാനിക്കാൻ ശ്രമമുണ്ടായത്. കോൺഫറൻസിന്റെ മുന്നോടിയായി ചില ജഡ്ജിമാരോട് ജൂൺ എട്ടിന് മണാലിയിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയും ആരോപണവിധേയനും ഇതു പ്രകാരം എത്തിയിരുന്നു. അവിടെവച്ചായിരുന്നു അപമാനിക്കാൻ ശ്രമം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും മുതിർന്ന ജഡ്ജിമാരും പങ്കെടുത്ത കോൺഫറൻസിലാണ് സംഭവം. ഇതെക്കുറിച്ച് രണ്ടു മാസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചിട്ടുണ്ട്.

ഹിമാചൽ മുഖ്യമന്ത്രി വീർഭദ്ര സിങ് ഉദ്ഘാടനം ചെയ്ത കോൺഫറൻസിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ പി നദ്ദയും പങ്കെടുത്തിരുന്നു. മണാലിയിലെ ഹോട്ടൽ അംബാസിഡറിലായിരുന്നു കോൺഫറൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP