Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐസ്‌ക്രീം അട്ടിമറിക്കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ; കേന്ദ്ര ഏജൻസി അന്വേഷിക്കാൻ മാത്രമുള്ള കേസല്ലെന്നും സിബിഐ കോടതിയിൽ

ഐസ്‌ക്രീം അട്ടിമറിക്കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ; കേന്ദ്ര ഏജൻസി അന്വേഷിക്കാൻ മാത്രമുള്ള കേസല്ലെന്നും സിബിഐ കോടതിയിൽ

ന്യൂഡൽഹി: ഐസ്‌ക്രീം അട്ടിമറിക്കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. കേസിന് അന്തർ സംസ്ഥാന ബന്ധമില്ലെന്നും നിയമപരമായ അധികാരം സംസ്ഥാന പൊലീസിനാണെന്നും സിബിഐ വ്യക്തമാക്കി.

ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ് അട്ടിമറിക്കാൻ സാക്ഷികളെ സ്വാധീനിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി എസ് സമർപ്പിച്ച ഹർജിയിലാണ് സിബിഐയുടം സത്യവാങ്മൂലം. സിബിഐയ്ക്ക് ഇപ്പോൾ തന്നെ നിരവധി കേസുകളുണ്ടെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കാൻ മാത്രമുള്ള കേസല്ല ഇതെന്നും സിബിഐ സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാന പൊലീസ് സിഐഡിക്ക് തന്നെ കേസ് അന്വേഷിക്കാനാകും. സത്യവാങ്മൂലം പരിഗണിച്ച് വിഎസിന്റെ ഹർജി തള്ളണമെന്നും സിബിഐ ആവശ്യപ്പെട്ടു.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎല് നൽകിയ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വി എസ് സു്പ്രീംകോടതിയെ സമീപിച്ചത്. കേസിൽ ഇരകൾ വ്യാപകമായി മൊഴി മാറ്റിയെന്ന് ബോധ്യപ്പെട്ടിട്ടും പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വിരോധാഭാസമാണെന്നായിരുന്നു വി എസ് ഹർജിയിൽ പറഞ്ഞത്. പ്രതി മന്ത്രിയായതിനാൽ അന്വേഷണം അട്ടിമറിക്കപ്പെട്ടതായും വി എസ് ഹർജിയിൽ പറഞ്ഞിരുന്നു. ജഡ്ജിമാർ ഉൾപ്പെടെ 22 പേർ കേസിൽ പരമാർശിക്കപ്പെട്ടത് കൊണ്ടു തന്നെ ലോക്കൽ പൊലീസ് അന്വേഷിച്ചാൽ സത്യം തെളിയില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. ഒക്ടോബർ 13 ന് വിഎസിന്റെ ഹർജി കോടതി പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ആരാഞ്ഞെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP