Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്രത്തിന്റെ പ്രതികാരം ഏറ്റില്ല; കോടതിയുടെ ഇടപെടൽ കെജ്രിവാളിന് തുണയായി; വായടച്ച് ലെഫ്റ്റനന്റ് ഗവർണ്ണർ

കേന്ദ്രത്തിന്റെ പ്രതികാരം ഏറ്റില്ല; കോടതിയുടെ ഇടപെടൽ കെജ്രിവാളിന് തുണയായി; വായടച്ച് ലെഫ്റ്റനന്റ് ഗവർണ്ണർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ വിധി. ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്ങുമായുള്ള തർക്കത്തിനിടെ ആപ്പ് സർക്കാരിന് കരുത്താണ് കോടതി ഉത്തരവ്.

ഡൽഹിയിലെ അഴിമതി വിരുദ്ധ വിഭാഗത്തിന് (എസിബി) ആം ആദ്മി പാർട്ടി സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നടപടിയെടുക്കുന്നതിന് എസിബിക്ക് കേന്ദ്രസർക്കാരിന്റെ അനുവാദം ആവശ്യമില്ല. ലഫ്റ്റനന്റ് ഗവർണർ സംസ്ഥാന സർക്കാരിന്റെ ഉപദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഹൈക്കോടതി വിധി കേന്ദ്രസർക്കാരിന് തിരിച്ചടിയാണെന്ന് അരവിന്ദ് കേജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു. അഴിമതിക്കേസിൽ അറസ്റ്റിലായ ഹെഡ് കോൺസ്റ്റബിൾ അനിൽ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. അനിൽ കുമാർ ഡൽഹി പൊലീസ് സേനയുടെ ഭാഗമായിരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നായിരുന്നു കോടതി വിധി.

ഡൽഹി പൊലീസ്, ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മുഖ്യ ഉദ്യോഗസ്ഥ നിയമനം തുടങ്ങിയവയിൽ തീരുമാനമെടുക്കാൻ കേന്ദ്ര പ്രതിനിധിയായ ലഫ്റ്റനന്റ് ഗവർണർക്കു തന്നെയാണ് അധികാരമെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പൊതു കാര്യങ്ങളിൽ ഗവർണറാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു വിശദീകരണം.

സേവനങ്ങളുടെ കാര്യത്തിൽ ആവശ്യമെന്നു തോന്നുകയാണങ്കിൽ ലഫ്റ്റനന്റ് ഗവർണർക്ക് സംസ്ഥാന മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ തേടാം. ഭരണഘടനയുടെ 239 എഎ വകുപ്പ് അനുസരിച്ച് ഡൽഹി മന്ത്രിസഭയ്ക്ക് ഇക്കാര്യങ്ങളിൽ നിയമം രൂപീകരിക്കാൻ അധികാരമില്ലെന്നും വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP