Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്രസമ്മേളനം നടത്തിയ നാല് സീനിയർ ജഡ്ജിമാരെ ഉൾപ്പെടുത്താതെ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ശബരിമല സ്ത്രീ പ്രവേശനത്തിൽ ഉൾപ്പെടെ വാദംകേൾക്കാനിരിക്കെ നടപടി; സീനിയർ ജസ്റ്റിസുമാരുടെ പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് എ ജി പറഞ്ഞെങ്കിലും മഞ്ഞുരുകാതെ പരമോന്നത കോടതി

പത്രസമ്മേളനം നടത്തിയ നാല് സീനിയർ ജഡ്ജിമാരെ ഉൾപ്പെടുത്താതെ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ശബരിമല സ്ത്രീ പ്രവേശനത്തിൽ ഉൾപ്പെടെ വാദംകേൾക്കാനിരിക്കെ നടപടി; സീനിയർ ജസ്റ്റിസുമാരുടെ പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് എ ജി പറഞ്ഞെങ്കിലും മഞ്ഞുരുകാതെ പരമോന്നത കോടതി

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരെ മുതിർന്ന നാലു ജഡ്ജിമാർ ആരംഭിച്ച പ്രതിഷേധം അവസാനിച്ചുവെന്ന് എജി പറഞ്ഞതിന് പിന്നാലെ കാര്യങ്ങൾ അങ്ങനെയല്ലെന്നും കൂടുതൽ സങ്കീർണമാകുകയാണ് ജഡ്ജിമാരും ചീഫ് ജസ്റ്റിസുമായുള്ള തർക്കങ്ങളെന്നും വ്യക്തമാക്കുന്ന സൂചനകൾ പുറത്തുവരുന്നു. സുപ്രീം കോടതിയിൽ ഉടലെടുത്ത പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് എത്തുകയാണ് ഇതോടെ.

സുപ്രധാന കേസ് കേൾക്കാൻ രൂപീകരിച്ച ഭരണഘടനാ ബെഞ്ചിൽ നിന്ന് തനിക്കെതിരെ വാർത്താ സമ്മേളനം നടത്തിയ മുതിർന്ന നാല് ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഒഴിവാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച കേസ് കേൾക്കുന്ന ഭരണഘടനാ ബെഞ്ചിനാണ് ഇപ്പോൾ രൂപം നൽകിയിരിക്കുന്നത്. ഇതിൽ കൊളീജിയത്തിലെ മറ്റ് ജഡ്ജിമാരായ ജെ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, കുര്യൻ ജോസഫ്, മദൻ ബി ലോക്കൂർ എന്നിവരെ ഉൾപ്പെടുത്തിയില്ല. ഇതോടെ വരും ദിവസങ്ങളിൽ ജഡ്ജിമാർക്കിടയിലെ ഭിന്നത രൂക്ഷമായേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. സുപ്രീം കോടതിയിൽ പ്രതിഷേധമുയർത്തിയ ജഡ്ജിമാരുടെ ബെഞ്ചുകളിൽ ഇന്ന് സിറ്റിങ് പുനരാരംഭിച്ചതോടെ മഞ്ഞുരുകൽ ഉണ്ടായെന്ന മട്ടിലാണ അറ്റോർണി ജനറൽ പ്രതികരിച്ചത്. പക്ഷേ, വിഷയം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചേക്കില്ലെന്ന വിവരമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബെഞ്ചിൽ ജസ്റ്റിസുമാരായ എകെ സിക്രി, എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി സുപ്രധാന കേസുകൾ കേൾക്കുന്ന ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനം വിവാദങ്ങളെ പുതിയ തലങ്ങളിലേക്ക് നയിക്കുമെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു.

ജനുവരി 12 ന് കോടതിക്ക് പുറത്ത് വാർത്താസമ്മേളനം നടത്തി ജസ്റ്റിസുമാരായ ജെ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, കുര്യൻ ജോസഫ്, മദൻ ബി ലോക്കൂർ എന്നിവർ ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. സുപ്രധാന കേസുകൾ കൈകാര്യം ചെയ്യുന്ന ബെഞ്ച് രൂപീകരിക്കുന്നതിൽ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നു എന്നതാണ് ജഡ്ജിമാർ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച പ്രധാന ആരോപണം.

സുപ്രിം കോടതിയിലെ പ്രശ്‌നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും വിഷയം പരിഹരിച്ചെന്നും നേരത്തെ അറ്റോർണി ജനറൽ കെകെ വോണുഗോപാൽ അഭിപ്രായപ്പെട്ടിരുന്നു. രാവിലെ കോടതി നടപടിക്രമങ്ങൾ തുടങ്ങുന്നതിന് മുൻപ് പതിവുപോലെയുള്ള ചായസത്കാരത്തിനിടയ്ക്ക് ജഡ്ജിമാർ പരസ്പരം കൂടിക്കാഴ്ച നടത്തിയെന്നും ഇതിൽ പ്രശ്‌നങ്ങൾ പരിഹരിച്ചെന്നുമാണ് എജി വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP