Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാറ്റൂരിൽ പൈപ്പിട്ട് മൂടിയ സത്യം 30 സെന്റെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം; സമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങൾ കോടതി അലക്ഷ്യമെന്ന് കോടതിയുടെ ഓർമ്മപ്പെടുത്തൽ

പാറ്റൂരിൽ പൈപ്പിട്ട് മൂടിയ സത്യം 30 സെന്റെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം; സമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങൾ കോടതി അലക്ഷ്യമെന്ന് കോടതിയുടെ ഓർമ്മപ്പെടുത്തൽ

കൊച്ചി: പാറ്റൂർ ഭൂമിക്കേസിൽ ഡിജിപി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പ്രതികരിച്ചതിനെ വിമർശിച്ചാണ് ഹൈക്കോടതി രംഗത്തെത്തിയത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ജേക്കബ് തോമസ് അക്കാര്യം കോടതിയെ നേരിട്ടോ, സത്യാവാങ്മൂലത്തിലൂടെയോ അറിയിക്കുകയാണ് വേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങൾ കോടതി അലക്ഷ്യമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.

പാറ്റൂർ കേസുമായി ബന്ധപ്പെട്ട ചില കണക്കുകൾ ജേക്കബ് തോമസ് ഫേസ്‌ബുക്ക് വഴിപുറത്തുവിട്ടതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. കേസിൽ ജേക്കബ് തോമസിന്റെ റിപ്പോർട്ട് വായിച്ചാൽ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുകയെന്ന് കോടതി നേരത്തേ വിമർശിച്ചിരുന്നു.

പാറ്റൂർ കേസിൽ അന്വേഷണം നടത്തിയ ജേക്കബ് തോമസ് ഇവിടുത്തെ ഭൂപതിവ് രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. പാറ്റൂരിൽ സ്വകാര്യ ബിൽഡറെ സഹായിക്കാൻ ജല അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ്ലൈൻ മാറ്റി സ്ഥാപിച്ചതു വഴി 12.75 സെന്റ് സർക്കാർ ഭൂമി നഷ്ടമായെന്നാണ് കേസ്.

കേസിൽ ഹൈക്കോടതിയൽ നിന്നും പരാമർശമുണ്ടായതിന് പിന്നാലെയാണ് ജേക്കബ് തോമസ് വിമർശനം ഉന്നയിച്ചത്. അഞ്ചാം പാഠം സത്യത്തിന്റെ കണക്ക് എന്നു പറഞ്ഞു കൊണ്ടാണ് ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പൈപ്പിട്ട് മൂടിയ സത്യം 30 സെന്റ്, പൈപ്പിന് മുകളിൽ പണിതത് 15 നില, സെന്റിന് വില 30 ലക്ഷം, ആകെ മതിപ്പു വില 900 ലക്ഷം, സത്യസന്ധർ 5, സത്യത്തിന് മുഖം സീവേജ് പൈപ്പു പോലെ!- ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്. പാറ്റൂർ ഭൂമി ഇടപാടിനെ കുറിച്ച് പരാമർശിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

കേസ് എടുക്കുന്നതിനു മുൻപ് വിജിലൻസ് ഡിവൈഎസ്‌പി സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് അടുത്ത ബുധനാഴ്ച ഹാജരാക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പാറ്റൂർ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആണ് വിമർശനം. പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ അപൂർണ്ണമാണ് എന്ന് വിജിലൻസ് ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയിൽ റിപ്പോർട്ട് നൽകിയിരുന്നു.

പാറ്റൂരിൽ സ്വകാര്യ ബിൽഡറെ സഹായിക്കാൻ ജല അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ്‌ലൈൻ മാറ്റി സ്ഥാപിച്ചതു വഴി 12.75 സെന്റ് സർക്കാർ ഭൂമി നഷ്ടമായെന്നാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP