Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനാധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ജയിംസ് മാത്യു എംഎൽഎയ്ക്കു ജാമ്യം; ഒന്നാം പ്രതിയായ അദ്ധ്യാപകനും ഹൈക്കോടതി ജാമ്യം നൽകി

പ്രധാനാധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ജയിംസ് മാത്യു എംഎൽഎയ്ക്കു ജാമ്യം; ഒന്നാം പ്രതിയായ അദ്ധ്യാപകനും ഹൈക്കോടതി ജാമ്യം നൽകി

കൊച്ചി: കണ്ണൂർ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ പ്രധാനാധ്യാപകൻ ഇ പി ശശിധരൻ ആത്മഹത്യചെയ്ത കേസിൽ റിമാൻഡിലായ ജയിംസ് മാത്യു എംഎൽഎയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി എം വി ഷാജിക്കും കോടതി ജാമ്യം നൽകി.

25,000 രൂപയും രണ്ടാൾ ജാമ്യവുമാണു കോടതി ആവശ്യപ്പെട്ടത്. കേസ് അന്വേഷണത്തിൽ ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

എംഎൽഎ സ്‌കൂളിനെതിരെ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതായുള്ള പരാമർശം വാസ്തവവിരുദ്ധമാണെന്നും ഇതറിഞ്ഞ് അദ്ധ്യാപകനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകമാത്രമാണ് ചെയ്തതെന്നു ജയിംസ് മാത്യു എംഎൽഎ മൊഴി നൽകിയിരുന്നു. തെറ്റിദ്ധാരണയുടെ പുറത്താണ് ആത്മഹത്യക്കുറിപ്പിൽ അദ്ധ്യാപകൻ തന്റെ പേര് പരാമർശിച്ചതെന്നും എംഎൽഎ മൊഴി നൽകി. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കുമുമ്പിൽ ഹാജരായ ജയിംസ്മാത്യു കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്. കേസിലെ ഒന്നാം പ്രതിയായ എം വി ഷാജി ടാഗോർ സ്‌കൂൾ അദ്ധ്യാപകനാണ്.

കഴിഞ്ഞയാഴ്ച ശ്രീകണ്ഠാപുരം പൊലീസിൽ കീഴടങ്ങിയ എംഎൽഎയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നു ജയിംസ് മാത്യുവിനു കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടു പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ ശ്രീകണ്ഠാപുരം പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് എംഎൽഎക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്.

ഡിസംബർ 25-നാണു ശശിധരനെ കാസർകോട്ടെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണെ്ടത്തിയത്. മരണത്തിനു കാരണം സഹഅദ്ധ്യാപകൻ ഷാജിയും ജയിംസ് മാത്യു എംഎൽഎയുമാണെന്നു ശശിധരൻ കുറിപ്പെഴുതി വച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP