Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നാലുമാസത്തേക്കു കൂടി നീട്ടി; തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുടെ അപ്പീൽ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും നിർദ്ദേശം

ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നാലുമാസത്തേക്കു കൂടി നീട്ടി; തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുടെ അപ്പീൽ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും നിർദ്ദേശം

ന്യൂഡൽഹി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നീട്ടി. നാലുമാസത്തേക്കാണ് ജാമ്യകാലാവധി നീട്ടിയത്.

അപ്പീൽ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകി. കർണാടക ഹൈക്കോടതിക്കാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.

ശിക്ഷയ്‌ക്കെതിരെ ജയലളിത സമർപ്പിച്ച അപ്പീൽ വേഗത്തിൽ പരിഗണിക്കാനാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ കർണാടക ഹൈക്കോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചത്. അപ്പീലിൽ മൂന്നു മാസത്തിനകം തീർപ്പ് കൽപ്പിക്കാനും ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ജയലളിതയുടെ അപ്പിലീലിൽ പ്രതിദിന വാദം കേൾക്കുകയും വേണം.

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലു വർഷം തടവും പിഴയും വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ സെപ്റ്റംബർ 27നാണ് ജയലളിത ശിക്ഷിക്കപ്പെട്ടത്. അന്നുമുതൽ ഇരുപത്തിയഞ്ചു ദിവസത്തോളം അവർ ജയിലിൽ കഴിഞ്ഞിരുന്നു. കർണാടക കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാണ് ജയലളിത ജാമ്യം നേടിയത്.

23 വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയായത്. കുറ്റക്കാരിയാണെന്ന് ബംഗളൂരു കോടതി കണ്ടെത്തിയതോടെ പുരട്ചി തലൈവിക്ക് ജയിലിലേക്ക് പോകേണ്ടി വരികയായിരുന്നു. രാം ജത്മലാനി അടക്കമുള്ളവർ ജയലളിതയ്ക്കായി വാദിക്കാൻ എത്തിയെങ്കിലും ജാമ്യം ലഭിച്ചില്ല. ഒടുവിൽ കേസ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിൽ എത്തുകയായിരുന്നു. ഏറ്റവുമൊടുവിലായി ജയലളിതയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി വിധി വന്നപ്പോൾ ആഹ്ലാദാരവങ്ങളോടെയാണ് തമിഴ് ജനത സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP