Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിട്ട് അധികാരം പ്രയോഗിക്കുന്നത് സ്‌റ്റേറ്റിനെതിരെ മാത്രം; എന്നിട്ടും സുധീരനെ ചീത്ത പറഞ്ഞത് എന്തിന്? കെപിസിസി പ്രസിഡന്റിന് പിന്തുണയെന്ന് എം വി ജയരാജനും കെ സുരേന്ദ്രനും മറുനാടനോട്‌; പാർട്ടികളെ നിയന്ത്രിക്കാനുള്ള കോടതി നീക്കം അനീതി തന്നെയെന്ന് സിപിഎമ്മും ബിജെപിയും

റിട്ട് അധികാരം പ്രയോഗിക്കുന്നത് സ്‌റ്റേറ്റിനെതിരെ മാത്രം; എന്നിട്ടും സുധീരനെ ചീത്ത പറഞ്ഞത് എന്തിന്? കെപിസിസി പ്രസിഡന്റിന് പിന്തുണയെന്ന് എം വി ജയരാജനും കെ സുരേന്ദ്രനും മറുനാടനോട്‌; പാർട്ടികളെ നിയന്ത്രിക്കാനുള്ള കോടതി നീക്കം അനീതി തന്നെയെന്ന് സിപിഎമ്മും ബിജെപിയും

തിരുവനന്തപുരം: ഭരണഘടനാ ബാഹ്യശക്തിയായി കെപിസിസി അധ്യക്ഷൻ പ്രവർത്തിക്കുന്നുെവന്ന ഹൈക്കോടതി പരാമർശം സംഘടനാ സ്വാതന്ത്യ നിഷേധമാണെന്ന് വി എം. സുധീരന്റെ പ്രസ്താവനയെ അനുകൂലിച്ച് പാർട്ടികളും രാഷ്ട്രീയ നിരീക്ഷകരും. വലത്, ഇടത് മുന്നണികളും ബിജെപിയുമാണ് ഹൈക്കോടതി പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ അതിര് കടന്നതാണെന്ന അഭിപ്രായം തന്നെയാണ് പൊതുവിൽ ഉയരുന്നത്.

കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ അഭിപ്രായം ആരായാതെ ഹൈക്കോടതി നടത്തിയ പരാമർശം അനുചിതവും അസംബന്ധവുമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറുടെ പക്ഷം. മുൻപ് കാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളെ നിരോധിച്ച ഉത്തരവ് പുറപ്പെടുവിച്ചതും വേണ്ടത്ര പഠനം നടത്താതെയാണ്. ഭരണഘടന ഉറപ്പു വരുത്തുന്ന അടിസ്ഥാന തത്വങ്ങളുടെ ലംഘനമായിട്ടേ ഇത്തരം പരാമർശങ്ങളെ കാണാൻ കഴിയൂ. റിട്ട് അധികാരം സ്റ്റേറ്റിനെതിരെ മാത്രം ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്കെതിരെ ഉപയോഗിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ഇതിന്റെ നഗ്നമായ ലംഘനമാണ് കോടതി പരാമർശത്തിലുള്ളത്. ഒരു വ്യക്തിക്കെതിരെയുള്ള പരാമർശങ്ങൾ നടത്തുമ്പോൾ, ആ വ്യക്തിക്ക് കോടതിയോട് സാഹചര്യങ്ങൾ വിശദീകരിക്കാനുള്ള അവസരമുണ്ട്. ഈ അവകാശവും ലംഘിക്കപ്പെട്ടുവെന്ന് ജയശങ്കർ പറയുന്നു.

പാതയോരത്തെ പ്രടകനങ്ങളും പൊതു സമ്മേളനങ്ങളും തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സിപിഐ(എം) നേതാവ് എംവി ജയരാജൻ നടത്തിയ ശുഭൻ പ്രയോഗം വിവാദമായിരുന്നു. ജയരാജന് സുപ്രീംകോടതി പോലും തടവ് ശിക്ഷയും നൽകി. ഈ സമയത്ത് കോൺഗ്രസ് പൂർണ്ണമായും ജയരാജിന്റെ നിലപാടിനെ തള്ളിക്കളഞ്ഞുവെന്ന വാദവുമുണ്ട്. പക്ഷേ വി എം സുധീരന്റെ വിഷയത്തിൽ രാഷ്ട്രീയത്തിന് അതീതമായ പിന്തുണ നൽകാൻ ജയരാജൻ തയ്യാറാണ്. സുധീരനെതിരെ ഹൈക്കോടതി നടത്തിയത് നീതി നിഷേധമാണെന്ന് ജയരാജൻ പറയുന്നു.

ഹൈക്കോടതി പരാമർശം അനീതിയും സ്വാഭാവിക നീതിനിഷേധവുമാണെന്ന് ജയരാജൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. മദ്യനയത്തിൽ വി എം. സുധീരനും സർക്കാരും രണ്ടു തട്ടിലാണ് എന്നത് യാഥാർഥ്യമാണ്.എന്നാൽ ബാർ അനുവദിക്കാൻ നിയമം നിലനിൽക്കെ അത്തരമൊരു സർക്കുലറിന് പ്രസക്തിയില്ല. ആ നിയമത്തിൽ ഭേദഗതി വരുത്തി സർക്കുലർ പുറപ്പെടുവിക്കാതെയുള്ള നടപടി ശരിയല്ല. ഇത്തരത്തിലുള്ള ഭിന്നതകളാണ് ബാർ വിഷയത്തിൽ അഴിമതിക്കിടയാക്കിയതും കെപിസിസി പ്രസിഡന്റ് ഇറക്കിയ സർക്കുലർ കോടതിയുടെ മുന്നിലെത്താനുണ്ടായ സാഹചര്യവും.-ജയരാജൻ പറയുന്നു.

ചില അവസരങ്ങളിൽ കോടതികൾ വേണ്ട വിലയിരുത്തലുകൾ നടത്താതെ പുറപ്പെടുവിച്ച ഉത്തരവുകൾ ഒരുപാടുണ്ട്. പാതയോരത്തെ പൊതുയോഗങ്ങൾ പാടില്ലെന്ന കോടതി വിധി ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തിയ ഭക്തർക്കെതിരെ കേസെടുക്കേണ്ട സാഹചര്യം വരെ ഉണ്ടാക്കി. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ മന്ത്രിയുടെ ജില്ലയിൽ സാമൂഹ്യവിരുദ്ധരുടെ എണ്ണം കൂടുതലാണെന്ന നിരീക്ഷണം ഇത്തരത്തിലുള്ളവയാണ്.ഈ സാഹചര്യത്തിൽ സുധീരനെതിരായ ഹൈക്കോടതി പരാമർശം സ്വാഭാവിക നീതിനിഷേധമാണെന്ന കാര്യത്തിൽ തർക്കമില്ല-ജയരാജൻ വിശദീകരിച്ചു.

ജനാധിപത്യ സംവിധാനത്തിൽ പാർട്ടികൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യം ഉണ്ടെന്ന് തന്നെയാണ് ബിജെപിയുടേയും നിലപാട്. മെച്ചപ്പെട്ട ഭരണനിർവഹണത്തിന്റെ ഭാഗമായി പാർട്ടി നേതാക്കൾക്ക് സർക്കാരിനെ ഉപദേശിക്കുവാനുള്ള അവകാശമുണ്ട്. ഭരണഘടനാ ബാഹ്യശക്തിയായി പ്രവർത്തിച്ചുവെന്ന നിരീക്ഷണത്തിനു മുമ്പായി കോടതിക്ക് വി എം.സുധീരന്റെ അഭിപായം ആരാമായിരുന്നു. എന്നാൽ യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം ഗൂഢാലോചന നിറഞ്ഞതാണ്. ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ സർക്കാരും നേതാക്കളും മനഃപൂർവം സൃഷ്ടിക്കുന്ന ഒന്നാണ്. ഇക്കാര്യത്തിൽ െൈഹക്കോടതി വേണ്ട പരിശോധനകൾ നടത്തിയോ എന്ന് സംശയമുണ്ട്. മരട് നഗരസഭയിൽ ബാർ അനുവദിച്ച സാഹചര്യം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രൻ പ്രതികരിച്ചു.

പുതിയ ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് കെപിസിസി ഇറക്കിയ സർക്കുലർ ഭരണസംവിധാനത്തിൽ പാർട്ടികൾക്കുള്ള ബാഹ്യസമ്മർദ്ദമാണെന്ന കോടതി പരാമർശത്തിനെതിരെ കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പ്രതികരിച്ചിരുന്നു. കെപിസിസി.സിയുടെ നിലപാട് കോടതിയിൽ വിശദീകരിക്കാനുള്ള അവസരമില്ലാതെ ഏകപക്ഷീയമായിട്ടാണ് കോടതി വിമർശിച്ചതെന്നായിരുന്നു വി എം.സുധീരന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP