Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ ഞെട്ടിച്ച അരുംകൊലയിൽ കോടതി ഇന്ന് വിധി പറയും; വെട്ടിയും കുത്തിയും മൃതപ്രായ ആക്കിയ ശേഷം ജനനേന്ദ്രിയത്തിൽ മൂർച്ഛയേറിയ ആയുധം കുത്തിയിറക്കിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന പ്രാർത്ഥനയോടെ മലയാളികൾ; അമീർ ഉൾ ഇസ്ലാമിന് വധശിക്ഷ കിട്ടുമോ എന്ന് ഇന്നറിയാം

രാജ്യത്തെ ഞെട്ടിച്ച അരുംകൊലയിൽ കോടതി ഇന്ന് വിധി പറയും; വെട്ടിയും കുത്തിയും മൃതപ്രായ ആക്കിയ ശേഷം ജനനേന്ദ്രിയത്തിൽ മൂർച്ഛയേറിയ ആയുധം കുത്തിയിറക്കിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന പ്രാർത്ഥനയോടെ മലയാളികൾ; അമീർ ഉൾ ഇസ്ലാമിന് വധശിക്ഷ കിട്ടുമോ എന്ന് ഇന്നറിയാം

കൊച്ചി: ഇന്നു വരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ ഒന്നായിരുന്നു പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയായിരുന്ന ജിഷയുടേത്. വെട്ടിയും കുത്തിയും ശരീരമാകെ പരിക്കേൽപ്പിച്ച ശേഷം ജനനേന്ദ്രിയത്തിൽ മൂർച്ഛയേറിയ ആയുധം കുത്തിയിറക്കിയ ക്രൂരതയുടെ വാർത്ത ഒരു ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്.

ഈ കൊല കേസിലെ നിർണ്ണായക വിധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പ്രഖ്യാപിക്കും. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്ലാമാണു കേസിലെ പ്രതി. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകൾ അണിനിരത്തിയാണു പ്രോസിക്യൂഷൻ വാദിച്ചത്.

പ്രതിക്കെതിരെ പരമാവധി ശിക്ഷയാണു പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

എന്നാൽ നിലവിലെ തെളിവുകൾ പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നാണു പ്രതിഭാഗം വാദം. മാർച്ച്? 13 നാണു കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളായി? 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.

2016 ഏപ്രിൽ 28-ന് രാത്രി 9 മണിയോടടുത്താണ് കുറ്റിക്കാട്ട്്പറമ്പ് പാപ്പു-രാജേശ്വരി ദമ്പതികളുടെ ഇളയമകൾ ജിഷ(21) കൊലചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. ആദ്യം അസ്വാഭിക മരണമെന്ന നിലയിലായിരുന്നു പൊലീസ് കേസെടുത്തത്. പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ ജിഷയുടെ കൂട്ടുകാരികളിൽ ചിലർ ഇട്ടപോസ്റ്റുകളാണ് കേസിന്റെ അന്വേഷണഗതിയെ മാറ്റിമറിച്ചത്. കേസ് അന്വേഷണത്തിൽ പൊലീസിന്റെ ആദ്യഘട്ടത്തിലെ ഇപെടൽ പരക്കെ വിമർശനത്തിനിടയായിരുന്നു. ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ടതിന് സമാന സംഭവമെന്ന നിലയിലാണ് കൊലപാതകത്തെക്കുറിച്ച് രാജ്യം ചർച്ച ചെയ്തത്.

അടച്ചുറപ്പില്ലാത്ത വീട്ടിൽ ആൺതുണയില്ലാതെ കഴിയുന്ന ഓരോ പെൺജീവിതങ്ങൾക്കും നേരിട്ടേക്കാവുന്ന ദുരന്തമെന്ന നിലയിലാണ് പൊതുസമൂഹം സംഭവത്തെ വിലയിരുത്തിയത്.തുടർന്ന് സാമൂഹിക മാധ്യമങ്ങൾ വഴിയും ഇതര വാർത്ത മാധ്യമങ്ങൾ വഴിയും ഇത്തരത്തിൽ കഴിയുന്ന നിരവധി പെൺകുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഇതിൽ പലതും മലയാളി മനസുകളിൽ നൊമ്പരം നിറയ്ക്കുന്നവയായിരുന്നു.

നിരവധി സുമനസുകളുടെ ഇപെടലിലൂടെ ഇവരിൽ ചിലർക്കൊക്കെ സുരക്ഷതഭവനങ്ങളിലേക്ക് ചേക്കേറാനുമായി.ഒരു മൺചുവരിന്റെ പോലും സുരക്ഷതിതത്വമില്ലാത്ത വാസസ്ഥലങ്ങളിൽ ഇരുളിനെ ഭയന്ന് കഴിയുന്ന സ്ത്രീ ജിവിതങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും മാധ്യമങ്ങളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP