Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിക്കും ബിജെപിക്കും എതിരെ വിധി പറഞ്ഞ മലയാളി ജഡ്ജിയെ വീണ്ടും സുപ്രീം കോടതിയുടെ കൊളീജിയം പാനലിൽ നിന്ന് വെട്ടുമോ? ആന്ധ്ര-തെലങ്കാന ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് കെ.എം.ജോസഫിനെ മാറ്റാനുള്ള കൊളീജിയം ശുപാർശയിൽ അടയിരിക്കുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ഉറ്റുനോക്കി ജുഡീഷ്യറി; വിശ്വസ്തരെയും സ്തുതിപാഠകരെയും മാത്രം സുപ്രീം കോടതി ജഡ്ജിയാക്കുന്നെന്ന ആരോപണം വീണ്ടും ചർച്ചയാവുമ്പോൾ

മോദിക്കും ബിജെപിക്കും എതിരെ വിധി പറഞ്ഞ മലയാളി ജഡ്ജിയെ വീണ്ടും സുപ്രീം കോടതിയുടെ കൊളീജിയം പാനലിൽ നിന്ന് വെട്ടുമോ? ആന്ധ്ര-തെലങ്കാന ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് കെ.എം.ജോസഫിനെ മാറ്റാനുള്ള കൊളീജിയം ശുപാർശയിൽ അടയിരിക്കുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ഉറ്റുനോക്കി ജുഡീഷ്യറി; വിശ്വസ്തരെയും സ്തുതിപാഠകരെയും മാത്രം സുപ്രീം കോടതി ജഡ്ജിയാക്കുന്നെന്ന ആരോപണം വീണ്ടും ചർച്ചയാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ


ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ നാൾ തൊട്ട്് വിശ്വസ്തരെയും, സ്തുതിപാഠകരെയും സുപ്രീം കോടതി ജഡ്ജിമാരായി വാഴിക്കുന്നുവെന്ന ആരോപണം വിമർശകർ ഉന്നയിക്കുന്നതാണ്. മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ളവരുടെ പട്ടികയിൽനിന്ന് കഴിഞ്ഞ വർഷം വെട്ടിമാറ്റിയതാണ് വിമർശകരുടെ നാവിന് മൂർച്ച കൂട്ടിയത്.കൊളീജിയത്തിന്റെ ശുപാർശ പ്രകാരം ജസ്റ്റിസ് കെ.എം.ജോസഫ് വീണ്ടും പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. മലയാളി ജഡ്ജിക്ക് നേരേ മോദി സർക്കാർ വീണ്ടും വാളോങ്ങുമോയെന്നാണ് ജുഡീഷ്യറി ഉററുനോക്കുന്നത്.

2016 ൽ ഉ്ത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ജസ്റ്റിസ് കെ.എം ജോസഫ് റദ്ദാക്കിയത് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാഷ്ട്രപതി ഭരണം റദ്ദാക്കിയത് പിന്നീട് സുപ്രീംകോടതി ശരിവച്ചപ്പോൾ ഉത്തരാഖണ്ഡിൽ കോൺഗ്രസിന് വീണ്ടും അധികാരത്തിലേക്കുള്ള വഴിതുറന്നു. അതിന് പിന്നാലെ ജസ്റ്റിസ് ജോസഫിനെ ആന്ധ്രാപ്രദേശ് - തെലങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ കൊളീജിയം ശുപാർശ ചെയ്‌തെങ്കിലും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.

ഇതിന് ശേഷം അയച്ച പല ശുപാർശകളും കേന്ദ്രം അംഗീകരിച്ചപ്പോൾ ജസ്റ്റിസ് ജോസഫിന്റെ ഫയലിൽ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടില്ല്. ഫയൽ തിരിച്ചയ്ക്കാതെയുള്ള അവഗണനയാണ് ഇക്കാര്യത്തിൽ തുടരുന്നത്. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജസ്റ്റിസ് ജോസഫിനെ നിയമിക്കാൻ വീണ്ടും കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ ജസ്റ്റിസ് ജോസഫിന്റെ ഫയലുകളിൽ ഇതുവരെ നടപടിയെടുക്കാത്ത കേന്ദ്രസർക്കാർ ഇക്കാര്യത്തിലും അനുകൂല നടപടിക്ക് മുതിരാൻ സാധ്യത കുറവാണ്. 58കാരനായ ജസ്റ്റിസ് ജോസഫിന് ഹൈക്കോടതി ചീഫ് ജസ്റ്റിസായി രണ്ട് വർഷത്തെ കാലാവധിയുണ്ട്. കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ അഞ്ച് വർഷത്തിൽ കൂടുതൽ അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി ഇരിക്കാം.

ഏതെങ്കിലും ജഡ്ജി പ്രതികൂല വിധികൾ പുറപ്പെടുവിച്ചാൽ രാജ്യത്ത് ഉണ്ടാകുന്ന പ്രത്യാഘാതമാണ് കേന്ദ്രസർക്കാരിന്റെ പ്രതികൂല നിലപാടിലൂടെ വ്യക്തമാകുന്നത്. 2017 ൽ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നടപടിക്കെതിരെ അംഗമായ മുതിർന്ന ജഡ്ജി വിയോജനക്കുറിപ്പ് രേഖാമൂലം അയച്ചുകൊടുത്തു. സാധാരണ ഗതിയിൽ ഇത്തരം വിയോജിപ്പുകൾ വാക്കാൽ പ്രകടിപ്പിക്കുകയാണ് ചെയ്യാറുള്ളത്.

അതീവ ഗുരുതരമായ വിമർശനങ്ങൾ അടങ്ങുന്നതായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ വിയോജനക്കുറിപ്പ്. മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത യോഗ്യതയും പ്രാപ്തിയുമുള്ള മികച്ച ജഡ്ജിയായ ജസ്റ്റിസ് ജോസഫിനെ പുതിയ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ നയിക്കുന്ന കൊളീജിയം ഒഴിവാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിയോജനക്കുറിപ്പിൽ ജസ്റ്റിസ് ചെലമേശ്വർ ചുണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജിയാക്കാൻ പ്രാപ്തനായ കുറ്റമറ്റ സത്യനിഷ്ഠയുള്ള ശ്രദ്ധേയനായ ജഡ്ജിയാണ് ജസ്റ്റിസ് കെ.എം. ജോസഫ്. ഇത്രയും വിശിഷ്ടനായ ഒരു ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കാതിരിക്കുക വഴി അനാരോഗ്യകരമായ കീഴ്‌വക്കത്തിനാണ് സുപ്രീംകോടതി കൊളീജിയം തുടക്കമിടുന്നതെന്നും ജസ്റ്റിസ് ചെലമേശ്വർ മുന്നറിയിപ്പു നൽകി. ്.

.അനാരോഗ്യകരമായ പ്രവണതകളിൽ പ്രതിഷേധിച്ച് കൊളീജിയം യോഗങ്ങളിൽ അന്ന് ജസ്റ്റിസ് ചെലമേശ്വർ പങ്കെടുത്തിരുന്നുമില്ല.ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണമേർപ്പെടുത്തിയ കേന്ദ്രനടപടി റദ്ദാക്കിയതുമുതൽ ജസ്റ്റിസ് കെ.എം. ജോസഫ് വാർത്തകളിലുണ്ട്. ഇതേത്തുടർന്ന് ജസ്റ്റിസ് ജോസഫിനെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റുന്നതായ റിപ്പോർട്ടുകളും വന്നെങ്കിലും ഇതുവരെ അതുണ്ടായില്ല. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതികരിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ജോസഫ് ആരോഗ്യകാരണങ്ങളാൽ തണുപ്പുപ്രദേശമായ ഉത്തരാഖണ്ഡിൽനിന്ന് സ്ഥലംമാറ്റം ചോദിച്ചതാണെന്ന് പിന്നീട് വാർത്തകൾ വന്നു.

സുപ്രീംകോടതി ജഡ്ജിയും ലോ കമ്മിഷൻ ചെയർമാനുമായിരുന്ന കോട്ടയം അതിരമ്പുഴ കുറ്റിയിൽ പരേതനായ ജസ്റ്റിസ് കെ.കെ. മാത്യുവിന്റെ മകനാണു കെ.എം. ജോസഫ്.അച്ഛന്റെ പാത പിന്തുടർന്നാണ് കെ. എം. ജോസഫ് നിയമ പഠനത്തിൽ എത്തിയത്. അമ്മിണി തരകൻ ആണ് മാതാവ്. 1958 ൽ കൊച്ചിയിലാണ് കെ.എം. ജോസഫ് ജനിച്ചത്. കൊച്ചി, ഡൽഹി കേന്ദ്രീയ വിദ്യാലയങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദമെടുത്തു. എറണാകുളം ഗവ. ലാ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1982 ൽ ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായി തുടക്കം. ഒരു വർഷത്തിനു ശേഷം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി. 2004 ഒക്ടോബർ 14 ന് കേരള ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2014 ജൂലായ് 31 ന് ഉത്തരഖണ്ഡ് ചീഫ് ജസ്റ്റിസ്.

2004 ഒക്ടോബർ 15നാണു ജസ്റ്റിസ് ജോസഫ് കേരള ഹൈക്കോടതിയിൽ നിയമിതനായത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചാണ് സ്വാശ്രയ കേസുകൾ ഏറെക്കാലം കൈകാര്യം ചെയ്തത്. വേമ്പനാട്ടുകായൽ തീരത്തുള്ള അനധികൃത റിസോർട്ട് നിർമ്മാണങ്ങൾ പൊളിക്കണമെന്ന വിധി ഏറെ ചർച്ച ചെയ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP