Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിയെയും പൊലീസിനെയും വട്ടംകറക്കിയ കർണന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി ആറ് മാസം തടവ് ശരിവച്ചു; ഒളിവിൽപ്പോയ ജസ്റ്റിസിനെ പൊലീസ് പിടികൂടിയത് കോയമ്പത്തൂരിലെ സ്വകാര്യ കോളേജിന്റെ ഗസ്റ്റ് ഹൗസിൽ നിന്നും

കോടതിയെയും പൊലീസിനെയും വട്ടംകറക്കിയ കർണന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി ആറ് മാസം തടവ് ശരിവച്ചു; ഒളിവിൽപ്പോയ ജസ്റ്റിസിനെ പൊലീസ് പിടികൂടിയത് കോയമ്പത്തൂരിലെ സ്വകാര്യ കോളേജിന്റെ ഗസ്റ്റ് ഹൗസിൽ നിന്നും

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് കർണന്റെ ജാമ്യ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ നേരത്തേ തന്നെ ഇദ്ദേഹത്തെ ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഏഴംഗ സുപ്രീം കോടതി ബെഞ്ചാണ് ഇക്കാര്യത്തിൽ വിധി പറഞ്ഞത്.

സുപ്രീം കോടതിയിൽ നിന്ന് കോടതി അലക്ഷ്യ കേസിൽ ശിക്ഷ വിധിക്കപ്പെട്ട ശേഷം ഇദ്ദേഹം ദീർഘനാൾ ഒളിവിലായിരുന്നു. ഇന്നലെയാണ് ജസ്റ്റിസ് സി.എസ്.കർണനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ വച്ചാണ് അദ്ദേഹത്തെ പശ്ചിമബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ കോളേജിന്റെ ഗസ്റ്റ്ഹൗസിലായിരുന്നു അദ്ദേഹം.

കോയമ്പത്തൂരിലെ മരമിച്ചംപെട്ടി എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുന്നതിനിടയിലാണ് അറസ്റ്റ്. മൊബൈൽ ഫോൺ സിഗ്‌നൽ പിന്തുടർന്നാണ് ഈ സ്ഥലം പൊലീസ് കണ്ടെത്തിയത്. കർണനെ കൊൽക്കത്തിയിൽ എത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

വിവാദ നടപടികളുടെ ഭാഗമായി ആറ് മാസം തടവ് ശിക്ഷ ലഭിച്ച ജസ്റ്റിസ് കർണൻ കഴിഞ്ഞ മാസം ഒമ്പതിന് ചെന്നൈയിൽ എത്തിയിരുന്നു. അതിന് ശേഷം വിരമിച്ച കർണനെ കുറിച്ച് ഒന്നര മാസത്തോളമായി വിവരമൊന്നും ഉണ്ടായിരുന്നില്ല.

പശ്ചിമ ബംഗാൾ പൊലീസിലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്യാനായി പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ കർണൻ ചെന്നൈയിലെ സർക്കാർ ഗസ്റ്റ്ഹൗസിൽ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ മൂന്ന് ദിവസം കർണന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വദേശമായ കൂഡല്ലൂരിലെ വൃധാചലത്തും കർണനായി തിരച്ചിൽ നടത്തിയിരുന്നു. സ്ഥിതി ഇതായിരിക്കെ, ഔദ്യോഗിക യാത്രയയപ്പോ മറ്റ് ചടങ്ങുകളോ ഇല്ലാതെയാണ് ജസ്റ്റിസ് കർണൻ വിരമിച്ചിരുന്നത്.

2009 മാർച്ചിലാണ് ജഡ്ജിയായി കർണൻ നിയമിതനായത്. തുടർന്ന് നീതിന്യായ വ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകളും വിധികളും ഏറെ വിവാദങ്ങൾക്ക് ഇടവരുത്തി. പട്ടിക ജാതിക്കാരനായതിനാൽ തന്നെ സഹപ്രവർത്തകരായ ജഡ്ജിമാർ പീഡിപ്പിക്കുന്നുവെന്ന് കാട്ടി 2011ൽ ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നൽകിയതിലൂടെയാണ് ജസ്റ്റിസ് കർണൻ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട്, തനിക്കെതിരായ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അടക്കമുള്ള ജഡ്ജിമാരെ അഞ്ച് വർഷം തടവിന് വിധിച്ചതിനെ തുടർന്നാണ് സുപ്രിം കോടതി കർണനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. രാജ്യത്ത് തടവ് ശിക്ഷ ലഭിക്കുന്ന ആദ്യ ഹൈക്കോടതി ജഡ്ജിയും ഒളിവിൽ കഴിയവെ വിരമിക്കുന്ന ജഡ്ജിയുമാണ് കർണൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP