Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതം; ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദി; ബാഹ്യയിടപെടൽ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ല; ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറ്റിയതിനെതിരെ ജസ്റ്റിസ് കെമാൽ പാഷ

അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതം; ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദി; ബാഹ്യയിടപെടൽ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ല; ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറ്റിയതിനെതിരെ ജസ്റ്റിസ് കെമാൽ പാഷ

കൊച്ചി: ലാവലിൻ കേസ് തന്റെ ബെഞ്ചിൽ നിന്നും മാറ്റിയതിൽ അസ്വഭാവികത തോന്നുന്നില്ലെന്ന് ഹൈക്കോതിയിൽ നിന്നും ജസ്റ്റിസ് കമാൽ പാഷ. ഹൈക്കോടതി നടപടിക്രമങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടും അദ്ദേഹം രഗത്തെത്തി. അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതമെന്ന് കെമാൽ പാഷ വിലയിരുത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു. ബാഹ്യയിടപെടൽ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെമാൽ പാഷയുടെ പരിഗണനാ വിഷയങ്ങൾ മാറ്റിയത് വിവാദമായിരുന്നു. ലാവലിൻകേസ് തന്റെ ബെഞ്ചിൽനിന്ന് മാറ്റിയതിൽ അസ്വാഭാവികത തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവാദത്തിൽ തുറന്ന വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. നിലവിൽ പരിഗണനയിലുള്ള ചില പേരുകൾ സ്ഥാനത്തിന് യോജിക്കാത്തതെന്നും ജഡ്ജിസ്ഥാനം ഏതെങ്കിലും ജാതിക്കോ മതത്തിനോ പതിച്ചുനൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ചശേഷം സർക്കാർ പദവികൾ ഏറ്റെടുക്കാതിരിക്കുക ഉചിതമെന്നും വിരമിക്കലിന്റെ ഭാഗമായുള്ള യോഗത്തിൽ അദ്ദേഹം പറഞ്ഞു.

അങ്ങനെ ആഗ്രഹിക്കുന്നവർ സർക്കാരിന് അതൃപ്തിയുണ്ടാക്കില്ലെന്ന് ആക്ഷേപമുണ്ട്. ഏറ്റെടുത്താൽ തന്നെ മൂന്നുവർഷത്തെ ഇടവേള നൽകണം. ഹൈക്കോടതി ആർജിച്ച മഹത്വം ഇല്ലാതാക്കുന്ന സംഭവങ്ങൾ അടുത്തകാലത്തുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP